ഇവരൊക്കെ പണക്കാരായത് ഇങ്ങനെയാണ്. കുളിക്കുന്നത് പോലും സ്വര്‍ണ്ണത്തില്‍.

വലിയ വലിയ കോടീശ്വരൻമാരെ പറ്റി കേൾക്കുമ്പോൾ നമ്മൾ എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ ജീവിതം എത്ര സുഖമാണ്, ആഗ്രഹിക്കുന്ന എന്തും ഇവർക്ക് നേടാം എന്നൊക്കെ. എന്നാൽ ആ ഒരു അവസ്ഥയിലേക്ക് അവർ എത്തുന്നതിനു മുൻപുള്ള കാര്യങ്ങളെപ്പറ്റി ആരെങ്കിലും ചിന്തിക്കാറുണ്ടോ….? പാരമ്പര്യമായി പണക്കാരായ ആളുകളെ പറ്റി അല്ല പറയുന്നത്. സ്വന്തം അധ്വാനം കൊണ്ട് മാത്രം സ്വന്തം നിലയിൽ എത്തിയ ചില ആളുകളെ പറ്റിയാണ്. നമ്മൾ ഒന്നും ആകാൻ സാധിക്കില്ല എന്ന് നമ്മൾ വിശ്വസിക്കുന്നതാണ് നമ്മുടെ പരാജയം. നമ്മളെ കൊണ്ട് എല്ലാം സാധിക്കും എന്ന് നമ്മൾ പ്രതീക്ഷിച്ച തുടങ്ങുമ്പോൾ മുതൽ അവിടെ നമ്മുടെ വിജയം ആരംഭിക്കുകയാണ്.

ദരിദ്രനായി ജനിച്ച് പോകുന്നത് ആരുടെയും കുറ്റമല്ല. പക്ഷേ ആ ദാരിദ്ര്യത്തോട് തന്നെ മരിക്കുന്നത് അയാളുടെ മാത്രം കുറ്റമാണ്. കാരണം ഇത്രയും കാലത്തിനിടയിൽ ജീവിതത്തിൽ ഒന്നും നേടാൻ സാധിച്ചില്ലെങ്കിൽ അയാൾ ഒരു വിഡ്ഢി ആയ മനുഷ്യനാണ്. ജീവിതമെന്ന് പറയുന്നത് സുഖദുഃഖങ്ങൾ സമ്മിശ്രമായ ഒരു അവസ്ഥയാണ്. ആ ജീവിതത്തിൽ നമ്മളെ തേടി വരുന്നത് സുഖങ്ങൾ മാത്രമായിരിക്കണം എന്ന് ചിന്തിക്കുമ്പോഴാണ് നമ്മൾ തോറ്റു പോകുന്നത്. ദുഖങ്ങളും ഉണ്ടാക്കും. അതിനെയൊക്കെ അതിജീവിച്ച് ജീവിതത്തിൽ വിജയം നേടാൻ കഴിയുന്നവരാണ് യഥാർത്ഥ പോരാളികൾ. എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു റൊമാൻറിക് ചിത്രം ആണ് ടൈറ്റാനിക്.

This is how they all got rich
This is how they all got rich

ടൈറ്റാനിക് സിനിമയിൽ ജാക്ക് ആയി അഭിനയിച്ച നായകനെ അറിയാത്തവരെ ആരുമുണ്ടായിരുന്നില്ല. മാത്രമല്ല നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ബാല്യകാലം നിറയെ കഷ്ടതകൾ നിറഞ്ഞതായിരുന്നു എന്ന് അറിയാൻ സാധിക്കുന്നത്. എന്നാൽ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എൻറെ വിധിയാണ് എന്ന് ഓർത്തു അദ്ദേഹം ജീവിതം കളയുകയായിരുന്നില്ല . അതിൽ നിന്നും വീണ്ടും സ്വപ്നങ്ങൾ കണ്ടു പുതിയ അവസരങ്ങൾ തേടി ഇറങ്ങി. അങ്ങനെ അദ്ദേഹം നിരവധി ആരാധകരുള്ള നടനായി മാറി. അങ്ങനെ എത്രയെത്ര ആളുകൾ നമുക്ക് മുൻപിൽ മാതൃകകളായിട്ട് ഉണ്ട്.

ഇവരൊന്നും ജനിച്ചത് പണക്കാർ ആയിട്ടല്ല. ജീവിത വിജയം നേടിയത് അവർ സ്വന്തം അധ്വാനത്തിൽ കൂടി മാത്രമാണ്. തീർച്ചയായും അധ്വാനിക്കാനും കഷ്ടപ്പെടാനും മനസ്സുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ജീവിതവിജയം നിങ്ങളുടെ കയ്യിൽ ഭദ്രമാണ്. അത്തരത്തിലുള്ള കുറച്ച് ആളുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആവണം എന്ന് നമ്മൾ ആഗ്രഹിച്ചിട്ടില്ലേ…?പലപ്പോഴും അതിന് തടസ്സം നിൽക്കുന്ന കാരണങ്ങളെന്തൊക്കെയാണ് ആ കാരണങ്ങളെ തട്ടിമാറ്റി നമുക്ക് ഒന്ന് മുൻപോട്ടു നടന്നാൽ ചിലപ്പോൾ നമ്മളെ കാത്തിരിക്കുന്നത് വലിയ വലിയ അവസരങ്ങൾ ആയിരിക്കും.

എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചു നോക്കിയിട്ടുണ്ടോ….?ഓരോ ദിവസം പുലരുമ്പോഴും ഇന്നത്തേത് എൻറെ ദിവസമാണെന്ന് മനസ്സിൽ കുറിച്ച് ഇടണം. 365 ദിവസങ്ങൾ ഉണ്ട്. അതിൽ ഏതെങ്കിലും ഒരു ദിവസം. അത് നമ്മുടെ തന്നെയാണ്. ആ ഒരു ദിവസം നമ്മൾ കണ്ടെത്തുമ്പോൾ നമ്മൾ വിജയിച്ചു എന്ന് പറയുന്നതായിരിക്കും സത്യം. തീർച്ചയായും ആ ഒരു ദിവസത്തിൽ ലേക്കുള്ള ദൂരം ചിലപ്പോൾ വർഷങ്ങൾ ആയിരിക്കും,ചിലപ്പോൾ സെക്കൻഡുകൾ മാത്രം ആയിരിക്കാം. പക്ഷേ ആ ദൂരം നമ്മൾ എപ്പോഴും കാണാൻ ശ്രമിച്ചു കൊണ്ടിരിക്കണം. ഒരിക്കലും എനിക്ക് ഒന്നും കഴിയില്ല എന്ന് കരുതി മടിച്ചിരിക്കാൻ പാടില്ല. വിജയത്തിൻറെ വാതിൽ നമുക്ക് തൊട്ടരികിൽ ഉണ്ടായെന്ന് എപ്പോഴും ചിന്തിക്കണം. ഒടുവിൽ നമ്മള് ആ വാതിൽ കണ്ടെത്തും അത് തുറക്കുകയും ചെയ്യും.