ആരോഗ്യം എന്നത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഏതെങ്കിലും ഒന്ന് മാത്രം നന്നായാൽ മാത്രം പോര. രണ്ടും ഒരുപോലെ നാം കൊണ്ടു പോകണം. കൊറോണയുടെ വരവോടു കൂടി ആളുകൾ തങ്ങളുടെ ശുചിത്വത്തിന്റെ കാര്യത്തിൽ നന്നായി ബോധവാന്മാരായി എന്നതാണ്. ആളുകളിൽ പൊതുവായി കണ്ടു വരുന്ന ചില കാര്യങ്ങളുണ്ട്. അതായത് മുഖക്കുരു കുത്തിപ്പൊട്ടിക്കുക, നഖം കടിക്കുക, ചെവിയിൽ ക്യൂ ടിപ് ഇടുക തുടങ്ങീ ശീലമുള്ള ആളുകൾ ഈ പോസ്റ്റൊന്നു വായിക്കുക. എന്തൊക്കെയാണ് എന്ന് നോക്കാം.
നിങ്ങൾക്ക് നഖം കടിക്കുന്ന ശീലമുണ്ടോ? ചിലയാളുകളുണ്ട് മനസ്സിൽ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ നഖം കടിക്കുന്നവർ. ഈ ശീലമുള്ള ഒരുപാട് ആളുകളെ നിങ്ങൾ കണ്ടിരിക്കും. മനസ്സിലൊരുപാട് സ്ട്രെസ്സ് ഉണ്ടാകുമ്പോൾ ആണത്രേ നഖം കടിക്കുന്നത്. എന്നാലിത് അത്ര നല്ല ശീലമൊന്നുമല്ല. ഇത് നഖത്തെ മാത്രമല്ല കേടാക്കുന്നത്. ഇതുവഴി ശരീരത്തിൽ കയറുന്ന അണുക്കൾ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. പൊതുവെ മുപ്പതു വയസ്സോടു കൂടി ആളുകൾ ഈ ശീലം ഉപേക്ഷിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ എത്രയും വേഗം ഇത്തരമൊരു ശീലം നിർത്തുന്നതാണ് പറയുന്നത്.
കോക്കും മെൻഡോസും ഒരുമിച്ചു കഴിച്ചാൽ. പല ആളുകൾക്കും ഉള്ളൊരു ശീലമാണ് കോക്കും മെൻഡോസും ഒരുമിച്ചു കഴിക്കുന്നത്. ഒരു കോക് ബോട്ടിൽ എടുത്ത് അതിലേക്ക് മെൻഡോസിട്ടാൽ അതിനുള്ളിൽ നിന്നും നുരയും പാതയും തിളച്ചൊഴുകുന്നത് നമുക്ക് കാണാൻ കഴിയും. മെൻഡോസിന്റെ പുറമെയുള്ള പാളി കോക്കിലെ കാർബൺ ഡൈ ഓക്സൈഡ് പുറത്തേക്ക് വരാൻ കാരണമാകുന്നു. എന്നാൽ ഒരു കാര്യം നിങ്ങൾ മനസിലാക്കുക. മെൻഡോസും കോക്കും ഒരുമിച്ചു കഴിച്ചാൽ നമ്മുടെ ശരീരത്തിനുള്ളിലും ഇതുപോലെ ഉണ്ടാകുമെന്നത് നിങ്ങൾ മനസിലാക്കുക.
ഇതുപോലെയുള്ള മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.