ഇന്ന് ആളുകൾ അവരുടെ താമസ സൗകര്യത്തിനായി പല ആശയങ്ങളിലുമുള്ള വീടുകൾ തെരഞ്ഞെടുക്കുന്നത് നാം കണ്ടിട്ടുണ്ട്. മാത്രമല്ല, ജോലി ആവശ്യങ്ങൾക്കായും യാത്രാ സ്വകാര്യത്തിനായും പല കുടുംബങ്ങളും റെസിഡൻഷ്യൽ ഏരിയകളിലും താമസിക്കുന്ന കാഴ്ച്ചകൾ സ്ഥിരമാണ്. എന്നാൽ, അണ്ടർഗ്രൗണ്ടിൽ താമസിക്കുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ, ടണലുകൾക്കുള്ളിൽ, ഒറ്റപ്പെട്ട ദ്വീപിൽ, റ്റ്യുബുലാർ വീടുകൾക്കുള്ളിൽ, തുടങ്ങീ സ്ഥലങ്ങളിലും ആളുകൾ താമസിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? ഇത്തരത്തിൽ ലോകത്തിലെ ചില അതിശയിപ്പിക്കുന്ന വീടുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
പോൾ ഹൗസ്. ഓസ്ട്രേലിയയിൽ സ്ഥിതി ചെയ്യുന്ന ഈ പോൾ ഹൗസുകൾ ഗ്രൗണ്ടിൽ നിന്നും പതിമൂന്നു മീറ്ററോളം ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. പേര് പോലെത്തന്നെ ഒരു കോൺക്രീറ്റ് പോളിന്റെ ഏറ്റവും അറ്റത്തായാണ് ഈ പോൾ വീട് നിൽക്കുന്നത്. ഇത് ഇഷ്ട്ടപ്പെടുന്നയാൾക്ക് അത് വാടകയ്ക്ക് എടുക്കുവാനുമുള്ള അനുവാദമുണ്ട്. അവിടെ നിന്നും വീണാൽ നാൽപ്പതടി താഴ്ച്ചയിലേക്കായിരിക്കും ചെന്നെത്തുക. നാല് ഭാഗത്തും ഗ്ലാസുകൾ കൊണ്ട് നിർമ്മിതമായ ഡോറുകൾ ഉള്ളതിനാൽ അവിടെ നിന്നും ലഭിക്കുന്ന സമുദ്രത്തിന്റെ അതിവിശാലമായ കാഴ്ച്ച ഏറ്റവും മനോഹരം തന്നെയാണ്.
പ്ലാസ്റ്റിക് ഗ്രാമം. ഒരു അയലന്റിലെ പ്ലാസ്റ്റിക് മലിനീകരണം എങ്ങനെ നിർമ്മാർജ്ജനം ചെയ്യാം. സാധാരണ ചെയ്യാറുള്ളത് പ്ലാസ്റ്റിക് എല്ലാം ശേഖരിച്ചു പുനചംക്രണം ചെയ്യും. എന്നാൽ, ഒരു മനുഷ്യന്റെ തലയിലുദിച്ച ബുദ്ധി കണ്ടോ? പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ചു അതുകൊണ്ട് വീടുകൾ നിർമ്മിച്ച് പ്ലാസ്റ്റിക് ഒരു ഗ്രാമം തന്നെ ഉണ്ടാക്കിയിരിക്കുകയാണ് ഒരു വ്യക്തി.ഐദീഹത്തിന്റെ പേര് ബോൾട്ട് ബീസോ. കാനഡയിൽ നിന്നും പനാമയിലെ ബൊക്കാസ് ബെൽദ്വീപിലേക്ക് മാറിയ റോബർട്ട് ബീസോ അവിടത്തെ കടലിന്റെ മോശമായ അവസ്ഥ മനസ്സിലാക്കി അദ്ദേഹവും അദ്ദേഹത്തിന്റെ അസിസ്റ്റന്റുമായി കൂടിയാലോചിച്ച് കടലിൽ നിന്നും ഒരു ദശലക്ഷത്തിലധികം ബോട്ടിലുകൾ ശേഖരിച്ചു വാസ യോഗ്യമായ കെട്ടിടങ്ങൾ പണിതു.
ഇതുപോലെ ലോകത്തിലെ മറ്റു വ്യത്യസ്ഥമായ വീടുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.