പ്രകൃതിയുടെ സൗന്ദര്യം എന്നും പ്രവചനങ്ങൾക്കും അപ്പുറമാണ്. എത്ര മനസ്സ് വിഷമിച്ചിരിക്കുന്ന സമയത്തും പ്രകൃതി സൗന്ദര്യത്തിലേക്ക് ഒന്ന് കണ്ണോടിക്കുമ്പോൾ മനസ്സിനൊരു കുളിർമ്മ ലഭിക്കാറുണ്ട്. നമ്മുടെ പ്രകൃതി എത്ര സുന്ദരിയാണ് അറിയണമെങ്കിൽ ചുറ്റുപാടും നോക്കിയാൽ മതി. എപ്പോഴെങ്കിലും ഒരു മുറിയിൽ അടച്ചു ഇരിക്കാതെ പുറത്തേക്കിറങ്ങി പ്രകൃതി സൗന്ദര്യത്തെ ആസ്വദിക്കു. എത്ര മനോഹരമായ കാഴ്ചകൾ ഉണ്ടാകും. ഇല തുമ്പിൽ പറ്റി ഇരിക്കുന്ന മഞ്ഞു കണങ്ങൾ. ഇറ്റു വീഴാൻ വെമ്പി നിൽക്കുന്ന ജല തുള്ളികൾ.
അങ്ങനെ എത്ര മനോഹരമായ കാഴ്ചകൾ നമ്മുടെ കണ്ണിനു മനോഹാരിത പകരുമെന്നോ…? അതൊക്കെ ഒന്ന് ശ്രദ്ധിച്ചുനോക്കൂ. നമ്മുടെ പ്രകൃതി മനോഹരി തന്നെയാണ്. അതിൽ ഏറ്റവും മനോഹാരിത വഹിക്കുന്നത് ജലാശയങ്ങൾ ആണ്. ഒഴുകുന്ന പുഴ കാണുവാൻ ആർക്കാ ഇഷ്ടമില്ലാത്തത്. കവികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ആയിരിക്കും. ഈ പ്രകൃതിയും ഒക്കെ കലാകാരന്മാരുടെ പ്രിയപ്പെട്ട ഇടമാണ്. എന്നും പ്രകൃതി ഇരിക്കുമ്പോൾ അനശ്വരമായ കാവ്യങ്ങൾ വിരിയും എന്നാണ് കലാകാരന്മാരുടെ പക്ഷം. സത്യമാണ് ഒരു മനോഹരമായ കവിതയോ കഥയോ പിറക്കുന്നത് എപ്പോഴും പ്രകൃതിയുടെ മടിത്തട്ടിൽ നിന്നായിരിക്കും.
പ്രകൃതിയുടെ സൗന്ദര്യത്തിന് വലിയ ഒരു കഴിവുണ്ട്. മഴപെയ്തു കഴിയുമ്പോൾ ഒന്ന് ചുറ്റുപാടും ഇറങ്ങി നോക്കണം അപ്പോൾ കാണാം മഴ അവശേഷിപ്പിക്കുന്ന ചില അവശേഷിപ്പുകൾ. അതെല്ലാം പ്രകൃതിയുടെ സൗന്ദര്യം ആണ് നമുക്ക് മനസ്സിലാകും. നല്ല തെളിഞ്ഞ കണ്ണാടി പോലുള്ള ചില ജലാശയങ്ങൾ ആകുമ്പോൾ അത് കാണാൻ എത്ര ഭംഗിയാണ്. പറയുമ്പോൾ തന്നെ തോന്നുന്നില്ലേ അത് കാണാൻ. അത്തരത്തിൽ കണ്ണാടി ചില്ലുപോലെ തെളിഞ്ഞ ജലാശയങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. അത്രയും ജലാശയങ്ങളെ പറ്റിയാണ് ഇന്നത്തെ പോസ്റ്റിലൂടെ എത്തിക്കാൻ ശ്രമിക്കുന്നത്. ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് ഏറെ രസകരമായ ഈ അറിവുകൾ എത്തിക്കുവാൻ മറക്കരുത് കേട്ടോ.
നോക്കുമ്പോൾ കണ്ണാടിച്ചില്ല് പോലെ നമ്മുടെ മുഖം പോലും കാണാൻ സാധിക്കുന്ന ജലാശയം എത്ര മനോഹരമായിരിക്കും. അത് പറയുമ്പോൾ തന്നെ അതിന്റെ അടിത്തട്ടിലെ എല്ലാം നമുക്ക് ദൃശ്യമാകുന്നു. പലനിറത്തിലുള്ള സസ്യങ്ങൾ പായലുകൾ അതി മനോഹരമായ രീതിയിൽ തന്നെ. എത്ര ഭംഗി കേൾക്കുമ്പോൾ തന്നെ. ഓടിക്കളിക്കുന്ന പരൽമീനുകൾ. ഇതൊക്കെ കാണുമ്പോൾ നമുക്ക് വലിയ സന്തോഷം തോന്നാറില്ലേ…? പലപ്പോഴും ഇങ്ങനെ ഒന്ന് കാണാൻ തോന്നാറില്ലേ….? അങ്ങനെയുള്ള ചില ജലാശയങ്ങൾ ഉണ്ട്. റഷ്യയിലും ചൈനയിലും ഒക്കെ അത്തരം മനോഹരമായ ചില സ്ഥലങ്ങളുണ്ട്. അവയെപ്പറ്റി ആണ് പറയാൻ പോകുന്നത്.
ഇത്തരം ജലാശയങ്ങളും തടാകങ്ങളും ഒക്കെ അപൂർവ്വങ്ങളിൽ അപൂർവ്വം തന്നെയാണ്. അതുകൊണ്ടുതന്നെ ഇവിടെയൊക്കെ പല ആളുകളും എത്താറുണ്ട്. ഓഗസ്റ്റ് മാസങ്ങളിൽ ആണ് ഇത്തരം സ്ഥലങ്ങളിലേക്ക് പോകാൻ ഏറ്റവും മനോഹരമായത്. ഡ്രൈവിങ് അടക്കമുള്ള പല കാര്യങ്ങളും ഇവിടെ ചെയ്യുകയും ചെയ്യാറുണ്ട്. ദൈവം കനിഞ്ഞു നല്കിയ ചില സ്ഥലങ്ങൾ ആയി തോന്നുന്നത്. സത്യം പറഞ്ഞാൽ വിദേശരാജ്യത്ത് ഉള്ള ആളുകൾക്ക് ഈ പ്രകൃതിഭംഗിയിൽ വലിയ താല്പര്യമാണ്. ഒരു പക്ഷേ ഇത്രയും മനോഹരമായ നാട്ടിൽ ജീവിക്കുന്നത് കൊണ്ടായിരിക്കാം നമുക്ക് അതിനോടൊന്നും വലിയ ഭ്രമം തോന്നാത്തത്.
നമുക്ക് എപ്പോഴും നാഗരികതയൊടെ ആണല്ലോ കൂടുതൽ താല്പര്യം. പക്ഷേ വിദേശികൾ അങ്ങനെയല്ല അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം എന്നു പറയുന്നത് പ്രകൃതിയെയും പ്രകൃതിയുടെ മടിത്തട്ടിൽ ജീവിക്കുന്നതും ഒക്കെയാണ്. അവർക്ക് ഒരു സംവിധാനം ലഭിക്കാത്തതുകൊണ്ട് തന്നെ ആയിരിക്കും. ചിലപ്പോൾ അവർക്ക് അതാണ് നല്ലത് എന്ന് നമ്മളെക്കാൾ അറിവുള്ളത് കൊണ്ട് ആയിരിക്കും. അത്തരത്തിൽ പ്രകൃതിയുടെ സൗന്ദര്യത്തിന് മനോഹാരിത എടുത്തു കാണിക്കുന്ന ചില തടാകങ്ങളെ പറ്റി അറിയാം. ഏറ്റവും തെളിഞ്ഞ വെള്ളമുള്ള തടാകങ്ങളെ പറ്റി. ആ തടാകങ്ങളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ കാണാവുന്നതാണ്. അതിനോടൊപ്പം ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കുകയും ചെയ്യരുത്.