നമ്മൾ ചെയ്യുന്ന ജോലികൾ നമ്മളിൽ പലർക്കും വളരെ ബുദ്ധിമുട്ടേറിയതും കഠിനമായ ജോലിയായി തോന്നാറുണ്ട്. ചെയ്യുന്ന ജോലിയിലെ ബുദ്ധിമുട്ടിനെ കുറിച്ചും. ജോലി വേഗം തീർത്തു ഓഫീസിൽ നിന്നും ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയെ കുറിച്ചുമുള്ള പരാതി പറയുന്ന ഒരു സുഹൃത്തോ ബന്ധുവോ നിങ്ങൾക്ക് തീർച്ചയായും ഉണ്ടായിരിക്കണം. എന്നിരുന്നാലും ചില ജോലികൾ വളരെ ബുദ്ധിമുട്ടേറിയത് തന്നെയാണെന്ന് സമ്മതിക്കുന്നു.
എന്നാൽ ഈ ജോലിയെ അപേക്ഷിച്ചു നോക്കുമ്പോൾ നമ്മൾ ഇത്രയും നാൾ ചെയ്തിരുന്ന കഠിനാധ്വാനവും കായിക കഠിനാധ്വാനവും ഉപയോഗിച്ച് ചെയ്തിരുന്ന ജോലികൾ ഒന്നും തന്നെ ഈ ജോലിയുടെ 7 അകലത്തിൽ എത്തില്ല എന്ന് തന്നെ പറയാം. ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞതും ഏറെ അധ്വാനം വേണ്ടതുമായ ഒരു ജോലിയെ കുറിച്ചാണ്.
ബ്രസീലിലെ യേശുക്രിസ്തുവിന്റെ ഒരു പ്രതിമ അറ്റകുറ്റപണികൾ നടത്തുന്നതാണ് ഈ ജോലി. എന്നാൽ കേൾക്കുമ്പോൾ വളരെ നിസ്സാരമാണെങ്കിലും ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ജോലികളിൽ ഒന്നാണിത്. ക്രിസ്തുവിൻറെ ഈ പ്രതിമ ഏത് കോണിൽ നിന്നും നോക്കിയാലും ഒരു ദർശനമാണ്. എന്നാൽ അത് മികച്ച രൂപത്തിൽ നിലനിർത്തുന്നതിന് വളരെയധികം പരിശ്രമം ആവശ്യമാണ്.
നയൻ ന്യൂസ് ഓസ്ട്രേലിയ (9 News Australia) എന്ന ചനാലില്‍ വന്ന ഒരു വീഡിയോയാണ് ഞങ്ങൾ താഴെ കൊടുത്തിരിക്കുന്നത്. ഈ വീഡിയോ കണ്ടാൽ തന്നെ നിങ്ങൾക്ക് ഈ ജോലി എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്ന് മനസ്സിലാക്കാൻ സാധിക്കും.