ജീവിതത്തിൽ വിജയിച്ചിട്ടുള്ള ഏതൊരാളുടെയും പിന്നിൽ ഒരു വലിയ പരാജയത്തിൻറെ കഥ ഉണ്ടാകും. വിജയം വരിച്ചിട്ടുള്ള ഏതൊരു പോരാളിയും പിന്നിൽ തോൽവികൾ ഏറ്റു വാങ്ങിയിട്ടും ഉള്ള ഒരാൾ ഉണ്ടായിരിക്കും. അത് തീർച്ചയാണ്. ഒരിക്കലും യഥാർത്ഥ വിജയം ആദ്യം തന്നെ ലഭിക്കില്ല. നമ്മൾ പലവട്ടം തോറ്റതിന് ശേഷമായിരിക്കും ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ടാവുക. അതുപോലെ തന്നെ അത്രത്തോളം കഷ്ടപ്പാടുകൾ ചെയ്തിട്ടുള്ളവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ. ഓരോ കോടീശ്വരന്മാരുടെ കഥകൾ കേൾക്കുമ്പോഴും നമ്മൾ വെറുതെയെങ്കിലും ആഗ്രഹിക്കാറില്ലേ അവരുടെയൊക്കെ ജീവിതം എത്ര സുഖമുള്ളത് ആയിരിക്കും എന്ന്. അല്ലെങ്കിൽ എത്രത്തോളം സന്തോഷകരമായിരിക്കും എന്ന്. ഒക്കെ വെറുതെ ആണ്. ഓരോ വട്ടവും അവർ വീണ്ടും വീണ്ടും കഷ്ടപ്പാടുകളിലൂടെ ജീവിതം മനോഹരമാക്കാൻ ശ്രമിക്കുകയാണ്. ഒരു കോടീശ്വരനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ കോടീശ്വരൻ മാരിൽ ഒരാളായ ഇദ്ദേഹത്തിന് രാവിലെ ഭക്ഷണം കഴിക്കാൻ പോലും സമയമില്ല എന്നതാണ് ഏറ്റവും വലിയ ഒരു വസ്തുത. അദ്ദേഹത്തിൻറെ ഭക്ഷണം ഒരു ഓംലൈറ്റിലോ 5 മിനിറ്റ് ദൈർഘ്യമുള്ള എന്തെങ്കിലും ഒന്നിലോ അദ്ദേഹം ഒതുക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. അത്രയ്ക്ക് അദ്ദേഹത്തിന് നിന്നു തിരിയാൻ സമയമില്ലാത്ത അവസ്ഥ ആണ്. അപ്പോൾ ഈ കോടീശ്വരന്മാരുടെ സന്തോഷം ആണെന്ന് പറയുന്നതിൽ അർത്ഥമുണ്ടോ…? നമ്മൾ കഷ്ടപ്പെടുന്നത് ഭക്ഷണം കഴിക്കാൻ വേണ്ടിയാണ്,
ഭക്ഷണം കഴിക്കാൻ പോലും സമയം ഇല്ലെങ്കിൽ പിന്നെ ഈ കഷ്ടപ്പാടിന് ഒക്കെ എന്തർത്ഥമാണുള്ളത്.
രാവിലെ 7 മണി ആകുമ്പോൾ ആണ് അദ്ദേഹം ഉണരുന്നത്. ആറുമണിക്കൂർ എന്താണെങ്കിലും ഉറങ്ങും എന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. അതായിത് 11:00- 12:00 എങ്കിലും ആകുമ്പോൾ ആയിരിക്കുമല്ലോ അദ്ദേഹം ഉറങ്ങുന്നത്. അത്രയും സമയവും അദ്ദേഹം ജോലി ചെയ്യുകയാണ്. 18 മണിക്കൂറോളം അദ്ദേഹം ജോലി ചെയ്യുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. അതിനോടൊപ്പം ആറുമണിക്കൂർ അദ്ദേഹം ഉറങ്ങുകയും ചെയ്യും. ഇതിനിടയി ഉള്ള രണ്ട് മണിക്കൂറാണ് അദ്ദേഹത്തിനായി ലഭിക്കുന്നത്. ആ സമയത്ത് അഞ്ചു മിനിറ്റിൽ കൂടുതൽ ഭക്ഷണം കഴിക്കുവാൻ അദ്ദേഹം തയ്യാറാവുകയില്ല.കാരണം സമയം നഷ്ടപ്പെടും എന്ന് തന്നെയാണ്. പക്ഷേ ജോലിയുടെ കാര്യത്തിൽ യാതൊരു വിധത്തിലുള്ള ഒത്തുതീർപ്പും അദ്ദേഹം ചെയ്യില്ല. വളരെ കൃത്യമായ രീതിയിൽ ആണ് അദ്ദേഹം ജോലി ചെയ്യുന്നത്. ജോലി സമയത്ത് ഫോൺ സ്വിച്ച് ഓഫ് ആക്കി വെക്കും. ഒരു ഫോൺ കാൾ വേണമെങ്കിൽ നമ്മുടെ ചിന്താഗതികളെ ബാധിക്കുന്നു.
നമ്മുടെ സുഹൃത്ത് വാട്സപ്പിൽ അയക്കുന്ന ഒരു സന്ദേശം ആയിക്കൊള്ളട്ടെ അല്ലെങ്കിൽ നമുക്ക് വീട്ടിൽ നിന്ന് ലഭിക്കുന്ന ഒരു ഫോൺ കോൾ ആയിക്കോട്ടെ നമ്മൾ വളരെ കൃത്യതയോടെ ജോലി ചെയ്യുമ്പോൾ ഇതിൽ ഏതെങ്കിലും നമ്മുടെ മനസ്സിനെ ചഞ്ചലപെടുത്തുവാൻ സാധിക്കുന്ന ഒന്നാണ്. അങ്ങനെയുള്ളപ്പോൾ അത് ഒഴിവാക്കുകയാണ് നല്ലത്. അതുകൊണ്ടുതന്നെ അദ്ദേഹം ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെക്കുത്രേ. അതിനു ശേഷമാണ് അദ്ദേഹം ജോലി ചെയ്യുക. ജോലിചെയ്യുന്നതിനുശേഷം 18 മണിക്കൂറും അദ്ദേഹം ജോലിയിൽ തന്നെ വ്യാപൃതനായി ഇരിക്കും. അതുപോലെതന്നെ ഞായറാഴ്ച ദിവസം അദ്ദേഹം വിശ്രമത്തിനും കുടുംബത്തിനൊപ്പം ഇരിക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കും. വളരെ നല്ല കാര്യമാണ് നമ്മൾ ജോലി ചെയ്യുന്നതും കഷ്ടപ്പെടുന്നത് നമ്മുടെ കുടുംബത്തിന് വേണ്ടിയാണ്. കുടുംബത്തിനൊപ്പം കുറച്ച് സമയം നമ്മൾ ചിലവഴിക്കാൻ തീരുമാനിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ ആ തീരുമാനം വളരെ മികച്ചത് ആണ്. ഈ കോടീശ്വരൻ ആരാണ് എന്ന് അറിയണ്ടേ…? അതിനുവേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം അദ്ദേഹത്തിൻറെ ഒരു ദിവസം എങ്ങനെയാണെന്നും അറിയാം.