സൂപ്പർ മാർക്കറ്റുകളിലും മറ്റും പോയി സാധനങ്ങൾ വാങ്ങുന്നവരാണ് നമ്മൾ എങ്കിൽ, സൂപ്പർമാർക്കറ്റിലെത്തുന്നവരുടെ സൈക്കോളജി അറിഞ്ഞ പ്രവർത്തിക്കുന്ന ചില കാര്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അത്തരം കൗതുകമുണർത്തുന്ന ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമാണ്. അതോടൊപ്പം തന്നെ മനോഹരവും. ഇത് അതുകൊണ്ടുതന്നെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ജീവിതത്തിലൊരിക്കലെങ്കിലും സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങിക്കാത്തവർ ആയി ആരും ഉണ്ടായിരിക്കില്ല. സൂപ്പർ മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങുന്നവരുടെ സൈക്കോളജി വെച്ച് നോക്കുകയാണെങ്കിൽ അവർ വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾക്ക് പുറമേ കുറച്ച് സാധനങ്ങൾ എങ്കിലും സൂപ്പർമാർക്കറ്റിൽ എത്തി കഴിയുമ്പോൾ വാങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്. അവിടെ കാണുന്ന ചില സാധനങ്ങൾ അപ്പോൾ നമുക്ക് വാങ്ങാൻ തോന്നും. അത് തന്നെയാണ് സൂപ്പർമാർക്കറ്റ് ഉടമസ്ഥർ ആഗ്രഹിക്കുന്നത്. ഈ സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി ആയിരിക്കും അവർ പല സാധനങ്ങളും പലസ്ഥലങ്ങളിലായി കൊണ്ടു വച്ചിരിക്കുന്നത്. ഒരു സാധനം വാങ്ങാൻ പോകുമ്പോൾ ആയിരിക്കും നമ്മൾ മറ്റൊരു സാധനം കാണുന്നത്.
അപ്പോൾ അതുകൂടി വാങ്ങിയാലോ എന്ന് ചിന്തിക്കും. അപ്പോൾ നമ്മൾ വാങ്ങാൻ പോയതിൽ കൂടുതൽ സാധനങ്ങൾ വാങ്ങി ആയിരിക്കും തിരികെ വരുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുപോലെ സൂപ്പർ മാർക്കറ്റിൽ കാണുന്ന ചില സാധനങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കണം. ഏറ്റവും മുകളിൽ ഇരിക്കുന്ന പാക്കറ്റുകൾ എക്സ്പെയറി ഡേറ്റ് ഏകദേശം കഴിയാറായത് ആയിരിക്കും. ഇതിനു പുറകിൽ ആയിരിക്കും പുതിയ ഡേറ്റ് ഉള്ള സാധങ്ങൾ വെച്ചിട്ട് ഉണ്ടാവുന്നത്. ഇത് ഒരു വട്ടം ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാക്കാൻ പറ്റുന്നതാണ്. അവരെ കുറ്റം പറയാൻ സാധിക്കില്ല. ഏറ്റവും ആദ്യം വന്ന സാധനങ്ങൾ തന്നെയാണ് ആദ്യം തീരേണ്ടത് എന്നായിരിക്കും അവർ ആഗ്രഹിക്കുന്നത്.
അതുകൊണ്ടാണ് ഇങ്ങനെ വെക്കുന്നത്. എന്നാൽ കുഴി മടിയന്മാരായ നമ്മൾ ആദ്യം കാണുന്ന വസ്തുക്കൾ തന്നെയായിരിക്കും എടുക്കുക.. അതിനപ്പുറത്തെ പുറകിലിരിക്കുന്ന വസ്തുക്കളുടെ ഡേറ്റ് നോക്കാൻ ഒന്നും ആരും മിനക്കെടാറില്ല. സൂപ്പർമാർക്കറ്റിൽ കാണിക്കുന്ന മറ്റൊരു സൂത്രപ്പണി ആണ് നമ്മൾ ബില്ല് കൊടുക്കുവാൻ നിൽക്കുന്ന സ്ഥലത്ത് കുറച്ച് സാധനങ്ങൾ അടുക്കി വെക്കുന്നത്. ചിലപ്പോൾ മിഠായികളും മാസികകളും ആയിരിക്കാം. ഈ സാധനങ്ങൾ തന്നെ സൂപ്പർമാർക്കറ്റിലെ മറ്റൊരു സ്ഥലത്ത് നമ്മൾ കണ്ടിട്ടുണ്ടാവാം. എന്നിട്ടും ഇവ എന്തിനാണ് ബില്ല് കൊടുക്കുന്ന സ്ഥലത്ത് വീണ്ടും വെച്ചിരിക്കുന്നത് എന്ന് ചോദിച്ചാൽ, അതും ഒരു ഓർമപ്പെടുത്തലാണ്. എന്തെങ്കിലും മറന്നു പോയിട്ടുണ്ടെങ്കിൽ ഒരിക്കൽക്കൂടി ഓർത്തോളൂ എന്നാണ് ഇവർ ഉദ്ദേശിക്കുന്നത്. അതുപോലെതന്നെ കൊച്ചു കുട്ടികൾ ഒക്കെ ഉണ്ടെങ്കിൽ കുറേസമയം ബില്ല് കൊടുക്കാൻ നിൽക്കുമ്പോൾ അവരുടെ കണ്ണിൽ ഈ മിഠായി പാക്കറ്റുകളും മധുരപലഹാരങ്ങളും ഒക്കെ പെടുകയും ചെയ്യും..പിന്നെ പറയേണ്ട കാര്യമില്ലല്ലോ, അത് വാങ്ങാതെ അവർ സമ്മതിക്കുമോ….?
ഇതു തന്നെയാണ് ഇവരും ഉദ്ദേശിക്കുന്നത്. ഇവർ ഏതായാലും നല്ല ബുദ്ധിമാന്മാർ തന്നെയാണ് അല്ലേ.. ഇനിയുമുണ്ട് ഇതിനുപിന്നിൽ സൈക്കോളജി നിറഞ്ഞ ചില കാര്യങ്ങളൊക്കെ. അവയെല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക. ഏറെ കൗതുകകരമായി ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.