ചില ടിവി പരസ്യങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം ഇതാണ്.

പരസ്യങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മൾ ഓരോ വസ്തുക്കൾ വാങ്ങുവാനുള്ള കാരണം പോലും പലപ്പോഴും പരസ്യങ്ങളാണ്. പരസ്യത്തിൽ നമ്മൾ കാണുന്ന ഓരോ വസ്തുക്കളും യഥാർത്ഥ ജീവിതത്തിൽ കാണുകയാണെങ്കിൽ അത്രത്തോളം ഭംഗി ഉണ്ടാവാറില്ല. ഉദാഹരണമായി നമ്മൾ പരസ്യത്തിൽ കാണുന്ന ചില പച്ചക്കറികൾക്കും അതുപോലെ പഴവർഗങ്ങൾക്കും ഒക്കെ നല്ല നിറമാണ് കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ അത്രത്തോളം നിറം പച്ചക്കറികൾക്കും പഴവർഗങ്ങളും ഉണ്ടാകാറുണ്ട്. അതിന് പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കില്ലേ.

Tv Ads
Tv Ads

അതിന് പിന്നിലെ കാരണമെന്നത് ക്യാമറയിൽ കൂടുതൽ നിറം ലഭിക്കുവാൻ വേണ്ടി ഇത്തരം വസ്തുക്കളിൽ പലപ്പോഴും റൂം ഫ്രഷ്‌നറും അതുപോലെ നെയിൽ പോളിഷ് ഒക്കെ ചേർത്താണ് വച്ചിരിക്കുന്നത്. അങ്ങനെയാകുമ്പോൾ കൂടുതൽ നന്നായി ഈ ചിത്രങ്ങൾ നമുക്ക് പരസ്യത്തിൽ കാണാൻ സാധിക്കും. ഈ ചിത്രങ്ങൾക്ക് നമ്മെ ആകർഷിക്കുവാൻ ഉള്ള കഴിവും ഉണ്ടാകും. അതുകൊണ്ടാണ് ഇത്തരത്തിലുള്ള രീതിയിൽ പഴവർഗങ്ങൾ വച്ചിരിക്കുന്നത്. അതുപോലെതന്നെ നാവിൽ കൊതിയൂറുന്ന ഐസ്ക്രീമുകളുടെ പരസ്യവും നമ്മൾ കണ്ടിട്ടുണ്ടാകും. ഐസ്ക്രീമുകൾക്ക് പിന്നിൽ എന്തെങ്കിലും ടെക്നിക്ക് ഉണ്ടോ അതിനു പിന്നിലുമുണ്ട് രസകരമായ രീതിയിലുള്ള ചില ടെക്നിക്കുകൾ. ഒഴുകി ഇറങ്ങുന്ന ഐസ്ക്രീമുകൾ ആയി എപ്പോഴും നമ്മൾ കാണുന്നത് യഥാർത്ഥ ഐസ്ക്രീമുകൾ അല്ല. അത് ഷേവിംഗ് ക്രീമുകളാണ് എന്നതാണ് സത്യം. നമ്മളിൽ പലർക്കും ഇത് ഷേവിങ് ക്രീമുകൾ ആണെന്ന് അറിയില്ല. ക്യാമറയുടെ ലൈറ്റുകൾക്കിടയിൽ അത്രത്തോളം സമയം ഐസ്ക്രീമുകൾ ഒരിക്കലും ഒരു കേടാകാതെ ഇരിക്കില്ല. അതാണ് ഒരു കാരണം. രണ്ടാമത്തെ കാരണം യഥാർത്ഥ ഐസ്ക്രീമുകൾ വച്ച് പലതവണയായി പരസ്യങ്ങൾ ചെയ്യുവാൻ സാധിക്കില്ല. അത് വലിയ നഷ്ടത്തിനാണ് വഴിവെക്കുന്നത്.

അടുത്തത് ചപ്പാത്തിയാണ്. പരസ്യങ്ങളിൽ കാണുന്ന ചപ്പാത്തി എപ്പോഴും വീർത്തു വരുന്നതായി നമുക്ക് തോന്നിയിട്ടുണ്ടാകും. എന്തുകൊണ്ടാണ് ചപ്പാത്തി ഇങ്ങനെ ബലൂൺ പോലെ വീർത്തു വരുന്നത്.? അതിന് കാരണം ഇതിനുള്ളിൽ വെച്ചിരിക്കുന്നതെന്ന് തന്നെയാണ്. ചപ്പാത്തിക്കുള്ളിലെ ചെറിയൊരു സുഷിരം ഉണ്ട്. ഇതിൽ ഒരു ബലൂൺ വെക്കും. അതാണ് പിന്നീട് വീർത്തു വരുന്നതായി കാണിച്ചുതരുന്നത്. നമ്മൾ എത്രയൊക്കെ വഴക്കിട്ടാലും നമ്മൾ വീട്ടിലുണ്ടാക്കുന്ന ഏതെങ്കിലുമൊരു ചപ്പാത്തി ഇങ്ങനെ വീർത്തു വന്നിട്ടുണ്ടോ.? അതിന്റെ കാരണം ഇത് പരസ്യത്തിന് മാത്രം സാധിക്കുന്ന ചില രീതികളാണ് എന്നത് മാത്രമാണ്.