നമ്മുടെ വീടിന്റെ പരിസരത്തു നിന്നും അല്ലെങ്കിൽ രാത്രി കാലങ്ങളിൽ നമ്മൾ എങ്ങോട്ടെങ്കിലും പോകുമ്പോഴോ ഒക്കെ നായകൾ ഓരിയിടുന്നത് നമ്മൾ കേട്ടിട്ടുണ്ട്. നായകളുടെ ഒരിയുടന്നതിനു പിന്നിലുള്ള കാരണത്തെ കുറിച്ച് നമ്മൾ ചെറുപ്പം മുതലേ കേൾക്കുന്ന പല കാര്യങ്ങളുണ്ട്. ചെറുപ്പത്തിലൊക്കെ നായ ഓരിയെടുന്നതു കേൾക്കുമ്പോൾ വീട്ടിലെ മുതിർന്നവരോ അല്ലെങ്കിൽ നമ്മുടെ അച്ഛനമ്മമാരോ നമ്മെ പറഞ്ഞു പേടിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അതായത്, നായ കള്ളന്മാരെ കണ്ടിട്ടാണ് ഓരിയിടുന്നത് എന്നത്. എന്നാൽ, ഇതൊന്നുമല്ലാതെ പലരും വിശ്വസിച്ചിരുന്ന മറ്റൊരു കാര്യമാണ് ആത്മാക്കളെ കണ്ടിട്ടാണ് ഇവ ഓരിയിടുന്നത് എന്നത്. ഇതിൽ എത്രത്തോളം സത്യമുണ്ട് എന്നത് വ്യക്തമല്ല. എന്നാൽ ഇതിലെ യഥാർത്ഥ ശാസ്ത്രം എന്താണ് എന്ന് നോക്കാം.
അതായത് നൂറ്റാണ്ടുകൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ്ക്കളുടെ പുതിയ രൂപമാണ് നാമിന്നു കാണുന്ന നായകൾ എന്നാണ് പറയപ്പടുന്നത്. അത്കൊണ്ടാണ് അവ ചെന്നായകൾ ഓരിയിടുന്നത് പോലെ ചെയ്യുന്നത്. മാത്രമല്ല, ഇത് ഇവയുടെ ആവാസവ്യവസ്ഥയ്ക്കും ചേർന്നതാണത്രേ. ചെന്നയ്കൾ ഓരിയിടുന്നതും വേട്ടയാടുന്നതും എല്ലാം ഒരുമിച്ചാണ്. അത്കൊണ്ട് തന്നെ ഇവർ എവിടെയാണ് എന്ന് ഇവരുടെ കൂട്ടത്തിൽ ഇല്ലാത്ത ചെന്നായകളെ അറിയിക്കുന്നതും ഇങ്ങനെ ഓരിയിട്ടിട്ടാണ്. ഇങ്ങനെ ചെയ്യുമ്പോൾ കൂടെയില്ലാത്ത ആളുകളിൽ നിന്നും തിരിച്ചൊരു പ്രതികരണത്തിനായി കാത്തിരിക്കുന്നു. അല്ലെങ്കിൽ അവർ തിരിച്ച് ഒരു ഓരിയിട്ട് തങ്ങൾ എവിടെയാണ് ഉള്ളത് എന്നത് അതിലൂടെ വ്യക്തമാക്കുന്നു. ഇങ്ങനെ കൂട്ടത്തോടെ ഓരിയിടുന്നത് അവർ ആ പ്രദേശത്ത് കൂട്ടമായി ഉണ്ടെന്നും അതുപോലെ അവർ എത്രത്തോളം ശക്തരാണ് എന്നും ഓർമ്മപ്പെടുത്തുന്നു.
ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി താഴെയുള്ള വീഡിയോ കാണുക.