യൂട്യൂബ് ചാനലാണ് ഇപ്പോൾ എല്ലാവർക്കും പ്രിയങ്കരമായ കാര്യം. ടിവിയുടെയും സിനിമയുടെയും ഒക്കെ കാലം കഴിഞ്ഞുപോയി. ഇപ്പോൾ എല്ലാവരും യൂട്യൂബിലാണ് കൂടുതൽ സമയവും ചിലവഴിക്കുന്നത്. യൂട്യൂബിൽ വെബ്സീരീസികളും ഹാസ്യ പരിപാടികളുമെല്ലാം കാണുന്നവരേറയാണ്. ലോക്ഡൗൺ കാലത്ത് ഉദയം ചെയ്തു വന്ന ചില യൂടൂബ് ചാനലുകൾ വേറെയുമുണ്ട്. ഇവയുടെയെല്ലാം പ്രത്യേകതയെന്ന് പറയുന്നത് ആകർഷകമായോരു പേരും ആകർഷകമായോരു പ്രമേയവും ഇവർക്കുണ്ടായിരിക്കുമെന്നതാണ്. എല്ലാ യൂട്യൂബെർസും ശ്രദ്ധിക്കുന്നോരു കാര്യമെന്നത് അവർ ഇടുന്ന പ്രമേഹത്തിന് തലക്കെട്ടും തന്നെയായിരിക്കും.
എന്നാലിവിടെ അതിനൊന്നും പ്രാധാന്യം നൽകാതെ മില്യൺ കണക്കിന് സബ്സ്ക്രൈബ്സുള്ള ഒരു യൂട്യൂബ് ചാനലാണ് കാണാൻ സാധിക്കുന്നത്. ഈ യൂട്യൂബ് ചാനലിന് പേരുമില്ല ഇദ്ദേഹം ഇടുന്ന പ്രമേയത്തിന് തലകെട്ടുമില്ല. അതാണ് ഈ യൂട്യൂബ് ചാനലിന്റെ പ്രത്യേകതയെന്ന് പറയുന്നത്. പേരില്ലാതെ എങ്ങനെയാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങുക.? കൂടുതൽ ആളുകൾക്കും ഉണ്ടാകുന്നോരു സംശയമായിരിക്കും എന്നാലിത് പേരില്ലാതെയുള്ള ഒരു യൂട്യൂബ് ചാനലല്ല. ഇതിന് പിന്നിൽ ഒരു രസകരമായ സംഭവം ഉണ്ട്.
ഇതൊരു ഹാക്കറുടെ യൂട്യൂബ് ചാനലാണെന്ന് പോലും നിരവധി ആളുകൾ പറഞ്ഞിരുന്നു. എന്നാൽ ഇത് അങ്ങനെയൊന്നുമല്ല. പ്രത്യേകമായ ചില ഡിജിറ്റുകൾ ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. ആ സമയത്ത് ഇൻവിസിബിൾ ആയി മാത്രമേ വാക്കുകൾ കാണുകയുള്ളൂ. യഥാർത്ഥത്തിൽ ഇതിന് പേരുണ്ട്.ഈ യൂട്യൂബ് ചാനലിന്റെ പ്രത്യേകതയെന്നു പറയുന്നതും ഇങ്ങനെ തലക്കെട്ടുകൾ കാണാൻ സാധിക്കാതെയുള്ള പ്രമേയങ്ങളാണ്. വലിയ സ്വീകാര്യതയാണ് ഈ ഒരു പ്രമേയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രത്യേകമായ ചില ഡിജിറ്റ് ഉപയോഗിച്ചാണ് ഇങ്ങനെ കാണാൻ സാധിക്കാത്ത രീതിയിലുള്ള വാക്കുകളും സെന്റൻസുകളും നിർമ്മിക്കാൻ സാധിക്കുന്നത്. അത് കാണാൻ സാധിക്കില്ല എന്നത് അതിന്റെ ഒരു പ്രത്യേകതയാണ്. വളരെ മനോഹരമായ രീതിയിലാണ് അദ്ദേഹം ഇത് ചെയ്യുന്നത്. ഇദ്ദേഹം ഹാക്കർ ആണെന്നാണ് കൂടുതലാളുകളും ഒരു സമയത്ത് അവകാശപ്പെട്ടിരുന്നത്. ഓരോ യൂട്യൂബേർഴ്സും അവരുടെ വീഡിയോയിൽ വ്യത്യസ്തതകൾ വരുത്താനാണ് ശ്രദ്ധിക്കാറുള്ളത്. അത്തരത്തിൽ ഇദ്ദേഹം ഇദ്ദേഹത്തിന്റെതായ ഒരു ഐഡന്റിറ്റി കൊണ്ടുവരാൻ ആയിരിക്കും ഇങ്ങനെയോരു രീതി തെരഞ്ഞെടുത്തതെന്ന് അനുമാനിക്കാം. ഏതായാലും ഇദ്ദേഹത്തിന്റെ ഓരോ വീഡിയോക്കും മില്യൻ കണക്കിന് വ്യൂവേഴ്സാണ് എത്താറുള്ളത്.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.