സ്വിമ്മിംഗ് പൂളില്‍ ലാവ ഒഴിച്ചാല്‍ ഇതായിരിക്കും സംഭവിക്കുക.

ഫേസ്ബുക്കിലും മറ്റും പല തരത്തിലുള്ള പരീക്ഷണങ്ങൾ നമ്മൾ കാണാറുണ്ട്. ഇത്തരം പരീക്ഷണങ്ങൾ കാണുമ്പോൾ നമ്മൾ അമ്പരപെട്ടുപോകുന്നത് സർവസാധാരണമാണ്. ചില യൂട്യൂബ് ചാനലുകളും ഇത്തരം പരീക്ഷണങ്ങൾ നടത്താറുണ്ട്. അത്തരത്തിൽ ലാവ ഉപയോഗിച്ചുകൊണ്ടുള്ള ചില പരീക്ഷണങ്ങൾ ഒക്കെ യൂട്യൂബിൽ സുലഭമായി നടക്കുന്നതാണ്.

Lava on Pool
Lava on Pool

ഒരു മൊബൈൽ ഫോണിലേക്ക് ലാവ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക.? ആകാംക്ഷ ഉള്ള ഒരു കാര്യം തന്നെ ആയിരിക്കുമത്. ഒരു കീപാഡ് മൊബൈൽ ഫോണിന് മുകളിലേക്ക് ലാവ ഒഴിച്ചു കൊടുത്തതാണ് കാണുന്നത്. ഇത് കുറച്ച് ഒഴിക്കുമ്പോഴും ഈ മൊബൈൽ ഫോണിന് തീപിടിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. പിന്നീട് ബാറ്ററി പൊട്ടിത്തെറിക്കും. അതുപോലെ തന്നെ ഈ ലാവ ടാബിൽ ഒഴിക്കുകയാണെങ്കിലോ.? അപ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്. ലാവ ഒഴിക്കുമ്പോൾ ടാബിന്റെ സ്ക്രീനിലേക്ക് തീ പടരുന്നതായി കാണാൻ സാധിക്കും. അതിനുശേഷം ഇത് പൊട്ടിത്തെറിക്കുകയാണ്. ഇതിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിക്കുന്നത്. പൊട്ടിത്തെറിച്ച് കുറെ സമയങ്ങൾക്ക് ശേഷം അതിന്റെ അവശിഷ്ടങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ ലാവ ഇതിൽ ഉണങ്ങി ഇരിക്കുന്നതായി കാണാൻ സാധിക്കും. ഇലക്ട്രോണിക് സാധനങ്ങളിൽ ലാവ ഒഴിച്ചാൽ ഇത്‌ നശിച്ചു പോവുക എന്നത് സ്വാഭാവികമാണ്. പക്ഷേ ഇതിൽ നിന്നും പുറത്തുവരുന്ന പുക ശ്വസിക്കാൻ കൊള്ളാത്തതാണ്. ലാവ ഒഴിച്ചിട്ടുള്ള പരീക്ഷണങ്ങൾ പലവട്ടം യൂട്യൂബിൽ കണ്ടിട്ട് ഉള്ളവരായിരിക്കും എല്ലാവരും.

നമുക്ക് സ്വന്തമായി വീട്ടിൽ പോലും പരീക്ഷിച്ചു നോക്കുവാൻ സാധിക്കുന്നതും പരീക്ഷിച്ചു നോക്കിയിട്ടുള്ളതുമായ കാര്യമായിരിക്കും പേപ്സിയും മെൻടോസും തമ്മിലുള്ള ഒരു പരീക്ഷണം. വളരെ രസകരമായ രീതിയിൽ ഒരു വണ്ടിയുടെ ടയറുകൾക്കുള്ളിലേക്ക് കുറച്ചു പെപ്സി ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷം അതിലേക്ക് കുറച്ചു മെൻറ്റോസ് ഇട്ടുകൊടുക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതോടെ ഈ വണ്ടിയുടെ ടയർ തന്നെ കറങ്ങുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അപ്പോഴേക്കും ആ പരീക്ഷണം വിജയിച്ചു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. വളരെ മികച്ച രീതിയിൽ ആണ് ഈ പരീക്ഷണങ്ങൾ ഒക്കെ ആളുകൾ കാണിക്കുന്നത്. അങ്ങേയറ്റം അപകടകരവും ആരും അനുകരിച്ചു നോക്കാൻ പാടില്ലാത്തതും ആണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ചിലപ്പോൾ അവരൊക്കെ കാണിക്കുന്നത് ചില സൂത്രപണികൾക്കുള്ളിൽ നിന്ന് കൊണ്ടായിരിക്കും. എങ്കിലും വീടുകളിലും മറ്റും ഇത് പരീക്ഷിച്ചു നോക്കുമ്പോൾ വലിയതോതിൽ തന്നെ അപകടങ്ങൾ വരാനുള്ള സാധ്യതയും മുന്നിൽ കാണണം.