നമ്മുടെ വായിലെ ഉമിനീര് എന്നാൽ പല കാര്യങ്ങൾക്ക് ഗുണമുള്ള ഒരു കാര്യമാണ്. പെട്ടെന്ന് നമ്മുടെ കൈയ്യ് ഒന്ന് പൊള്ളി പോവുകയാണെങ്കിൽ പെട്ടെന്ന് എല്ലാരും പറയുന്നത് ഉമിനീര് തേക്കാൻ ആണ് എന്തുകൊണ്ടാണ് പണ്ട് കാലത്തുള്ളവർ ഇങ്ങനെ പറയുന്നത്. അതിന് ഒരു കാരണം ഉണ്ട്. നമ്മുടെ ഉമിനീർ ഗ്രന്ഥിയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ് കാര്യം. അതുകൊണ്ടു തന്നെ വളരെയധികം മികച്ച ഒരു മരുന്നാണ് ഉമിനീര് എന്ന് പറയുന്നത്. അതിനെ പറ്റിയുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്.
അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് രക്ഷിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.വായിൽ വയ്ക്കപ്പെടുന്ന ഭക്ഷണം ഉമിനീരുമായി കൂടിച്ചേരുമ്പോൾ മുതൽ ആണ് ദഹനപ്രക്രിയ ആരംഭിക്കുന്നത്. പല്ലുകളാൽ ചവച്ചരയ്ക്കപ്പെടുന്ന ഭക്ഷണത്തിൽ ഉമിനീര് കലരുമ്പോൾ വിഴുങ്ങാൻ ഉള്ള പാകത്തിലാവുന്നു. അപ്പോഴേക്കും ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളുടെ മേൽ ഉമിനീരിലെ ഘടകങ്ങൾ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടാകും . അമൈലേസ് എന്ന ഉൽപ്രേരകം അഥവാ എൻസൈം അന്നജത്തെ പഞ്ചസാരയാക്കി ലഘൂകരിക്കുന്നുണ്ട്.
ഉമിനീരിലെ ലൈപേസ് എന്ന് ഉല്പപ്രേരകം മാംസീയ ദഹനത്തിനു തുടക്കം കുറിക്കുന്നുണ്ട്. ആഗ്നേയഗ്രനഥികൾ വികാസം പ്രാപിച്ചിട്ടില്ലാത്തതിനാൽ നവജാത ശിശുക്കളിൽ ഉമിനീരിലെ ലൈപേസ് കൂടുതൽ ആശ്രയിക്കപ്പെടുന്നുണ്ട്. ഭക്ഷണസമയങ്ങളിൽ മാത്രമല്ല ഉമിനീര് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇരുപത്തിനാലു മണിക്കൂറും ഉമിനീര് വായിലേക്ക് എത്തുകയും വായ് നനവോടുകൂടി നിലനിർത്തപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട്. ഉമിനീരിന്റെ ഈ ഒഴുക്ക് വായുടേയും ദന്തങ്ങളുടേയും ശുചീകരണത്തിനു അത്യന്താപേക്ഷിതമായ ഒന്നാണ് .പല്ലുകൾക്കിടയിൽ കൂടുങ്ങിയിട്ടുള്ള ഭക്ഷണാവശിഷ്ടങ്ങൾ നനവ് ഉള്ളത് ആകുക, വായിലെ കോശാവശിഷ്ടങ്ങൾ കഴുകിക്കളയുക, എന്നീ ധർമ്മങ്ങളൊക്കെ ഉമിനീര് നിർവ്വഹിക്കുന്നുണ്ട്.ഉറങ്ങുമ്പോൾ ഉമിനീരിന്റെ സ്രവ്യതോത് നന്നായി കുറഞ്ഞിരിക്കും.
അതിനാൽ ശുചീകരണവും മന്ദീഭവിക്കുന്നുണ്ട്.ഇതു മൂലം ആണ് ജീർണ്ണാവശിഷ്ടങ്ങൾ പെരുകുകയും ഉണരുമ്പോൾ വായിൽ നിന്നും ദുർഗന്ധം വമിക്കുകയും ചെയ്യുന്നത്. രോഗാണു നിർമാർജ്ജന സ്വഭാവമുള്ള ചില ഘടകങ്ങളും ഉമിനീരിലുണ്ട്. പല ജന്തുക്കളും അവയുടെ മുറിവുകൾ നക്കി തുടയ്ക്കുന്നതു മൂലം മുറിവുണങ്ങാൻ വേണ്ടിവരുന്ന സമയം കുറവാണെന്നു ആണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ മനുഷ്യ ഉമിനീരിനു മുറിവുണങ്ങൽ പ്രക്രിയയിൽ പങ്കുണ്ടെന്നു പറയാൻ സാധിക്കില്ല. ഉമിനീരിൽ അടങ്ങിയിരിക്കുന്ന മ്യൂസിൻ ഭക്ഷണപദാർത്ഥത്തെ ആവരണം ചെയ്യുന്നതു മൂലം അവ ദന്തോപരിതലത്തിൽ ഒട്ടി നിൽക്കാതെ ഒഴുകിപ്പോകാനുപകരിക്കുന്നുണ്ട്.
മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീര് അഥവാ തുപ്പൽ. സസ്തനികളിൽ ദഹനപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഉമിനീര് അതിപ്രധാനമായ പങ്കാണു വഹിക്കുന്നത്.പലതരത്തിലുള്ള രോഗാണുക്കളുടേയും പാഷാണൗഷധ പദാർത്ഥങ്ങളുടേയും സാന്നിധ്യം ഉമിനീരിൽ കണ്ടെത്താനാവുമെന്നുള്ളതു കൊണ്ട് രോഗചികിൽസാരംഗത്തു ഉമിനീർപരിശോധന വ്യാപകമായും ഉപയോഗിക്കുന്നുണ്ട്. പേവിഷബാധ അടക്കമുള്ള പല രോഗങ്ങളും സംക്രമിക്കുന്നത് ഉമിനീരിലൂടെയാണ്.
പാമ്പ് ,തേൾ തുടങ്ങിയ ജന്തുക്കളുടെ ഉമിനീരിൽ വിഷാംശം അടങ്ങിയിരിക്കുന്നതിനാൽ ചിലപ്പോൾ അവയുടെ കടി മറ്റു ജന്തുക്കൾക്ക് മാരകമായി ഭവിക്കുന്നു.
ഇനിയും ഉണ്ട് അറിയാൻ ഒരുപാട് കാര്യങ്ങൾ അവയെല്ലാം കോർത്തിണക്കിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവച്ചത്. ഏറെ സഹായകം ആയ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകർ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമ്മുക്ക് ഇടയിൽ തന്നെ ഉണ്ടാകും.