ചില ആളുകൾ കാണിക്കുന്ന മണ്ടത്തരം കാണുമ്പോൾ നമ്മൾ അറിയാതെയാണെങ്കിലും ചിന്തിച്ചുപോകും. ഇവരൊക്കെ ഇത് അറിഞ്ഞുകൊണ്ട് കാണിക്കുന്നതാണോ അതോ അറിയാതെ പറ്റി പോകുന്നതാണോന്ന്. അത്തരം ആളുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത്തരം മണ്ടത്തരം കാണിക്കുന്ന ആളുകൾ ജോലി ചെയ്യുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക.? അത്തരം ചില വിഡിയോകളെ കുറിച്ചാണ് പറയുന്നത്.
ഒരു മനുഷ്യന് ഒരിക്കലും സഹിക്കാൻ പറ്റാത്തോരു കാര്യമാണ് ടോയ്ലറ്റിൽ പോവുകയെന്ന് പറയുന്നത്. എന്നാൽ ഇവിടെ ഒരാൾ ടോയ്ലറ്റിൽ പോകാൻ തോന്നിയ സമയത്ത് ട്രെയിന്റെ ടോയ്ലറ്റിലേക്ക് കയറുന്ന രംഗം കണ്ടാൽ ആരാണെങ്കിലുമോന്ന് അത്ഭുതപ്പെട്ടുപോകും. പുറത്തുനിന്നുള്ള ജനാല വഴിയാണ് ട്രെയിനിലെ ടോയ്ലറ്റിലേക്ക് കയറാൻ തുടങ്ങുന്നത്. എന്താണ് കവി ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. എന്താണെങ്കിലും ഈ ദൃശ്യങ്ങളെല്ലാം ഇതിനോടകം തന്നെ ലോകം മുഴുവൻ കണ്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ. ഇദ്ദേഹം അവിടെ അകപ്പെട്ടത് പോലെയാണ് കാണാൻ സാധിക്കുന്നത്. അകത്തേക്കൊ പുറത്തേക്കൊ വരാൻ പറ്റാത്ത ഒരു സാഹചര്യത്തിലായി പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ ട്രെയിൻ കൂടി ചലിക്കുകയായിരുന്നുവെങ്കിൽ പിന്നെ അദ്ദേഹത്തിൻറെ അവസ്ഥ എന്തായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
കോൺക്രീറ്റ് ചെയ്ത് ഉണങ്ങുന്നതിന് മുൻപ് അതിനു മുകളിലൂടെയോരാൾ കടന്നു പോകുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. അതുപോലെ ഇവിടെയോരു കൺസ്ട്രക്ഷൻ ചെയ്യുന്ന വ്യക്തിയെ കാണാൻ സാധിക്കുന്നുണ്ട്. ഒരു പ്രേത്യക രീതിയിലുള്ള സ്റ്റെപ്പുകളാണ് ഇദ്ദേഹം ഉദ്ദേശിച്ചതെന്ന് തോന്നുന്നു. കാരണം ഇദ്ദേഹം നിർമിച്ച സ്റ്റെപ്പുകളോക്കെ ഒഴുകി വരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ശരിക്കും ഈ പണി പഠിച്ചിട്ട് തന്നെയാണോ ഇദ്ദേഹം ഇതിനായി എത്തിയത് എന്നതും സംശയമുണ്ട്.
ഇവിടെ വീഡിയോയിൽ തറയിൽ സിമൻറ് പൂശി കൊണ്ട് നിൽക്കുന്ന ഒരു വ്യക്തിയെ കാണാൻ സാധിക്കുന്നുണ്ട്. തറയിൽ സിമൻറ് തേച്ചു ഇയാൾ സ്വന്തം കാലിൽ കൂടിയാണ് ഇദ്ദേഹം ഉറപ്പിച്ചിരിക്കുന്നത്. അവസാനം ആ കാൽ എടുക്കാൻ ഇദ്ദേഹം ബുദ്ധിമുട്ടുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. കെട്ടിടത്തിനു മുകളിൽ ജനൽ ഉറപ്പിക്കാൻ ശ്രമിക്കുന്നതാണ് പിന്നീട് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. അതിനിടയിൽ ജോലിക്കാരുടെ കൈകളിൽ നിന്നും വഴുതി ജനാല താഴേക്ക് വരുന്നുണ്ട്. അവിടെ കിടന്ന ഒരു കാറിന് മുകളിലേക്ക് ആണ് പതിക്കുന്നത്. വലിയ നാശനഷ്ടം ഉണ്ടാവുന്നുണ്ട്.. ഇതിനെ നമുക്ക് ഒരിക്കലും മണ്ടത്തരം എന്ന് പറയാൻ സാധിക്കില്ല ഇത് അബദ്ധമാണ് എന്ന് പറയണം. അശ്രദ്ധ മൂലം ഉണ്ടായോരു അബദ്ധമാണ് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.