ചില ആളുകളുടെ ചില സൃഷ്ടികൾ കാണുമ്പോൾ നമ്മൾ അമ്പരപെട്ട് പോകുന്നത് പതിവാണ്. ഏതൊരു വീട്ടിലും അത്യാവശ്യമായി വേണ്ട ഒന്നാണ് ടോയ്ലറ്റ് എന്ന് പറയുന്നത്. ഒരു ടോയ്ലറ്റ് എങ്കിലും ഇല്ലാത്ത വീട് നമുക്ക് കാണാൻ സാധിക്കില്ല. വ്യത്യസ്തമായ രീതികളിൽ ടോയ്ലറ്റിൽ ഓരോ കാര്യങ്ങൾ ചെയ്യുന്നവരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഇവിടെ ഒരു വ്യക്തിയുടെ ടോയ്ലറ്റെന്ന് പറയുന്നത് അവരുടെ സീലിങ്ങിന് മുകളിലാണ്. സ്വപ്നത്തിൽ പോലും ചിന്തിക്കാൻ സാധിക്കാത്ത രീതിയിലുള്ള ഒരു നിർമ്മാണരീതി ആയിപ്പോയതെന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. എങ്കിലും മുകളിൽ കൊണ്ടുവന്ന് ടോയ്ലറ്റ് ഘടിപ്പിക്കാനും മാത്രം എന്തായിരിക്കും അതിന്റെ നിർമ്മാതാവിന് തോന്നിയിട്ടുണ്ടാവുകയെന്ന് സ്വാഭാവികമായും ആളുകൾ ചിന്തിച്ചിട്ടുണ്ടാകും.
വീടിന്റെ ബാൽക്കണിയിൽ നിന്നു കൊണ്ട് പുറത്തെ കാഴ്ചകൾ കാണുകയെന്നു പറയുന്നത് വളരെ മനോഹരമായ ഒരു രീതിയാണ്. കൂടുതൽ ആളുകളും ഇത് ഇഷ്ടപ്പെടാറുണ്ട്. മനസ്സിൽ സമ്മർദ്ദങ്ങൾ ഒക്കെ നിറയുന്ന സമയത്ത് ഇങ്ങനെ പ്രകൃതിയിലെ ഉറ്റുനോക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകൾ. എന്നാൽ ഇവിടെ ഒരു വീടിന്റെ വാതിൽ തുറക്കുകയാണെങ്കിൽ നേരെ മരണത്തിലേക്കാണ് പോകുന്നതെന്ന് എടുത്തു പറയണം. കാരണം ഈ വാതിൽ തുറക്കുമ്പോൾ വീഴാനുള്ള ഒരു സംവിധാനമാണ് ഇവിടെ കാണുന്നത്. അങ്ങനെ വീഴാതിരിക്കാനുള്ള ഒരു ബാൽക്കണിയോ അല്ലെങ്കിൽ ഒരു ചെറിയ രീതിയിലുള്ള മതിലോ ഒന്നും തന്നെ ഇവിടെ ആ വ്യക്തി സജ്ജീകരിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ഈ വാതിൽ തുറക്കുന്നത് മരണത്തിലേക്കാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ഇപ്പോൾ മഴ സമയമാണ് അതുകൊണ്ടുതന്നെ ഫാനിന്റെ ആവശ്യം വലുതായി വരുന്നില്ല. എങ്കിലും ചൂട് സമയത്ത് ഫാൻ ഇല്ലാതെ ജീവിക്കാൻ സാധിക്കാത്തവരായിരിക്കും കൂടുതൽ ആളുകളും. എന്നാൽ ഇവിടെ ഒരു ഫാൻ സജ്ജീകരിച്ചിരിക്കുന്നത് കണ്ടാൽ ആരാണെങ്കിലും ഒന്ന് അത്ഭുതപ്പെട്ടുപോകും. രണ്ടു തൂണുകൾക്കിടയിലായാണ് ഈ ഫാൻ സജ്ജീകരിച്ചിരിക്കുന്നത്. ഫാനുണ്ട് എന്ന് കാണിക്കാൻ വേണ്ടി മാത്രമായിരിക്കാം ഒരുപക്ഷേ ഇത് സജ്ജീകരിച്ചിരിക്കുന്നത്. കാരണം ഈ ഫാൻ കറങ്ങില്ല എന്നുള്ള കാര്യം ഉറപ്പാണ്. ഇത്തരത്തിൽ ജോലിചെയ്യുന്ന മണ്ടന്മാരെയോക്കെ ഒന്ന് നേരിൽ കാണേണ്ടിയിരിക്കുന്നു. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില മണ്ടത്തരങ്ങൾ. അത്തരം മണ്ടന്മാരുടെ വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.