ഇപ്പോൾ ടെക്നോളജി വലിയതോതിൽ വർദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ്. അതുകൊണ്ടു തന്നെ കുറ്റകൃത്യങ്ങളും മറ്റും വലുതായി കൂടിയിട്ടുണ്ട്. ആ സാഹചര്യത്തിൽ കൂടുതൽ ആളുകൾ കുറ്റകൃത്യം ചെയ്യാറുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുവാൻ വേണ്ടി ഇപ്പോഴത്തെ കാലങ്ങളില്‍ ക്യാമറകളുടെ പ്രഭാവം നമുക്ക് കാണാൻ സാധിക്കും. എല്ലായിടത്തും ക്യാമറകൾ വയ്ക്കാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ പല കാര്യങ്ങളും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത് ചില രസകരമായ സംഭവങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്.
ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പോലീസുകാർ വരികയാണെങ്കിൽ എന്തുചെയ്യും.? അതും അറസ്റ്റ് ചെയ്യാൻ വേണ്ടിയാണ് വരുന്നതെങ്കിലോ.? തീർച്ചയായും ചായ കുടിച്ചു കഴിയുന്നതുവരെ വെയിറ്റ് ചെയ്യുക എന്നതല്ലാതെ മറ്റു മാർഗമൊന്നും പോലീസുകാർക്ക് ഇല്ല. എന്നാൽ അവർ അതിന് തയ്യാറായില്ലെങ്കിൽ പിന്നെ ചായ കപ്പുമായി കൂടെ പോവുക അല്ലാതെ മറ്റു മാർഗം ഒന്നുമില്ലല്ലോ. അങ്ങനെയാണ് ഇവിടെ രണ്ടു പേർ ചെയ്തിരിക്കുന്നത്. ചായക്കപ്പും ആയി പോലീസുകാരുടെ ഒപ്പം പോവുകയായിരുന്നു ചെയ്തത്. എന്നാൽ മറ്റൊരു നിയമം ഉണ്ടെന്നുള്ളത് ഇവർക്ക് അറിയില്ല എന്ന് തോന്നുന്നു. പോലീസ് ആണെങ്കിലും പട്ടാളം ആണെങ്കിലും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുവാൻ യാതൊരു നിയമവുമില്ല.
അതുകൊണ്ട് തന്നെ ഇനിയുള്ള കാലമെങ്കിലും ഇത്തരം നിയമങ്ങൾ ഒന്ന് ഓർത്തു വയ്ക്കുന്നത് നന്നായിരിക്കും. ഏതായാലും തന്റെ ചായക്കപ്പ് തിരിച്ചു വാങ്ങുവാൻ വേണ്ടി ഹോട്ടൽ ഉടമ പുറകെ ഓടുന്നതും കാണാം. അതുപോലെ റോഡിലൂടെ സ്ത്രീകളെ വായ് നോക്കിക്കൊണ്ട് വണ്ടിയോടിക്കുന്ന ഒരു വിദ്വാനെ കാണാൻ സാധിക്കുന്നുണ്ട്. സ്ത്രീകളുടെ സൗന്ദര്യം കണ്ട് അയാൾക്ക് താൻ എവിടേക്കാണ് പോകേണ്ടത് എന്ന് ഓർമ്മ നഷ്ടമായതുപോലെ ആണ് നോട്ടം. പെൺകുട്ടികൾ റോഡിലൂടെ നടന്നു പോകുമ്പോൾ റോഡിലൂടെ കടന്നുപോകുന്ന ആൺകുട്ടികൾ അവരെ നോക്കുന്നത് പുതിയ സംഭവമൊന്നുമല്ല.
എങ്കിലും ഇയാളുടെ നോട്ടം കാണുമ്പോൾ തന്നെ ഇയാൾ സർവ്വം മറന്ന് നോക്കുകയാണെന്ന് അറിയാം. ആ പെൺകുട്ടി നല്ല സ്റ്റൈലായി നടന്നു വരികയാണ്. ഇയാളാണെങ്കില്‍ സൈക്കിളിൽ പോവുകയാണ്. പലവട്ടം ഇയാൾ തിരിഞ്ഞു നോക്കുന്നുണ്ട്. അതിനുശേഷം ആ പെൺകുട്ടിയെ കണ്ട് കൊണ്ടാണ് വണ്ടി ഓടിക്കുന്നത് പോലും. അതായത് എവിടേക്കാണ് പോകേണ്ടത് എന്ന് കാര്യം പോലും ഈ വിദ്വാൻ മറന്നു എന്നർത്ഥം. എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് ഒരു ക്യാമറ അവിടെ ഉണ്ടായിരുന്നു. ബാക്കി കാര്യം ഒന്നും ഓർമ്മയില്ല എന്നതാണ് സത്യം. ഏതായാലും സാമൂഹിക മാധ്യമങ്ങളിൽ എല്ലാം ഈ ഒരു വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.