ശ്രീലങ്ക ഇന്ത്യയുടെ ഭാഗമാകാതിരുന്നത് ഇത് കൊണ്ടാണ്.

ഇന്ത്യയുടെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിക്കുന്ന ഒരു രാജ്യമാണ് ശ്രീലങ്ക. എന്തുകൊണ്ടാണ് ശ്രീലങ്ക ഇന്ത്യയുടെ ഭാഗമായി മാറാതെ പോയത്. ശ്രീലങ്ക ഇന്ത്യയുടെ ഇത്രയും തൊട്ടടുത്ത കിടന്നിട്ടും എന്തുകൊണ്ടാണ് ശ്രീലങ്ക സ്വതന്ത്രമായി നിലകൊണ്ടത്. അത് പലരുടെയും സംശയം ആയിരിക്കും. ഈ സംശയത്തിന് ഉത്തരം പറയുന്നതിന് മുൻപ് ശ്രീലങ്ക എന്ന രാജ്യത്തെ കുറിച്ച് അറിയണം. ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ് ശ്രീലങ്ക. ഇന്ത്യയുടെ കണ്ണീർ കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതുകൊണ്ടാണ് ഇന്ത്യയുടെ കണ്ണുനീർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്. 1972ലെ സിലോൺ എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം പിന്നീടാണ് ശ്രീലങ്ക ആയി മാറിയത്. പുരാതനകാലം മുതൽതന്നെ വാണിജ്യ കപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക എന്ന് പറയണം. ലോക വ്യാപാര രംഗത്തെ പ്രധാനപ്പെട്ട തുറമുഖമാണ് കൊളംബോ. ഇവിടെനിന്നും കപ്പൽ വഴി ചരക്കുകൾ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

Sri Lanka
Sri Lanka

ശ്രീലങ്കയുടെ പ്രാചീന ചരിത്രത്തെ പറ്റി പറയുകയാണെങ്കിൽ പല പരാമർശങ്ങളിലും അറിയപ്പെടുന്നത് രാമായണത്തെക്കുറിച്ച് തന്നെയാണ്. ബുദ്ധമത ഗ്രന്ഥങ്ങൾ ആയ മഹാവംശ ദീപവംശം എന്നിവയിൽ ശ്രീലങ്കയുടെ ചരിത്രം പറയുന്നുണ്ട്. രാമായണ കാലത്തിനു മുമ്പുതന്നെ ശ്രീലങ്കയിൽ ജനവാസം ഉണ്ടായിരുന്നു. ഒന്നേകാൽ ലക്ഷം വർഷം മുൻപ് ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായതായി പുരാവസ്തു ഗവേഷകരുടെ പക്കലുള്ള തെളിവുകൾ തെളിയിക്കുന്നുണ്ട്. ഈ ആദിമവാസികളുടെ ശവകുടീരങ്ങളും മറ്റും ഇവിടെ കണ്ടിട്ടുമുണ്ട്. ആറാം നൂറ്റാണ്ടു മുതൽ ഇന്ത്യയിൽനിന്നുള്ള ജനസമൂഹം ശ്രീലങ്കയിൽ കുടിയേറാൻ തുടങ്ങിയതോടെയാണ് ശ്രീലങ്കയുടെ ചരിത്രം ആരംഭിക്കുന്നത് തന്നെ.

ശ്രീലങ്കയിൽ കൂടുതലും ഉള്ളത് സിംഹളർ ആണ്. സിംഹളർക്ക് വലിയ പ്രാധാന്യമുള്ള ഒരു രാജ്യം തന്നെയാണ് ശ്രീലങ്ക എന്നുപറയുന്നത്. ശ്രീലങ്കയുടെ ചരിത്രം എടുക്കുകയാണെങ്കിൽ പലതരത്തിലുള്ള കഥകൾ ഉണ്ടെന്ന് അറിയാൻ സാധിക്കുന്നത്. ഇന്ത്യയുടെ ആധുനിക ചരിത്രത്തെ പറ്റി പറയുകയാണെങ്കിൽ ശ്രീലങ്കയുടെ വാണിജ്യ പ്രാധാന്യം പുരാതന കാലത്തുതന്നെ കച്ചവടക്കാർക്ക് മനസ്സിലായിരുന്നു. അതുകൊണ്ടുതന്നെ പല രാജ്യക്കാരും ഒരു വലിയ ഇഷ്ടത്തോടെ അല്ലെങ്കിൽ കൊതിയോടെ നോക്കിയിരുന്ന ഒരു രാജ്യമായിരുന്നു ശ്രീലങ്കയെന്ന് പറഞ്ഞിരുന്നത്. അത്രത്തോളം വാണിജ്യ സാധ്യതകളുള്ള ഒരു രാജ്യം തന്നെയായിരുന്നു ശ്രീലങ്ക. ആ വാണിജ്യ സാധ്യതകൾ അതുപോലെതന്നെ ശ്രീലങ്കയിലെ കൊളംബോ നിലനിർത്തുന്നുണ്ട് എന്നതാണ് സത്യം.