മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പാമ്പുകൾക്ക് കൈകളോ കാലുകളോ ഇല്ല എന്നാൽ അവയുടെ വിഷം. ചടുലത മറയ്ക്കാനുള്ള ശക്തി എന്നിവ അവയെ മറ്റ് മൃഗങ്ങളെക്കാൾ മികച്ചതാക്കുന്നു. ഇപ്പൊൾ ഒരു പാമ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അത് മണലിൽ വിദഗ്ധമായി മറഞ്ഞിരിക്കുന്നതായി കാണുന്നു.
‘How Things Work’ എന്ന ട്വിറ്റർ അക്കൗണ്ടിൽ ഞെട്ടിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ അക്കൗണ്ടിന്റെ ഒരു വീഡിയോ വളരെ വൈറലാകുകയാണ് അതിൽ അപകടകരമായ പാമ്പ് മണലിനുള്ളിൽ ഒളിച്ചിരിക്കുന്നതായി കാണുന്നു. പാമ്പിൻറെ നിറം കാരണം പാമ്പിനെ മണലിൽ എളുപ്പത്തിൽ ഒളിക്കാൻ കഴിയും. മാത്രമല്ല ഈ പാമ്പിനെ അത്ര പെട്ടെന്ന് ആർക്കും കാണാൻ പോലും കഴിയില്ല. പാമ്പ് അതിന്റെ ശരീരം വൃത്താകൃതിയിൽ ആക്കുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ മണലിൽ മറയ്ക്കുകയും ചെയ്യുന്നു. ആക്രമിക്കുന്നതിന് മുമ്പ് ഇത്തരത്തിൽ മണലിൽ ഒളിച്ചിരുന്നതായും വീഡിയോയിൽ പറയുന്നു.
സാൻഡ് വൈപ്പർ എന്നാണ് ഈ പാമ്പിന്റെ പേര്. ആഫ്രിക്കയിലെയും ഏഷ്യയിലെയും മരുഭൂമി പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 15 മുതൽ 18 വർഷം വരെ ജീവിക്കുന്ന ഇവ 20 ഇഞ്ച് വരെ നീളത്തിൽ എത്തുന്നു. ഈ പാമ്പുകളുടെ വിഷം എലികൾക്കും മറ്റ് ജീവജാലങ്ങൾക്കും വിഷമാണ്. പക്ഷേ മനുഷ്യനെ കൊല്ലാൻ കഴിയുന്നത്ര വിഷമല്ലന്ന് പറയപ്പെടുന്നു.
വൈറലായ വീഡിയോ 9 ലക്ഷത്തിലധികം വ്യൂസ് നേടി. ആയിരക്കണക്കിന് ആളുകൾ വീഡിയോ ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തു. നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളും അറിയിച്ചിട്ടുണ്ട്. ഈ പാമ്പ് ഒളിച്ചിരുന്നതിന് ശേഷം ഉണ്ടാക്കുന്ന അടയാളം നോക്കി പാമ്പ് അവിടെ ഒളിച്ചിരിക്കുകയാണോ എന്ന് കണ്ടുപിടിക്കാം. ഈ അടയാളം കണ്ടാൽ ഓടിപ്പോകുന്നതാണ് നല്ലതെന്ന് ഒരാൾ പറഞ്ഞു. കടൽത്തീരത്തും ഇത്തരം മണൽപ്പാമ്പുകളെ കണ്ടതായി പലരും പറഞ്ഞു.
How a Sand Viper conceals itself to prepare for an ambush pic.twitter.com/lMN0GDlJz3
— H0W_THlNGS_W0RK (@wowinteresting8) August 12, 2022