സാധാരണ മൃഗങ്ങള്‍ക്ക് ഒരു ശരീരഭാരമുണ്ട്. സാധാരണഗതിയില്‍ നിന്ന് അവ വീണ്ടും വര്‍ദ്ദിച്ചാല്‍ എങ്ങനെയുണ്ടാകും. ഭക്ഷണം കഴിച്ചും ഹോര്‍മോണ്‍ വര്ദ്ദിച്ചുമാണ് ഇത്തരത്തില്‍ മൃഗങ്ങളുടെ ഭാരം വര്‍ദ്ദിക്കുന്നത്. ഇത്തരത്തില്‍ തടി കൂടി എന്നതില്‍ അദ്ഭുതം തോന്നുമെന്നതില്‍ സംശയമില്ല. അത്തരത്തില്‍ ശരീര ഭാരം കൊണ്ട് ഞെട്ടിച്ച ചില മൃഗങ്ങളെ പരിചയപ്പെടാം.
മരം കേറാതെ തന്നെ വണ്ണം വച്ച അണ്ണാനെ പരിചയപ്പെടാം. ചാടാനോ മരം കയറാനോ സാധിക്കാതെ 1 കിലോയോളം വലിപ്പം വച്ച അണ്ണാനാണിത്. ചില ഹോര്‍മോണ്‍ വ്യതിയാനത്തിലാണ് ഇത് സംഭവിച്ചത്. പിന്നീട് സര്‍ജറി ചെയ്ത് അണ്ണാന്റെ ഭാരം കുറയ്ക്കുകയാണ് ചെയ്തത്.
ജിമ്മും ഭാരം കുറയ്ക്കുന്ന രീതിയുമെല്ലാം മനുഷ്യര്‍മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ല. മൃഗങ്ങള്‍ക്കും ചിലപ്പോള്‍ ഇത് ബാധകമാകാം. 25 കിലോ ഭാരം വരുന്ന ഡാഷ് വിഭാഗത്തില്‍ വരുന്ന നായയാണ് ഇത്. നിരന്തരമുള്ള വ്യായാമവും രണ്ട് ലക്ഷത്തിലേറെ വരുന്ന സര്‍ജറിയും നടത്തിയാണ് ഈ നായക്കുട്ടിയെ സാധാരണ ഗതിയിലേക്ക് എത്തിച്ചത്.
പന്നികള്‍ മറ്റുമൃഗങ്ങളില്‍ നിന്ന് കാഴ്ചയില്‍ ഭാരം കൂടിയവരാണ്. സാധാരണഗതിയില്‍ നിന്ന് വീണ്ടും ഭാരം കൂടിയാണ് എന്താകും അവസ്ഥ. ഈ അവസ്ഥയില്‍ തടി കൂടി കണ്ണുകാണാത്ത പന്നി ജീവിച്ചിരുന്നു. ഒരു മൃഗത്തെ എങ്ങനെ വളര്‍ത്തരുത് എന്നതിന് ഉദാഹരണമാണ് ഈ പന്നി. 90 കിലോയിലധികമാണ് ഈ പന്നിയുടെ ഭാരം. രണ്ട് പന്നിയുടെ തടിയാണ് കാഴ്ചയിലുള്ളത്. കൃത്യമായ വ്യായാമത്തിലൂടെയാണ് ഈ പന്നിയെ സാധാരണഗതിയില്‍ എത്തിച്ചത്.
കടുവകള്‍ക്ക് തടി കൂടിയാല്‍ എങ്ങനിരിക്കും, കടുവകള്‍ക്കിടയില്‍ മടിയനാണ് ഇവന്. ഭക്ഷണം കൂടുതല്‍ കഴിച്ചാണ് ഇവര്‍ക്ക് ഭാരം വര്‍ദ്ദിച്ചത്. ചൈനയിലെ സൈബീരിയന്‍ ടൈഗര്‍ പാര്‍ക്കിലാണ് ഈ കടുവകള്‍ വസിക്കുന്നത്. തണുപ്പ് കാലത്ത് ഭക്ഷണം ആവശ്യത്തിലധികം കഴിച്ചാണ് ഇവയ്ക്ക് ഭാരം വര്‍ദ്ദിക്കുന്നത്. പിന്നീട് ഡയറ്റുകള്‍ നിര്‍മ്മിച്ച് പഴയപോലെ കടുവകളെ ഭാരം കുറയ്ക്കുന്നതില്‍ നിന്ന് സഹായിച്ചു.
കടുവകള്‍ക്ക് തടിയാകാമെങ്കില് പൂച്ചകള്‍ക്ക് എന്തുകൊണ്ട് ആയ്ക്കൂടാ. ഒരു ചെറിയ പൂച്ചയെ എടുത്തു കളയുന്ന പോലെ ഇവരെ എടുത്ത് കളയാമെന്ന് നിങ്ങള്‍ വിചാരിക്കണ്ട.കാരണം 19 കിലോ ഭാരമുള്ള ബിഗ്ബാര്സിക് ആണ് ലോകത്തെ ഞെട്ടിച്ച പൂച്ച. ഇന്‍സ്റ്റഗ്രാം പേജുള്ള പൂച്ചയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ലോകത്തില്‍ നിരവധി തടിയന് പൂച്ചകളുണ്ട്. അത്തരത്തിലുള്ള തടിയന് പൂച്ചകളുടെ വിഭാഗത്തിലാണ് ബിഗ് ബാര്സികും ഉള്‍പ്പെടുന്നത്. പ്രത്യേക തരം ഡയറ്റുകള്‍ പ്ലാന്‍ ചെയ്ത് ഇവയുടെ ഭാരം കുറയ്ക്കാന്‍ ഉടമസ്ഥന് തയ്യാറുകുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഭാരം കൂടിയ കുരങ്ങനാണ് ഇത്. കുരങ്ങുകളുണ്ട് സൂക്ഷിക്കുക , ഭക്ഷണം നല്‍കരുത് എന്ന് ബോര്‍ഡുകള്‍ പലപ്പോഴും വനങ്ങളിലേക്കുള്ള യാത്രമധ്യേ എഴുതി വച്ചിരിക്കുന്നത് കാണാം. ഇത്തരത്തില്‍ ഭക്ഷണം കഴിച്ച് ശരീര ഭാരം വര്‍ദ്ദിച്ച കുരങ്ങനാണിത്. തടിയന് കുരങ്ങനമ്മാവന് എന്നാണ് ലോകം ഇവനെ വിളിക്കുന്നത്. പ്രത്യേക അസുഖമൊന്നുമില്ലാതെ ജങ്ക് ഫുഡ് കഴിച്ചാണ് ഈ ഭാരം വര്‍ദ്ദിച്ചത്. 2019 മുതല്‍ ഈ കുരങ്ങനെ ആരും കണ്ടിട്ടില്ല.
130 cm നീളം വരുന്ന തടിയന് മുയലച്ചനെ പരിചയപ്പെടാം. കോണ്ടിനന്റല് വിഭാഗത്തില്‍ പെടുന്ന ഈ മുയല് ലോകത്തിലെ അദുഭുതം തന്നെയാണ.് ലൂയിസ് എന്ന മകനും അമ്മയുടെ പാതയില്‍ തന്നെയാണ് വളര്‍ന്നുവരുന്നത്. റാബിറ്റ് ഫുഡുകളും ഇഷ്ടമുള്ള വിഭവങ്ങളുമാണ് ഇവരുടെ ഭക്ഷണം. ലോകത്തിലെ ഭാരമേറിയതും നീളമുള്ള മുയലും ഇവര്‍ തന്നെയാണ്. ആളുകള്‍ വലിയ അദ്ഭുതമായാണ് ഇവരെ കാണുന്നത്.