ബോബി-ജോ വെസ്റ്റ്ലി എന്ന 43 വയസുള്ള അമേരിക്കയില്‍ താമസിക്കുന്ന മോഡലായ ഈ സ്ത്രീയ്ക്ക് 200 കിലോ ഭാരമുണ്ട്. ഇത്രയതികം ഭാരമുണ്ടായിട്ടും ഇവര്‍ മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. പ്രതിമാസം 41,400 ഡോളര്‍വരെ സമ്പാദിക്കുന്നു.
സൂപ്പർ സൈസ് ബിഗ് ബ്യൂട്ടിഫുൾ വുമൺ മോഡലിംഗ് കമ്മ്യൂണിറ്റിയിലെ അംഗമാണ് ബോബി. യഥാർത്ഥത്തിൽ ഈ സ്ഥാപനത്തിൽ അമിതഭാരമുള്ള സ്ത്രീകളാണ് മോഡലിംഗ് ചെയ്യുന്നത്. ബോബി 3 വർഷമായി ഈ സ്ഥാപനത്തിൽ മോഡലിംഗ് ചെയ്യുന്നു. ബോബിയെപ്പോലുള്ള ഒരു സ്ത്രീയും അവിടെ കാണാത്തതിനാൽ യുകെയിൽ ബോബിയ്ക്ക് നിരവധി ആരാധകരുണ്ട്. ബോബി പറയുന്നതനുസരിച്ച് 60 കിലോയോളം കാലുകൾ ബ്രിട്ടീഷ് പുരുഷന്മാർക്ക് വളരെ ആകർഷകമാണ്. അവർ ധാരാളം പണം ചിലവഴിക്കുകയും അവരോടൊപ്പം വെബ്ക്യാം സെഷനുകൾ നടത്തുകയും ചെയ്യാറുണ്ട്. തന്റെ പുഞ്ചിരിയും വ്യക്തിത്വവും ശരീരവും ഇഷ്ടമാണെന്ന് പുരുഷന്മാർ തന്നോട് പറയാറുണ്ടെന്നും ബോബി പറയുന്നു.
ഓരോ ദിവസവും ബോബിക്ക് 40 മുതൽ 50 വരെ സന്ദേശങ്ങൾ ഫേസ്ബുക്കിൽ ലഭിക്കുന്നു. അതിൽ ആളുകൾ ബോബിയോട് വെബ് സെഷൻ ആവശ്യപ്പെടുന്നു. ബോബി ജനിച്ചത് മുതൽ തടിയില്ലാരുന്നു പക്ഷെ 20-ാം വയസ്സിൽ തൈറോയ്ഡ് ബാധിച്ചു അതിനുശേഷമാണ് ബോബിയുടെ ഭാരം തുടർച്ചയായി വർദ്ധിച്ചത്. ആളുകൾ ബോബിയെ അൾട്ടിമേറ്റ് പിയർ എന്ന് വിളിക്കുന്നു എന്നിരിന്നാലും ഈ പേരിനെ താന്‍ സ്നേഹിക്കുന്നു. ദൈനംദിന ജോലികളിൽ തനിക്ക് പ്രശ്നങ്ങളുണ്ടെന്ന് ബോബി പറയുന്നു. എന്നാൽ ഭാരം കാരണം തനിക്ക് ഒരിക്കലും ലജ്ജ തോന്നുന്നിയിട്ടില്ല എന്നും ബോബി പറയുന്നു.