നമുക്ക് വൈദ്യുതിയില്ലാത്തൊരു അവസ്ഥയെപ്പറ്റി ചിന്തിക്കാൻ സാധിക്കുമോ.? ഒരിക്കലും സാധിക്കില്ലെന്നായിരിക്കും ഇപ്പോഴത്തെ കാലത്ത് എല്ലാവരും പറയുന്നത്. ഈ കാലത്ത് ഭക്ഷണം, പാർപ്പിടം, വെള്ളം ഇത്രയും കാര്യങ്ങളായിരുന്നു മനുഷ്യനു അത്യാവശ്യമെങ്കിൽ ഇപ്പോൾ അതിനോടൊപ്പം തന്നെ വൈദ്യുതിയും വളരെ അത്യാവശ്യമായോരു കാര്യമായി മാറിയിരിക്കുകയാണ്. ഒന്നാമത്തെ കാര്യം നമ്മുടെ ലോകമെന്ന് പറയുന്നത് ഡിജിറ്റലായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇപ്പോൾ വൈദ്യുതിയില്ലാതെ നമുക്കൊരു നിമിഷം പോലും ആലോചിക്കാൻ സാധിക്കില്ല.
കുറച്ചു സമയത്തേക്കെങ്കിലും കറണ്ട് കട്ടോ മറ്റോ വരികയാണെന്നുണ്ടെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. അങ്ങനെയാണെങ്കിൽ ഇനിമുതൽ എട്ടുമണിക്കൂർ ലോഡ്ഷെഡ്ഡിങ് ഉണ്ടാവുകയാണെങ്കിൽ എന്തായിരിക്കും തോന്നുക. ഒരിക്കലുമത് അംഗീകരിക്കാൻ പോലും പലർക്കും പറ്റില്ല. പ്രത്യേകിച്ച് ഇന്നത്തെക്കാലത്ത് ജോലികളും മറ്റും ഓൺലൈനായി മാറിയതുകൊണ്ട് തന്നെ കറണ്ട് കൂടുതൽ ആവശ്യമാണ്. മൊബൈലിൽ ആണെങ്കിലും ലാപ്ടോപ്പാണെങ്കിലുമോക്കെ ചാർജില്ലാതെ പ്രവർത്തിക്കുന്ന വസ്തുക്കളല്ല. അതുകൊണ്ടുതന്നെ കറണ്ട് ഇന്ന് ആവശ്യത്തിലധികം വേണ്ടോരു സാഹചര്യമാണ്. അങ്ങനെയാണെങ്കിൽ ഇനി ഇലക്ട്രിക് യുഗം കൂടിയെത്തുകയാണെങ്കിലോ.?
ഇപ്പോൾ തന്നെ വാഹനങ്ങൾ ഇലക്ട്രിക്കായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇലക്ട്രിക് കാർ കൂടിയാണ് എത്തുന്നത്.അങ്ങനെയുണ്ടെങ്കിൽ വൈദ്യുതി നമുക്ക് തികയില്ലന്ന് പറയുന്നതാണ് സത്യം. നമ്മൾ മൊബൈലോ ലാപ്ടോപ്പോ അല്ലെങ്കിൽ നമ്മുടെ വീട്ടിലെ ആവശ്യങ്ങൾക്കൊ ഉപയോഗിക്കുന്നതൊളം വൈദ്യുതിയല്ല ഒരു ഇലക്ട്രിക് കാറിന് ആവശ്യമുള്ളത്. അത് വളരെ വലുതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മളത് സൂക്ഷിച്ചു വേണം ഉപയോഗിക്കുവാൻ. ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി കൂടി ഇതെല്ലാം നമ്മൾ കരുതിയിരിക്കണം. കൽക്കരിയുടെ അഭാവം മൂലം വൈദ്യുതിയുടെ നിർമ്മാണം തന്നെ വലിയ ബുദ്ധിമുട്ടിലാണെന്നാണ് അറിയാൻ സാധിക്കുന്നത്.
ഇനി വരുന്ന കാലത്ത് ഇലക്ട്രിക്ക് വാഹനങ്ങൾ വരുകയാണെങ്കിൽ എല്ലാവരും പറയുന്നോരു കാര്യം പെട്രോളിന് വില വർധിച്ചത് കൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾ വരുന്നതെന്നാണ്. വൈദ്യുതിക്ക് ഇത്രത്തോളം അഭാവമാണ് ഉള്ളത്. അങ്ങനെയോരു കാലഘട്ടത്തിൽ ഇലക്ട്രിക് വാഹനങ്ങൾ വരുകയാണെങ്കിൽ വൈദ്യുതിയും പണം കൊടുത്ത് നമ്മൾ വാങ്ങേണ്ടതായി വരും.
അപ്പോൾ പെട്രോൾ വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരിക്കില്ലന്ന് സാരം. അതുകൊണ്ട് വൈദ്യുതി സൂക്ഷിച്ചു ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വിശദമായി ഈ കാര്യത്തെ കുറിച്ച് അറിയാം.