ഒരിക്കലെങ്കിലും സൂപ്പർമാർക്കറ്റുകളിൽ പോകാത്ത ആളുകൾ വിരളമായിരിക്കും. സൂപ്പർമാർക്കറ്റിൽ പോകുമ്പോൾ നമ്മൾ എന്തൊക്കെ സാധനങ്ങളാണ് അവിടെ നിന്ന് വാങ്ങിക്കാൻ ഉദ്ദേശിക്കുന്നത്, അതിൽ കൂടുതൽ സാധനങ്ങൾ വാങ്ങി നമ്മൾ അവിടെ നിന്നും തിരിച്ചു ഇറങ്ങുകയുള്ളൂ. ഇത്തരത്തിൽ പല തരത്തിലുള്ള സാധനങ്ങൾ വാങ്ങി നമ്മൾ സൂപ്പർമാർക്കറ്റിൽ തിരിച്ചിറങ്ങുന്നതിന് പിന്നിൽ ഒരു സൈക്കോളജി ഉണ്ട്.
അതായത് നമ്മൾ സൂപ്പർമാർക്കറ്റിൽ ഒരു ട്രോളിയിൽ ആയിരിക്കും സാധനങ്ങൾ എടുക്കുന്നത്. ഈ ട്രോളി വളരെ വലുതായിരിക്കും. ഇങ്ങനെ വലിയ ട്രോളി അവിടെ വയ്ക്കുന്നതിന് പിന്നിൽ അവർക്ക് ഒരു പ്രത്യേകമായി ഉദ്ദേശമുണ്ട്. അതായത് വലിയ ട്രോളി വയ്ക്കുന്നതിലൂടെ ഇവർ ഉദ്ദേശിക്കുന്നത് അവിടെനിന്നും നമ്മൾ കൂടുതൽ സാധനങ്ങൾ വാങ്ങണം എന്ന് തന്നെയാണ്.. കാരണം നമ്മൾ ഈ ട്രോളിയുടെ അകത്തേക്ക് സാധനങ്ങൾ ഇട്ടതിനുശേഷം നോക്കുമ്പോൾ നമുക്ക് തന്നെ തോന്നും നമ്മൾ വളരെ കുറച്ച് സാധനങ്ങൾ മാത്രമാണല്ലോ വാങ്ങിയിട്ടുള്ളത് എന്ന്. അതുകൊണ്ട് നമ്മൾ വീണ്ടും സാധനങ്ങൾ വാങ്ങാൻ തുടങ്ങും. അതാണ് ഇതിനറെ ഒരു സൈക്കോളജി എന്ന് പറയുന്നത്.
അതുപോലെ നമ്മൾ ഒരു ട്രോളിയുമായി അപ്പുറത്തേക്ക് പോകണമെന്നുണ്ടെങ്കിൽ നമ്മൾക്ക് ആ റാക്ക് മുഴുവൻ നടന്നതിനു ശേഷം മാത്രമേ കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ. അതിനു പിന്നിലുമുണ്ട് ഒരു സൈക്കോളജി. നമ്മൾ അവിടെവരെ പോകുന്നതിനിടയിൽ പല തരത്തിലുള്ള സാധനങ്ങൾ കാണുന്നു. അവയ്ക്കെല്ലാം തന്നെ നമ്മെ ആകർഷിക്കാനുള്ള കഴിവുണ്ടാകും.. അപ്പോൾ നമ്മൾ എന്തെങ്കിലും ഒരു സാധനം കൂടി വീണ്ടും വാങ്ങും. അതിലൂടെ അവർക്ക് വീണ്ടും ഒരു വസ്തു കൂടി വിൽക്കാനും സാധിക്കുന്നു. ഈ ഒരു കാര്യം തന്നെയാണ് അവർ ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയാണ് ഇങ്ങനെയൊരു സംവിധാനം വച്ചിരിക്കുന്നത്.
അതുപോലെ നമ്മൾ ബില്ല് കൊടുക്കാൻ നിൽക്കുന്ന സമയത്തായിരിക്കും മറ്റു ചില സാധനങ്ങൾ അവിടെ വെച്ചിട്ടുണ്ടാവുക. ഉദാഹരണമാണ് സ്പ്രേ ബോട്ടിലുകൾ , ചോക്ലേറ്റുകൾ മേക്കപ്പ് സാധനങ്ങൾ തുടങ്ങിയവയൊക്കെ.ബില്ല് കൊടുക്കാൻ ഒരുപാട് തിരക്ക് നേരിടുമ്പോൾ നമ്മൾ സ്വാഭാവികമായും അവിടുത്തെ റാക്കിലേക്ക് നോക്കും. ആ സമയത്ത് എന്തെങ്കിലും ഒന്നു കൂടി വാങ്ങാൻ നമ്മുടെ മനസ്സ് തീരുമാനിക്കും. അതു തന്നെയാണ് അവർ ഉദ്ദേശിക്കുന്നത്.