സൗന്ദര്യ സംരക്ഷണത്തിൽ എല്ലാവരും മുൻപിൽ തന്നെയാണ് നിൽക്കുന്നത്. സ്വന്തം സൗന്ദര്യം സംരക്ഷിക്കുക എന്നു പറയുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. അത് സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും ചെയ്യുന്ന ഒന്നുകൂടിയാണ്.എത്രയൊക്കെ സൗന്ദര്യം ഉണ്ടായാലും അത് അല്പം കൂടി ഒന്ന് കൂട്ടണം എന്നുള്ളത് എല്ലാവരുടെയും ആഗ്രഹം തന്നെയാണ്. സുന്ദരിയും സുന്ദരനും ആയിരിക്കുവാൻ ആരാണ് ഇഷ്ടപ്പെടാത്തത്. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി സാധാരണക്കാരൊക്കെ ഉപയോഗിക്കുന്നത് ചിലപ്പോൾ വിപണിയിൽ കിട്ടുന്ന വിലകൂടിയ ചില ക്രീമുകൾ ആവാം. അല്ലെങ്കിൽ അതിനുവേണ്ടിയുള്ള സാധനങ്ങൾ വാങ്ങുകയോ ആയിരിക്കും.
എന്നാൽ പണക്കാരുടെ സൗന്ദര്യ സംരക്ഷണം ഇതൊന്നും അല്ല കേട്ടോ. അവർ കോടികൾ മുടക്കി പ്ലാസ്റ്റിക് സർജറി ആണ് ചെയ്യുന്നത്. സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി ശരീരത്തിലെ ഓരോ ഭാഗങ്ങളും ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ സാധിക്കുന്ന ഒരു സർജറിയാണ് പ്ലാസ്റ്റിക് സർജറി. ചിലപ്പോൾ സർജറി ചെയ്യുമ്പോൾ സൗന്ദര്യം കൂടിയേക്കാം. മറ്റു ചിലപ്പോൾ ഇത് ഒരു വിരൂപമായ അവസ്ഥയിലേക്ക് പോകുവാനും സാധ്യതയുണ്ട്. മിക്ക താരങ്ങളും പ്ലാസ്റ്റിക്ക് സർജറികൾ ഒക്കെ ചെയ്യാറുണ്ട്. ഭീമമായ തുകയാണ് ഓരോരുത്തർക്കും ചെലവാക്കുന്നത്. കോടികൾ ആണ് ഓരോ സർജറിക്കു വേണ്ടിയും ചില ആളുകൾ ചിലവാകുന്ന തുക.
ചില ആളുകൾ ചുണ്ടുകൾക്ക് വേണ്ടി മാത്രം നൂറ്റിപത്ത് സർജറി ചെയ്തിട്ടുണ്ട്. ചുണ്ടുകൾക്ക് വേണ്ടി മാത്രം നൂറ്റിപ്പത്ത് സർജറിയോ എന്ന് ഓർത്തു അത്ഭുതപ്പെടേണ്ട കാര്യമില്ല, ഒരു സർജറിക്ക് രണ്ടു കോടി രൂപയാണ്. ചുണ്ടുകൾക്ക് വേണ്ടി മാത്രം 110 സർജറി ചെയ്തു എങ്കിൽ ഇവർക്ക് എത്രയോ രൂപ ഈ ഒരു കാര്യത്തിനുവേണ്ടി തന്നെ ചിലവ് ആയിട്ടുണ്ടാകും എന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും. ഇനിയുമുണ്ട് സർജറിയുടെ കുറെ അത്ഭുതകരമായ രഹസ്യങ്ങൾ. വിദേശ രാജ്യങ്ങളിൽ പ്ലാസ്റ്റിക് സർജറി ചെയ്ത ഒരാൾക്ക് പറ്റിയത് വലിയൊരു അബദ്ധം ആയിരുന്നു.ഒരു സ്ത്രീയുടെ ചുണ്ടുകൾ നല്ല ഭംഗിയുള്ളത് ആയിരുന്നു. എന്നാൽ ഈ ചുണ്ടുകൾ കുറച്ചുകൂടി ഭംഗിയുള്ളത് ആക്കാൻ വേണ്ടി അദ്ദേഹം സർജറി ചെയ്തു.
അപ്പോൾ അദ്ദേഹത്തിന് സംഭവിച്ചത് ചുണ്ടുകളുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല അതിനു പകരം അദ്ദേഹത്തിനു ലഭിച്ചത് തടിച്ച ചുണ്ടുകൾ ആയിരുന്നു എന്നത് കൂടി ആണ്. പിന്നീട് അദ്ദേഹത്തെ കണ്ടാൽ ഒരു വിരൂപം നിറഞ്ഞ രൂപം പോലെ ആളുകൾക്ക് തോന്നി തുടങ്ങി. ജീവിതം പോലും മടുത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. മരിക്കുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞത് തന്നെ കണ്ടാൽ ഇപ്പോൾ ഈശ്വരനു പോലും മനസ്സിലാവില്ല എന്ന് ആയിരുന്നു. മൈക്കിൾ ജാക്സനെപ്പറ്റി അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. മൈക്കിൾ ജാക്സൺ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. പക്ഷേ അത് സൗന്ദര്യം കൂട്ടുന്നതിന് വേണ്ടി ആയിരുന്നില്ല. ഒരിക്കലദ്ദേഹം ഒന്ന് വീണു. മൂക്ക് ഇടിച്ചായിരുന്നു വീണത്.
കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടായി. അതിനുവേണ്ടി അദ്ദേഹം പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. പ്ലാസ്റ്റിക് സർജറി ചെയ്ത അക്കിടി പറ്റിയ നിരവധി ആളുകൾ ഇനിയുമുണ്ട്. അവരെ പറ്റി വിശദമായി തന്നെ പറയുന്നുണ്ട്. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. ഏറെ രസകരവും കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടി ശ്രദ്ധിക്കണം. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.