പൂജയ്ക്ക് പൂക്കൾ ഉപയോഗിക്കാത്ത ഏതെങ്കിലും അമ്പലങ്ങളുണ്ടാകുമോ.? അങ്ങനെയൊരു അമ്പലങ്ങളും ഉണ്ടാവില്ല. എന്നാൽ വലിയ വില കൊടുത്തും മറ്റും പല സ്ഥലങ്ങളിൽ നിന്നും വാങ്ങുന്ന ഈ പൂക്കൾ അമ്പലത്തിലെ പൂജയ്ക്കുശേഷം വെറുതെ ഉപേക്ഷിച്ചു കളയുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഉപേക്ഷിച്ചു കളയുന്ന വസ്തുവിൽ നിന്നും ഒരു ബിസിനസ് തുടങ്ങിയ വ്യക്തിയെ നമുക്ക് കാണാൻ സാധിക്കും. അമ്പലങ്ങളിലും മറ്റും ഉപേക്ഷിച്ച് കളയുന്ന പൂക്കൾ കൊണ്ട് അദ്ദേഹം തുടങ്ങിയത് അഗർബത്തി ബിസിനസ് ആയിരുന്നു.
അതും ഒരു രൂപ പോലും മുടക്കാതെയാണ് അദ്ദേഹം ഈ ബിസിനസ് ആരംഭിച്ചത് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്നോരു കാര്യം. അമ്പലങ്ങളിലും മറ്റും ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്ന പൂക്കൾ ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം ഈ ബിസിനസ് തുടങ്ങുന്നത്. ഈ പൂക്കൾ പൊടിച്ചു അദ്ദേഹം തന്റെ ഫാക്ടറിയിൽ അഗർബത്തികൾ നിർമ്മിക്കുകയായിരുന്നു ചെയ്തത്. എന്നാൽ വളരെ ഗുണമേന്മയുള്ള അഗർബത്തികൾ തന്നെയായിരുന്നു ഇത്. ഈ ബിസിനസ് കൊണ്ട് പല തരത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. ഒന്ന് ഇതിന്റെ മൂലധനം വളരെ കുറവായിരുന്നു എന്നതാണ്.. രണ്ടാമത്തെ കാര്യം ഇത് കാരണം മലിനീകരണം ഉണ്ടാകുന്നില്ലന്നതാണ്. കാരണം മലിനിമാകുവാൻ അവിടെ ഒന്നും ലഭിക്കുന്നില്ല.
എല്ലാ ഭാഗങ്ങളും ഇതിന്റെ നിർമ്മാണത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യത്യസ്തമായ രീതിയിലുള്ള ബിസിനസുകളോക്കെയാണ് നമ്മുടെ നാടിനും ആവശ്യമുള്ളത്. നമ്മുടെ നാട്ടിലും ഇത്തരം ബിസിനസുകളോക്കെ വരുകയാണെങ്കിൽ അത് വളരെ നന്നായിരിക്കുമെന്നുള്ളത് ഉറപ്പാണ്. ഒരു ബിസിനസ് തുടങ്ങുമ്പോൾ ആദ്യം അതിൽ എങ്ങനെ ചിലവു കുറയ്ക്കാമെന്നാണ് നോക്കേണ്ടത്. വളരെ മികച്ചോരു നീക്കമായിരുന്നു ഇദ്ദേഹം ചെയ്തതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പൂക്കളെന്നത് വളരെ അത്യാവശ്യമായോന്നാണ് അമ്പലങ്ങളിൽ.
അവിടെ ആവശ്യമില്ലാത്ത വസ്തു മറ്റൊരു ബിസിനസിന് വേണ്ടി ഉപയോഗിക്കുകയെന്ന് പറയുന്നത് തീർച്ചയായും ചിന്തിക്കേണ്ടോരു കാര്യം തന്നെയാണ്. അവർ വെറുതെ കളയുന്ന വസ്തുവാണ്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് നൽകുമ്പോൾ അവർ പണത്തെ പറ്റി ഒരിക്കലും ചിന്തിക്കില്ല. ഇദ്ദേഹമാവട്ടെ അതുകൊണ്ട് മികച്ചോരു വസ്തു ഉണ്ടാക്കുകയും ചെയ്യുന്നു. വേണമെങ്കിൽ ഇദ്ദേഹത്തിന് അമ്പലത്തിൽ അഗർബത്തികൾ വിൽക്കാവുന്നതേയുള്ളൂ. എല്ലാം കൊണ്ടും അദ്ദേഹം ചെയ്യുന്നത് നന്മനിറഞ്ഞൊരു പ്രവർത്തിയാണെന്ന് തന്നെ വേണം പറയുവാൻ. ഇല്ലെങ്കിൽ അമ്പലങ്ങളിലെ വിശുദ്ധമായ ഈ പൂക്കൾ കുപ്പയിൽ കിടക്കേണ്ടിയാണ് വരുന്നത്. ആ ഒരു സാധ്യത കൂടി ഇവിടെ തള്ളിക്കളയുകയാണ് ചെയ്യുന്നത്.