രണ്ടുപേർ പ്രണയത്തിലായിരിക്കുമ്പോൾ തുടക്കത്തിൽ അവർ ആദ്യം പരസ്പരം നല്ലതും ചീത്തയുമായ ശീലങ്ങൾ ഇഷ്ടപ്പെടുന്നു. എന്നാൽ ആ ബന്ധം വിവാഹബന്ധത്തിൽ എത്തി നിൽക്കുമ്പോൾ തന്നെ അവരുടെ ബന്ധത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങും. ചിലപ്പോഴൊക്കെ അത്തരം ചില മാറ്റങ്ങൾ പരസ്പരം അംഗീകരിക്കാൻ കഴിയാതെ വരികയും അവർ തമ്മിലുള്ള പ്രണയത്തെ അവസാനിപ്പിക്കുന്നതിന് തന്നെ കാരണമാവുകയും ചെയ്യുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടാതെ വരുമ്പോഴാണ് ഇത് മിക്കവാറും സംഭവിക്കുന്നത്. പ്രണയ വിവാഹം കഴിക്കുന്നവരിലാണ് ഇത്തരം കാര്യങ്ങൾ കൂടുതലായും സംഭവിക്കുന്നത്. അതേസമയം വീടിന്റെ ഉത്തരവാദിത്തം കൂടുതലും പെൺകുട്ടികളുടെ ചുമലിലായിരിക്കും വരിക. ഇത്തരമൊരു സാഹചര്യത്തിൽ പങ്കാളി തങ്ങളെ എല്ലാ വിധത്തിലും മനസ്സിലാക്കണമെന്നാണ് പെൺകുട്ടികളുടെ ആഗ്രഹം.അതിനാൽ നിങ്ങളും പ്രണയവിവാഹം നടത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം തീർച്ചയായും ആൺകുട്ടിയുടെ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. പ്രണയവിവാഹത്തിന് മുമ്പ് ഈ കാര്യങ്ങൾ ഒരു ആൺകുട്ടിയിൽ ഉണ്ടായിരിക്കണം എന്നാണ് പറയുന്നത്.
നിങ്ങളുടെ പങ്കാളി പക്വതയുള്ളവരാണോ ?
പ്രണയ വിവാഹം കഴിക്കുന്ന ഓരോ പെൺകുട്ടിയും ആദ്യം നോക്കേണ്ടത് പ്രണയിക്കാൻ ആഗ്രഹിക്കുന്ന ആൺകുട്ടിക്ക് എത്രത്തോളം പക്വത ഉണ്ട് എന്നതിനെ കുറിച്ചാണ് താൻ വിവാഹം കഴിക്കാൻ വിചാരിക്കുന്നയാൾ വിവാഹശേഷം എല്ലാ ജോലികളും ചെയ്യാനും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ളവനും ജീവിതത്തിലെ ചെറുതും വലുതുമായ തീരുമാനങ്ങൾ വിവേകത്തോടെ എടുക്കാൻ കഴിവുള്ളവനും ആണെന്ന പൂർണ്ണ ബോധ്യമുണ്ടായിരിക്കുക. അല്ലെങ്കിൽ അത് ദാമ്പത്യത്തെ ബാധിക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ പങ്കാളി പക്വതയുള്ളവരല്ലെങ്കിൽ വിവാഹം കഴിക്കുന്നതിന് മുമ്പ് ചിന്തിക്കുക.
എത്ര കരുതലുള്ളവരാണ് ?
വിവാഹശേഷം തങ്ങൾ ബന്ധിക്കപ്പെട്ടവരാണെന്നോ ഇപ്പോൾ മറ്റാരുടെയോ നിയന്ത്രണത്തിലാണെന്നോ എന്ന തോന്നൽ ഒട്ടുമിക്ക ദമ്പതികൾക്കും തോന്നിത്തുടങ്ങും. നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആൺകുട്ടിയിൽ നിന്ന് അവൻ നിങ്ങളോട് എത്രമാത്രം ശ്രദ്ധാലുവാണെന്ന കാര്യത്തെ കുറിച്ച് മനസ്സിലാക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളെ പരിപാലിക്കുന്നില്ലെങ്കിൽ വിവാഹത്തിന് ശേഷവും അവൻ നിങ്ങളെ പരിപാലിക്കില്ല എന്ന കാര്യം വാസ്തവം.അതിനാൽ വിവാഹത്തിന് മുമ്പ് നിങ്ങൾ ഒരുപാട് കാര്യം ചിന്തിക്കേണ്ടതുണ്ട്.