ഒരു കാലം വരെ അയൽക്കാർ തമ്മിൽ സ്ഥലത്തിന്റെയും മറ്റും പേരിൽ നല്ല തർക്കമായിരുന്നു. ഇന്ന് ഇത്തരം തർക്കങ്ങൾ ഒരുപാട് കുറഞ്ഞിട്ടുണ്ട്. അതായത് അയൽക്കാരുമായി തർക്കമുണ്ടാക്കി വേലി കെട്ടുക, വഴി മുടക്കുക, മരം മുറിക്കുക എന്നിങ്ങനെയുള്ള ഒത്തിരി കാര്യങ്ങൾ നാം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്റെ അയൽപക്കക്കാരനോടുള്ള ദേഷ്യം തീർക്കാൻ ചെയ്ത ചില കാര്യങ്ങൾ നിങ്ങൾ കണ്ടോ? എന്തൊക്കെയാണ് അവയെന്ന് നോക്കാം.
പ്രതികാരം തീർക്കാനായി കാശ് മുടക്കി കെട്ടിടം പണിത ചിലയാളുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. സ്പൈറ്റ് ഹൗസ്. സാൻ ഫ്രാൻസിസ് കോയിലുള്ള അൽമേഡ സ്പ്രൈറ്റ് ഹൗസ് എന്ന് പേരുള്ള ഈ കെട്ടിടം പ്രതികാരത്തിന്റെ പേരിൽ ഏറെ ലോക പ്രശസ്തമാണ്. മറ്റൊരു വീടിനു മുന്നിൽ ആകാശത്തു നിന്ന് പൊട്ടി വീണത് പോലെ ഒരു വീട് പണിതിരിക്കുന്നു. ഇത്രയ്ക്കും പ്രതികാരമോ എന്ന് ചിന്തിക്കുന്നുണ്ടാകും. ഇത് നിർമ്മിച്ച ആളുടെ പേരാണ് ചാൾസ് ഫ്രോളിംഗാണ് അദ്ദേഹം തന്റെ സ്വപ്ന ഭവനം നിർമ്മിക്കാൻ ഉദ്ദേശിച്ച സ്ഥലമാണ് സിറ്റി കൗൺസിൽ ഏറ്റെടുത്ത് വീട് പണിതത്. ബാക്കിയുള്ളതാകട്ടെ പത്തടി പോലും വീതിയില്ലാത്ത സ്ഥലവും. ഈ സ്ഥലവും കയ്യടക്കാൻ വേണ്ടി അയൽവാസിയും ഇതിനു കൂട്ട് നിന്നിരുന്നു.
ഇങ്ങനെ അയൽവാസിയോടും റോഡ് പണിതവരോടും പ്രതികാരം വീട്ടിയത് അയൽവാസിയുടെയും റോഡിന്റെയും ഇടയിൽ ആ ഉള്ള സ്ഥലത്തു ഒരു വീട് പണിതാണ്. 20അടി ഉയരവും 54അടി നീളവും പത്തടി വീതിയുമുള്ള ഒരു വീടാണ് ചാൾസ് നിർമ്മിച്ചത്. അയൽവാസിയുടെ വീട്ടിലേക്ക് സൂര്യപ്രകാശം പോലും കടക്കാത്ത വിധത്തിലായിരുന്നു ഇതിന്റെ നിർമ്മാണം. ഇങ്ങനെയും പ്രതികാരമോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.
ഇതുപോലെയുള്ള മറ്റു പ്രതികാര കഥകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.