ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നവർ ഇത് തീർച്ചയായും കാണണം.

മോഷണമെന്നു പറയുന്നത് ഒരു പ്രത്യേകമായ കലയാണെന്നാണ് മോഷ്ടിക്കുന്നവരുടെ വാദം. ഇവരൊക്കെ മോഷ്ടിക്കുന്ന രീതി കാണുമ്പോൾ നമ്മളൊന്ന് അമ്പരപെട്ടുപോകും. ഇവർക്ക് ബുദ്ധിയുണ്ടായിരുന്നുവെങ്കിൽ മറ്റെന്തെങ്കിലും ജോലിക്ക് പോയ്ക്കൂടെയെന്നായിരിക്കും ഒരുപക്ഷേ നമ്മൾ ചിന്തിക്കുക. അത്തരത്തിൽ ഇവിടെ മോഷ്ടിക്കുന്ന ചില രംഗങ്ങളാണ് കാണാൻ സാധിക്കുന്നത്. ക്യാമറയിൽ പതിഞ്ഞ ചില കള്ളന്മാരെ കുറിച്ചാണ് പറയുന്നത്.

Robbery
Robbery

ഇവിടെയോരു പെൺകുട്ടി അവർ ജോലി ചെയ്യുന്ന വീട്ടിൽ നിന്നും പണം മോഷ്ടിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. വീട്ടുകാർ ഇല്ലാത്ത തക്കം നോക്കി ഇവർ വീട്ടിലെ മുറിയിൽ നിന്ന് പണം മോഷ്ടിക്കുന്നത്. അതിനുശേഷം വീട്ടുകാർ കടന്നുവരുമ്പോൾ ഒന്നുമറിയാത്തതുപോലെ ബാക്കി ജോലികൾ ചെയ്യുന്നുണ്ട്.ബാക്കി ജോലികൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് ഇവർ ഇതിന് തൊട്ടു മുകളിൽ ഇരിക്കുന്ന ക്യാമറ കണ്ടത്. ചെയ്ത കാര്യങ്ങൾ മുഴുവൻ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് എന്ന് അവർക്ക് മനസ്സിലാകും. ഒന്നും ചെയ്യാൻ സാധിക്കാതെ നിസഹായമായി നിൽക്കുന്ന പെൺകുട്ടിയാണ് കാണാൻ സാധിക്കുന്നത്.

പിന്നീട് കാണാൻ സാധിക്കുന്നത് വലിയൊരു ആൾക്കൂട്ടമാണ്. കൂട്ടത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. ആൾക്കൂട്ടത്തിൽ എന്തൊക്കെയോ കാഴ്ചകൾ കണ്ടു നടന്നു വരികയാണ്. അതിനിടയിലാണ് ഒരു പെൺകുട്ടിയുടെ ബാഗ് കാണാതെ പോയി. ബാഗ് എവിടെപ്പോയെന്ന് ഇവർ തിരിക്കുന്നതും കാണാൻ സാധിക്കും. എന്നാൽ തൊട്ട് പുറകിലുള്ള പെൺകുട്ടിയുടെ കൈയിൽ സുരക്ഷിതമായ ബാഗ് ക്യാമറ വൃത്തിയായി കാണിച്ചുതരുന്നു. തങ്ങളുടെ ബാഗ് എവിടെപ്പോയെന്ന് തിരക്കി കൊണ്ടിരിക്കുകയാണ് പെൺകുട്ടികൾ. ഒന്നുമറിയാത്തതുപോലെ ബാഗ് എടുത്ത ആ പെൺകുട്ടി പുറകിൽ നിൽക്കുന്ന കാഴ്ച കാണാൻ സാധിക്കുന്നുണ്ട്.

മറ്റൊരിടത്തു കാണാൻ സാധിക്കുന്നത് ഒരു വെള്ളിപ്പാത്ര കടയിൽ നടക്കുന്ന മോഷണമാണ്. ഒരു വെള്ളിപ്പാത്രം കടയിലേക്ക് ഒരു കുടുംബമാണ് എത്തുന്നത്. കുടുംബമായി എത്തുന്നവർ ആയതു കൊണ്ടുതന്നെ പ്രത്യേകിച്ചും വലിയ നോട്ടം ഒന്നും കടക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഈ ഒരു അവസരം മുതലെടുത്തു കൊണ്ട് ഇവർ കടയിൽ നിന്നും ഒരു നല്ല പാത്രമെടുത്ത് കൈയിൽ വയ്ക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. കൂടെയുള്ള സ്ത്രീയുടെ സാരിയിലേക്കാണ് ഈ ഒരു പാത്രമിടുന്നത്. ഒപ്പമുള്ളത് സ്ത്രീയായതുകൊണ്ട് തന്നെ ആരും നോക്കില്ലന്നോരു ഉറപ്പ് ഇവർക്കുണ്ട്. ആ ഉറപ്പിന്റെ പുറത്താണ് ഇവർ ഇത് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. കടയിലുള്ളവർ ഇത് കാണുന്നില്ല. പക്ഷേ അവിടെയുള്ള ക്യാമറ ഇത് വ്യക്തമായി കണ്ടുവെന്ന കാര്യം ഉറപ്പാണ്.