ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ പണം സമ്പാദിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയ ധനികന്‍ ആകാനുള്ള ഏറ്റവും വലിയ വലിയ മാര്‍ഗ്ഗമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ ധനികന്‍ ആണെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന ചിലരെ പരിചയപ്പെടാം.
സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധ നേടിയ ഒരാളാണ് സോള്‍ ജോബ്. ഇദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പണം സമ്പാദിക്കുന്നുണ്ടെന്ന് ലോകത്തോട് വിളിച്ചു പറയുന്നു. ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലും ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ഇദ്ദേഹം പണം വാരി കൂട്ടിയ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. പണം കയ്യില്‍ പിടിച്ചും സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ഇയാള്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടാറുണ്ട്.
ഒരു ദിവസം ഇയാള്‍ നോട്ട്‌കെട്ടുകള്‍ ഒരു കയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രം പങ്കു വച്ചിരുന്നു. എന്നാല്‍ വ്യക്തമായി നോക്കിയാല്‍ വ്യാജമാണെന്ന് തിരിച്ചറിയാം. ഇയാളുടെ അടുത്ത് ഇത്രയധികം സമ്പത്ത് ഉണ്ട് എന്നുള്ള കാര്യം അതോടെ പൊളിയുകയും ചെയ്തു.
ഇതേപോലെ സോഷ്യല്‍ മീഡിയയെ കബളിപ്പിച്ച മറ്റൊരു വ്യക്തിയാണ് സാം കുക്. ഇയാള്‍ക്ക് ഒരുപാട് സമ്പത്ത്ഉണ്ടെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് നടക്കാന്‍ വലിയ ഇഷ്ടമാണ് . അദ്ദേഹം ലക്ഷ്വറി കണക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു. സ്വന്തമായി ഒരു ഫെറാറി കാര്‍ തന്നെ ഉണ്ടായിരുന്നു എന്ന് ഇദ്ദേഹം ലോകത്തെ വിശ്വസിപ്പിച്ചിരുന്നു. ഒടുവില്‍ ഈ സത്യാവസ്ഥ എല്ലാം പുറത്ത് വന്നു. ഇയാള്‍ കോടിക്കണക്കിന് രൂപ കളാണ് മറ്റുള്ളവരില്‍ നിന്നും തട്ടിയെടുത്തത്. താന്‍ കോടീശ്വരനാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞാണ് ഇയാള്‍ മറ്റുള്ളവരില്‍ തട്ടിപ്പ് നടത്തി ജീവിച്ചു കൊണ്ടിരുന്നത്. ഇയാള്‍ക്ക് ഇത്രയധികം സമ്പത്ത് ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു.
അടുത്ത ഫേക്ക് സെലിബ്രിറ്റിയാണ് ജോയന്ന. സോഷ്യല്‍ മീഡിയയില്‍ വളരെ അഡിക്ടായ യുവതി എല്ലാ ദിവസവും നിരവധി ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുയുമായിരുന്നു. എല്ലാം വലിയ വലിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവയായിരുന്നു.താന്‍ എപ്പോഴും വിനോദസഞ്ചാരം നടത്തുകയാണെന്നും അടിച്ചുപൊളിക്കുക ആണെന്നും കാണിക്കാനാണ് ജോയ്ന്ന ഇത്തരത്തില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പക്ഷേ എല്ലാം ഫോട്ടോഷോപ്പ് കൊണ്ട് നിര്‍മ്മിച്ചവ ആയിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. അങ്ങനെ ജോയ്ന്നയുടെ സോഷ്യല്‍ മീഡിയയിലൂടെള്ള ശ്രദ്ധ പോവുകയും ചെയ്തു.
ഇതേപോലെ സോഷ്യല്‍ മീഡിയയെ പറ്റിച്ച് ജീവിക്കുന്ന ഒരാളാണ് ബെയ്‌റന്‍. ഇദ്ദേഹം ഒരു എഡിറ്റിംഗ് തൊഴിലാളിയാണ്. വളരെയധികം ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു ഇയാളുടേക്, എല്ലാ ചിത്രങ്ങളിലും ഫോട്ടോ ഷോപ്പ് വര്‍ക്ക് ചെയ്തിരുന്നു. വിദേശരാജ്യങ്ങളില്‍ പോവുകയാണെന്നും എപ്പോഴും ഹെലികോപ്റ്ററില്‍ സഞ്ചരിക്കുകയാണ് എന്നും ലക്ഷ്വറി ജീവിതമാണ് നയിക്കുന്നതെന്നും കാണിച്ച് നിരവധി ചിത്രങ്ങള്‍ ഫോട്ടോഷോപ്പിലുടെ നിര്‍മ്മിച്ച് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ കള്ളത്തരങ്ങള്‍ എല്ലാം പൊളിയാന്‍ അധികനാള്‍ വേണ്ടിവന്നിരുന്നില്ല.
സോഷ്യല്‍ മീഡിയയുടെ മറവില്‍ മയക്കുമരുന്ന കടത്തില്‍ പ്രശസ്തനായ ആള്‍ ആണ് ഫൈവ് സെന്റ്. സോഷ്യല്‍ മീഡിയകള്‍ നിരവധി ആരാധകരുള്ള ഇയാള്‍ കുപ്രസിദ്ധിയാര്‍ജിച്ചത് മയക്കുമരുന്ന് കടത്തി ആയിരുന്നു. പതുക്കെ ഇയാളുടെ കള്ളത്തരങ്ങള്‍ പൊളിഞ്ഞ് വീഴുകയായിരുന്നു. സോഷ്യല്‍ മീഡിയ കബളിപ്പിച്ചു കൊണ്ടാണ് ഇദ്ദേഹം പണങ്ങള്‍ സ്വന്തമാക്കിയത്. നിരവധി പണം സമ്പാദിച്ചെങ്കിലും കള്ളത്തരങ്ങള്‍ ലോകം അറിഞ്ഞപ്പോള്‍ ഇയാളുടെ ജീവിതം തന്നെ തകരുകയായിരുന്നു. സോഷ്യല്‍മീഡിയ വഴി ആളുകളെ പരിചയപ്പെട്ട് ഒടുവില്‍ മയക്കുമരുന്ന് മാഫിയ ആക്കിമാറ്റിയാണ്ഇയാള്‍ ആളുകളുടെ കണ്ണില്‍ പൊടിയിട്ടത്.