ഇതിലൂടെ നടക്കുന്നവരെ സമ്മതിക്കണം.

ഇന്ന് ഗ്ലാസ് ബ്രിഡ്ജ് പോലെയുള്ള സംഭവങ്ങൾ ആളുകളെ കൂടുതൽ ആകർഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം ബ്രിഡ്ജുകൾ പോലെത്തന്നെ ഗ്ലാസ് കൊണ്ട് നിർമ്മിച്ച മറ്റു പല സംഭവങ്ങളും ലോകത്തിന്റെ പല കോണുകളിലായി ഉണ്ട്. ഇത്തരം സ്ഥലങ്ങളിൽ പോകാനും അവ സന്ദർശിക്കാനും കുറച്ചു മനോധൈര്യം വേണമെന്നുള്ളതാണ് സത്യം. ഇത്തരത്തിൽ മനുഷ്യർ തന്നെ ഗ്ലാസുകൾ കൊണ്ടു നിർമ്മിച്ച ചില അത്ഭുത സൃഷ്ട്ടികളെ കുറിച്ചാണ് നാമിന്ന് പറയാൻ പോകുന്നത്.

Walking
Walking

ഗ്ലേസിയർ സ്‌കൈവാൽക്. ഇന്ന് വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന ഒരു സ്ഥലമാണ് കാനഡ. ഇവിടുത്തെ ഒരു പ്രത്യേകത എന്ന് പറയുന്നത് ചില നാഷണൽ പാർക്കുകളിൽ നമുക്ക് കൊതി തീരും വരെ പർവ്വതങ്ങളെയും മലകളെയും ആസ്വദിക്കാനും കാടു കണ്ട് നടക്കാനും കഴിയുമെന്നുള്ളതാണ്. 2014ൽ 140കോടി രൂപയോളം വരുന്ന കനേഡിയൻ ജാസ്പർ നാഷണൽ പാർക്ക് തുറന്നു പ്രവർത്തനമാരംഭിച്ചു. പർവ്വതത്തിൽ നിന്നും 35അടി മാത്രം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നാഷണൽ പാർക്കിന്റെ ഉയരം എന്ന് പറയുന്നത് 280മീറ്ററാണ്. ഇതിന്റെ ചുവരുകളും തറകളുമെല്ലാം പൂർണ്ണമായി ഗ്ലാസുകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഈ ഗ്ലാസ് ബ്രിഡ്ജിലൂടെ പോകുമ്പോൾ മഞ്ഞു മൂടിക്കിടക്കുന്ന ഒരു വലിയ കൊടുമുടിക്കു മുകളിൽ പൊങ്ങിക്കിടക്കുകയാണ് എന്ന് മാത്രമേ തോന്നുകയുള്ളൂ. അത്യാവശ്യം ധൈര്യം ഉള്ളവരും ഉയരങ്ങൾ പേടി ഇല്ലാത്തവർക്കും മാത്രമേ ഈ സ്ഥലത്തേക്ക് പോകാൻ കഴിയൂ എന്നത് സത്യം.

ഇതുപോലെയുള്ള മറ്റു സ്ഥലങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.