ലോകത്തിലെ അതിശയിപ്പിക്കുന്ന മത്സര ഇനങ്ങൾ. ഇക്കിളി മത്സരം

നമ്മുടെയൊക്കെ ജീവിതത്തിൽ നാം പല മത്സരങ്ങൾ കാണുകയും ചിലതിൽ പങ്കെടുക്കുയും ചെയ്തിട്ടുണ്ടാകും. അങ്ങനെ മത്സരങ്ങളിൽ പങ്കെടുക്കാത്തവരായി വളരെ കുറച്ചു ആളുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. സ്‌കൂളിലോ കോളേജിലോ പഠിക്കുന്ന സമയങ്ങളിൽ ആയിരിക്കും നമ്മളൊക്കെ കൂടുതൽ മത്സരങ്ങളിൽ ഒക്കെ സജീവമായി പങ്കെടുത്തിട്ടുണ്ടാവുക. എന്നാൽ അതെല്ലാം തന്നെ സർവ്വസാധാരണയായി ഉണ്ടാകുന്നതും കാണുന്നതുമായ മത്സര ഇനങ്ങൾ ആയിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി വളരെ രസകരവും അതിശയവുമായ ചില മത്സരങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഒരു പക്ഷെ, ആധാരം മത്സരങ്ങൾ നമ്മൾ ഇന്നേ വരെ കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ടാകില്ല. ഏതൊക്കെയാണ് ആ മത്സരങ്ങൾ എന്ന് നോക്കാം.

Tickling Competition
Tickling Competition

ഇക്കിളിയിടൽ ഒരു മത്സരമായി നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാൽ അത് മത്സരമായി കാണുന്ന ആളുകൾ നമ്മുടെ ഈ ലോകത്തുണ്ട്. അതെ ഇക്കിളിയിടൽ മത്സരം. ഒരുപക്ഷെ, നിങ്ങൾക്കിത് വിശ്വസിക്കാൻ പ്രയാസം കാണും. ഇത്തരമൊരു മത്സരം നടക്കുന്നത് ന്യുസിലന്റിലാണ്. അതായത് ഒരു വ്യക്തിയുടെ കൈകളും കാലുകളും കെട്ടിയിട്ട ശേഷം മറ്റൊരാൾ അദ്ദേഹത്തെ ഇക്കിളിയാക്കുക. കേൾക്കുമ്പോൾ തന്നെ ചിരി വരുന്നുണ്ടല്ലേ? ഇങ്ങനെ ഇക്കിളിയാകുമ്പോൾ എത്ര നേരം അയാൾ ഇക്കിളി സഹിച്ചു നിൽക്കുന്നുവോ അതിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ നിർണ്ണയിക്കുക. വിശ്വസിക്കാൻ കഴിയാത്ത തുകയാണ് ഇതിലെ വിജയിക്ക് നൽകുക. ദിനാൻ റീവ് എന്ന സംവിധായകനാണ് ജെയിൻ ഒബ്രയിൻ മീഡിയ എന്ന സംഘടനക്ക് വേണ്ടി ഇത്തരത്തിൽ ഒരു മത്സരം ഏകോപിപ്പിക്കുന്നത്.

അടുത്തതായി ഇയർ പുള്ളിങ്. ഇതും വളരെ അതിശയം നിറഞ്ഞ ഒരു മത്സരം തന്നെയാണ്. ഒരാൾക്ക് എത്ര വേദന സഹിക്കാൻ കഴിയുമെന്നാണ് ഇതിൽ നോക്കുന്നത്. അതായത് രണ്ടു വ്യക്തികൾ മുഖാമുഖം ഇരിക്കും. എന്നിട്ടും രണ്ടു പേരുടെയും ചെവി ഒരു കട്ടിയുള്ള നൂൽ കൊണ്ട് ബന്ധിപ്പിക്കും. എന്നിട്ട് ചെവി ഉപയോഗിച്ച് കൊണ്ട് തന്നെ പരസ്പരം വലിക്കും. ആരുടെ ചെവിയിൽ നിന്നാണോ ആദ്യം ആ നൂൽ പൊട്ടിപ്പോരുന്നത് അയാൾ ആ മത്സരത്തിൽ നിന്നും പുറത്തു പോകാം. കളിയെ കുറിച്ച് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു. ഇത് പോലെ വളരെ വിചിത്രവനം രസകരവുമായ നിരവധി മത്സരങ്ങൾ നമ്മുടെ ഈ ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്നുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.