പലപ്പോഴും നമ്മളില്‍ പലരും തന്നെ മൈഗ്രൈന്‍ ഉണ്ടാകുന്നത് അവരെ തലയോട്ടിയിലെ വേദന കാര്യമായി എടുക്കാറില്ല. അത് സഹിക്കാന്‍ കഴിയാത്ത മൈഗ്രൈന്‍ ആയി മാറുമ്പോള്‍ മാത്രമേ പലരും അതിനെ ശ്രദ്ധ കോടുക്കയോള്ളൂ എന്നതാണ് സത്യം. എപ്പഴെങ്കിലും നിങ്ങള്‍ നിങ്ങള്‍ക്ക് തലയോട്ടിയില്‍ വേദനയുള്ളയതായി അനുഭവപ്പെട്ടിട്ടുണ്ടോ? ഉണ്ടങ്കില്‍ നിങ്ങള്‍ക്കതൊരു സെന്‍സിറ്റീവ് തലയോട്ടി ഉണ്ടാകുന്നതിനുള്ള സാധ്യത കാണിക്കുന്നു.ആദ്യമൊക്കെ ഇതിനെ വ്യക്തമല്ലാത്ത എന്തോ സിണ്ട്രോം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ഇത് ഒരു സെന്‍സിറ്റീവ് ചര്‍മ്മത്തിനു കാരണമാകുന്നു എന്നാണ്. ഇത് ചര്‍മ്മത്തില്‍ ചൊറിച്ചിലിനും കത്തുന്നതിനും വേദനക്കും കാരണമാകും. ഇത് മുഖം, തലയോട്ടി എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും കണ്ട് വരുന്നത്. ഇങ്ങനെ നമ്മുടെ തലയോട്ടിയിലുണ്ടാകുന്ന വേദനകളും മറ്റു ലക്ഷണങ്ങളും നമ്മുടെ വീട്ടു വൈദ്യങ്ങള്‍ തന്നെ ഉപയോഗിച്ചു കൊണ്ട് ഇല്ലാതാക്കാം. എന്തൊക്കെയാണെന്ന് നോക്കാം.
- അരകപ്പ് : അരകപ്പില് ധരാളം ജലം ആഗിരണം ചെയ്യുന്ന പദാര്‍ത്ഥങ്ങളും ലിപ്പിടുകളും ഉള്ളതിനാല്‍ തന്നെ നമ്മുടെ ചര്‍മ്മത്തിലെ ജലാംശം നില നിര്‍ത്തുന്നതിനും അടരുന്നതിനെ തടയാനായി സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ തലയിലെ ചര്‍മ്മം വരണ്ടതാണെങ്കില്‍ നിങ്ങള്‍ ഓട്സ് സോപ്പ് ഉപയോഗിച്ച് കുളിക്കുകയോ അല്ലെങ്കില്‍ ഓട്സ് വെള്ളത്തില്‍ ലയിപ്പിച്ചു പുരട്ടുകയോ ചെയ്യുക.
- കലണ്ടുല ഇന്‍ഫ്യൂഷന്‍ : ചര്‍മ്മ രോഗങ്ങള്‍ക്ക് പൊതുവേ ചെയ്യുന്ന ഒരു വൈദ്യമാണ് കലണ്ടുല ഇന്‍ഫ്യൂഷന്‍.ഇത് വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ഒന്നാണ്.ഇത് നല്ല ശാന്തവും നല്ല അനുഭവും നല്കുന്നു.
- കറ്റാര്‍ വാഴയും തേനും : നമ്മള് ഇന്നുപയോഗിക്കുന്ന ഒട്ടുമിക്ക സൗന്ദര്യ വസ്തുക്കളിലും കട്ടര്‍ വാഴയുടെ സാന്നിദ്ധ്യം വളരെ വലുതാണ്.ഇത് ചര്‍മ്മ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തമ പരിഹാരമാണ്.കറ്റാര്‍ വ്വഴയുടെ പള്‍പ്പും തേനും ചേര്‍ത്ത് ഒരു മിശ്രിതമാക്കി തലയോട്ടിയില്‍ ഒരു മാസ്ക് ആയി പുരാട്ടം.
- ഗ്രീന്‍ ടീ : ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഗ്രീന്‍ ടീ എന്ന് പറയുന്നത്.ഇതിന്റെ ഉത്ഭവ സ്ഥാനം എന്ന് പറയുന്നത് ചൈനയാണ്.ഇത് ചര്‍മ്മത്തിന്റെ പുനരുജ്ജീവന ഘടകങ്ങളും ചര്‍മ്മരോഗത്തിനുള്ള ശമനിയും അടങ്ങിയിട്ടുണ്ട്.ഇത് ഇന്‍ഫ്യൂഷന്‍ വഴിയോ കംപ്രഷന്‍ വഴിയോ തലയില്‍ പുരട്ടുക.
- തലയോട്ടിയില്‍ മസാജ് ചെയ്യുക : തലയില്‍ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ കോശങ്ങളെ വിശ്രമിക്കാനായി സഹായിക്കുന്നു.മാത്രമല്ല,നാഡികള്‍,രക്തക്കുഴലുകള്‍,പേശീ-കോശങ്ങള്‍ എന്നിവയെ ഉത്തേജിപ്പിക്കാനും തലയോട്ടിക്ക് നല്ല സുഖം നല്‍കാനും സഹായിക്കുന്നു.
- വര്‍ക്കൌട്ട് ചെയ്യുക : എല്ലാര്ക്കും അറിയാവുന്നതാണ് വര്‍ക്ക്ഔട്ട് ചെയ്യുന്നത് മാനസിക ആരോഗ്യത്തിന്നും ശാരീരിക ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യും എന്നുള്ളത്.ആരോഗ്യം എന്ന് പറയുമ്പോള്‍ അതില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം കൂടി ഉള്‍കൊണ്ടിട്ടുണ്ട്.ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ നമുക്ക് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുകയും അത് വഴി നമുക്ക് ജോലിയില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം കുറയുകയും അത് നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
- ചൂടും തണുപ്പും : ചൂട്, തണുപ്പ്, എന്നിവയുടെ കംപ്രഷന്‍ തലയോട്ടിക്ക് നല്ലൊരു തെറാപ്പിയാണ്.ഐസ് തലയോട്ടിയില്‍ പുരട്ടുന്നത് തലയോട്ടിയിലെ വേദന കുറയ്ക്കാനും കൂടെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.പക്ഷെ,തുറന്ന മുറിവുകളില്‍ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്.ചൂട് കൊടുക്കുന്നത് തലയോട്ടികളിലെ പേശികള്‍ക്ക് നല്ല വിശ്രമം നല്കുന്നു,
- ചമോമൈല്‍ ഇന്‍ഫ്യൂഷന്‍ : ഒരുപാട് രോഗപ്രതിരോധ ശേഷി ഗുണങ്ങള്‍ ഉള്ള ഒരു ചെടിയാണ് ചാമോമൈല്‍ എന്ന ചെടി.മാത്രമല്ല,ഇതിന് ആന്‍ഡി ബാഹ്യാവിഷ്ക്കാര ഗുണങ്ങളും ഉണ്ട്.ഇത് നല്ല ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.തലയോട്ടിയില്‍ ഇന്‍ഫ്യൂഷന്‍ ചെയ്യുന്നത് പ്രകോപനം കുറയ്ക്കാനും തലയോട്ടിയിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
- നന്നായി വെള്ളം കുടിക്കുക : വെള്ളം കുടിക്കുന്നത് ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്.നന്നായി വെള്ളം കുടിക്കുന്നത് തലയോട്ടിയിലെ വേദന ഇല്ലാതാക്കാനും പ്രകോപനം കുറയ്ക്കാനും സഹായിക്കുന്നു.മാത്രമല്ല,ഇത് തലയോട്ടിയിലെ കോശങ്ങളുടെയും കലകളുടെയും വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നുണ്ട്.മാത്രമല്ല ചര്‍മ്മത്തിന്റെ ഇലാസ്റ്റസിറ്റി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
- കോഫി കുടിക്കുന്നത് ശീലമാക്കുക : കോഫിയില്‍ അടങ്ങിയിട്ടുള്ള ക്ലോറോജെനിക് എന്ന പദാര്‍ത്ഥം കോശജ്വലനത്തെ തടയാന്‍ സഹായിക്കുന്നു.
അപ്പോള്‍ ഇനി നിങ്ങള്‍ തലയോട്ടിയില്‍ ഉള്ള വേദനയെ കുറിച്ചു ആലോചിച്ചു വിഷമിക്കേണ്ട.മുകളില്‍ പറഞ്ഞ എന്തും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.