വർഷങ്ങൾക്ക് മുൻപ് നടന്ന ഓരോ കാര്യങ്ങളും പിന്നീട് നമ്മൾ അറിയുമ്പോൾ അത് ഒരു ഓർമ്മ മാത്രമായി മാറുകയാണ്. ഒരു ചരിത്രത്തിന്റെ ഭാഗമായി അവശേഷിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിലും പോയ കാലത്തിൻറെ അവശേഷിപ്പുകളായി എന്തെങ്കിലുമൊക്കെ ബാക്കി വെച്ചിട്ടുണ്ടാവും കാലം. അത്തരത്തിൽ ബാക്കി വച്ച ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. അപ്രതീക്ഷിതമായി ചിലരെ തേടിയെത്തിയ ചില അത്യപൂർവ്വമായ നിധികളെ പറ്റി. വിദേശ രാജ്യത്ത് ഒരു പള്ളിയിൽ എന്തോ ആവശ്യത്തിന് ഒരു കുഴിയെടുത്തപ്പോഴാണ് അതിൽ നിന്നും അമൂല്യങ്ങളായ കുറച്ചു രത്നങ്ങൾ ലഭിച്ചത്. അത് എന്താണെന്നറിയാതെ അവിടെയുള്ളവർ പോലും അത്ഭുതപ്പെട്ട് പോയിരുന്നു. പിന്നീട് പുരാവസ്തു വകുപ്പിലുള്ളവർ എത്തിയപ്പോളാണ് അത് വളരെ അമൂല്യങ്ങളായ കുറേ വർഷങ്ങൾക്ക് മുൻപുള്ള രത്നങ്ങളാണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. കാരണം ആ രത്നങ്ങൾ അന്ന് പ്രചാരത്തിൽ പോലും ഉണ്ടായിരുന്നില്ല.
അതുപോലെ തന്നെ ഒരാൾക്ക് ഡ്രൈനേജിൽ നിന്നും ഒരു വയലിനാണ് ലഭിച്ചത്. അത് അത്ര മനോഹരമായി തോന്നിയിരുന്നില്ല എങ്കിലും അത് ഉപേക്ഷിക്കാൻ തോന്നിയില്ല അയാൾക്ക്. ആ വയലിനെടുത്ത് അയാൾ വീട്ടിൽ കൊണ്ടു വരികയും അത് വൃത്തിയാക്കുകയും ചെയ്തു. പിന്നീട് നടന്ന എക്സിബിഷനിൽ വെറുതെ ഈ വയലിൽ അദ്ദേഹം പ്രദർശിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് വലിയൊരു സമ്മാനമാണ് ലഭിച്ചത്. വലിയ വിലയ്ക്കാണ് എക്സിബിഷനിൽ നിന്നും ഈ വയലിൻ വിറ്റുപോയത്. ഈ വയലിനാണ് അദ്ദേഹത്തിൻറെ ജീവിതം തന്നെ മാറ്റിമറിച്ചതെന്ന് പറയേണ്ടിയിരിക്കുന്നു. കുപ്പയിലെ മാണിക്യമെന്നൊക്കെ പറയുന്നത് പോലെ.
ഒരു മനോഹരമായ വീട് വയ്ക്കാൻ വേണ്ടി സ്ഥലം കുഴിച്ച ഒരു വ്യക്തിക്ക് ആ സ്ഥലത്ത് നിന്നും ലഭിച്ചത് വളരെയധികം വിലമതിപ്പുള്ള കുറെ രത്നങ്ങളായിരുന്നു. അയാളും സുഹൃത്തും കൂടി ആയിരുന്നു അവിടെ കുഴികൾ കുഴിച്ചത്. വളരെ നല്ല മനുഷ്യനായ ആ വ്യക്തി തനിക്ക് ലഭിച്ച നീധിയിൽ ഒരു പങ്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് നൽകി. വളരെ അപ്രതീക്ഷിതമായിരുന്നു ഇത്തരത്തിൽ അവർക്ക് ലഭിച്ചിരുന്നത്.
അതുപോലെ തന്നെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് വെറുതെ സ്വന്തം സ്ഥലത്ത് ഒരു തിരച്ചിൽ നടത്തിയ വ്യക്തിക്കും ലഭിച്ചു വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന ഒരു രത്നം. മറ്റൊരാൾക്ക് കിട്ടിയത് ഒരു അമൂല്യമായ കത്തായിരുന്നു. കുറേ വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഒരു കത്ത്. ഈ കത്ത് വിദഗ്ധമായ പരിശോധനയിൽ എന്താണ് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയിരുന്നു. ഇങ്ങനെ ഒരുപാട് ആളുകൾക്ക് കുപ്പയിൽ നിന്നും ഒരുപാട് മാണിക്യങ്ങൾ ലഭിച്ചിട്ടുണ്ട്.