നമ്മുടെ ലോകത്തിൽ പല തരത്തിലുള്ള അബദ്ധങ്ങൾ നടക്കാറുണ്ട്. അത്തരത്തിൽ ലോകത്തിലെ വിലപിടിപ്പുള്ള ചില അബദ്ധങ്ങളെ പറ്റിയാണ് പറയുന്നത്. ചില എൻജിനീയറിങ്മാർക്ക് സംഭവിച്ച ചില അബദ്ധങ്ങളായ സൃഷ്ടികളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഒരു നിർമ്മിതി ഉണ്ടാക്കുമ്പോൾ അതിനു പുറകിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു കാര്യമാണ്. പല കാര്യങ്ങളും മനസ്സിലാക്കി വേണം ചെയ്യുവാൻ. കാരണം അതൊരു കലയാണ്.അതൊരു മനോഹരമായ സൃഷ്ടിയാണ്. അത് ഏറ്റവും മികച്ചതാക്കാൻ വേണം ഓരോരുത്തരും ശ്രദ്ധിക്കുവാൻ.
അങ്ങനെ അബദ്ധമായി പോയ സൃഷ്ടികളിൽ ഒന്നാമതായി പറയാൻ പോകുന്നത് ലഗുണ ഗാർസോൺ ബ്രിഡജ് ആണ്. ഒരു നദിക്ക് കുറുകെ പാലം നിർമിക്കുന്നതിന്റെ പ്രധാന ഉദ്ദേശമെന്നുവച്ചാൽ അതിലൂടെ യാത്ര സുഗമമായി നടക്കുക എന്നത് തന്നെയാണ്. എന്നാൽ ഈ പാലത്തിൻറെ ഒരു പ്രത്യേകത എന്നത്, അത് അപകടത്തിന് വേണ്ടി മാത്രമുള്ളോരു പാലമാണ് എന്നതാണ്. അത് എടുത്തു പറയേണ്ടിയിരിക്കുന്നു. സാധാരണ പാലങ്ങൾ നീളത്തിൽ നിർമ്മിക്കപ്പെടുന്നതു കൊണ്ടുതന്നെ വേഗതയിൽ പോകുന്ന വാഹനങ്ങൾ അവിടെ ഉണ്ടാവുകയും അതുവഴി വലിയതോതിൽ തന്നെ അപകടങ്ങൾ ഉണ്ടാകുമെന്നും ആയിരുന്നു ഇതിന്റെ എൻജിനീയർ വിചാരിച്ചത്. അതുകൊണ്ട് എല്ലാ പാലങ്ങളിലും വ്യത്യസ്തമായി ഇത് വൃത്താകൃതിയിൽ നിർമ്മിക്കാമെന്നും അദ്ദേഹം തീരുമാനിച്ചു. അങ്ങനെ എത്തുമ്പോൾ വാഹനങ്ങളുടെ വേഗത കുറച്ചു കുറയുകയും അതുവഴി അപകടങ്ങൾ വർധിക്കാതെ ഇരിക്കുകയും ചെയ്യുമെന്നായിരുന്നു ഇദ്ദേഹത്തിൻറെ വിചാരം.എന്നാൽ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഒരുപാട് വളവുകളുള്ളതുകൊണ്ടുതന്നെ ഈ പാലം വലിയതോതിലുള്ള അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. ഇതിലൂടെ പോകുന്ന വാഹനങ്ങളിൽ കൂടുതൽ അപകടങ്ങളാണ് കാണാൻ സാധിക്കുന്നതും.
അടുത്തതായി പറയുന്നത് ഹാൻഷിൻ സ്‌പേസ്സ്‌വേയെ കുറിച്ചാണ്.ഇതിലെ അബദ്ധമെന്നു പറയുന്നത് നിർമാണത്തിൽ വന്ന പുതുമയായിരുന്നു. ഓരോ വർഷം ചെല്ലുമ്പോഴും ഓരോ നിർമാണങ്ങളിലും പലതരത്തിലുള്ള പുതുമകൾ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിലുണ്ടായൊരു പുതുമയാണ് ഈ സൃഷ്ടിക്ക് വലിയൊരു അബദ്ധമായി മാറിയത്. ഭൂമികുലുക്കത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വളരെ പുതുമയാർന്ന ഒരു സൃഷ്ടിയായി ഇത് നിർമ്മിച്ചത്. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങളിലാണ് മനസ്സിലാക്കാൻ സാധിച്ചത്ഭൂ മികുലുക്കത്തെ ചെറുക്കാൻ പറ്റിയതോന്നും ഇതിൽ ഉണ്ടായിരുന്നില്ലന്ന്. ഇല്ലന്ന് മാത്രമല്ല ഇതിന്റെ പുനർ നിർമ്മാണത്തിന് വേണ്ടി കോടികൾ ചിലവഴിക്കേണ്ട ഒരു അവസ്ഥയും വന്നിരുന്നു.