ചില കാര്യങ്ങൾ മറ്റുള്ളവർ പറയുമ്പോൾ നമുക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരിക്കാം എന്നാൽ അങ്ങനെയൊരു സാഹചര്യത്തിൽ നമ്മൾ ചില കാര്യങ്ങൾ നേരിട്ട് കാണുകയാണെങ്കിലോ. അംഗീകരിക്കാതിരിക്കാൻ നമുക്ക് സാധിക്കുകയുമില്ല. അപ്പോൾ എല്ലാവരും പറയുന്ന ഒരു ഡയലോഗ് ഉണ്ട് ഞാൻ എൻറെ കണ്ണുകൊണ്ട് കണ്ടതാണ് എന്ന് . നമ്മുടെ കണ്ണുകൾ കൊണ്ട് കാണുന്നതിൽ തന്നെ പല കള്ളങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട് എങ്കിലോ…? അത് നമുക്ക് അംഗീകരിക്കേണ്ടി വരികയാണെങ്കിലോ…? അപ്പോൾ ബുദ്ധിമുട്ട് തോന്നുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.
അതോടൊപ്പം തന്നെ അതിമനോഹരവും. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. നമ്മൾ പലപ്പോഴും കാണുന്നതാണ് ഇപ്പോഴുള്ള പല വീടുകളുടെയും മുൻപിൽ ഒരു പുൽത്തകിടി. മനോഹരമായ ഒരു രണ്ടുനില വീട് ആണെങ്കിൽ ഒരു പുൽത്തകിടി നിർബന്ധമാണ്. അതിന് വേണ്ടി പലരും പുല്ലുകൾ വച്ചു പിടിപ്പിക്കാറുണ്ട്. മറ്റു ചിലരാവട്ടെ പ്ലാസ്റ്റിക് പുല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാണെങ്കിലും പച്ചപ്പും ഹരിതാഭയും നിറഞ്ഞ അതിമനോഹരമായ പുൽത്തകിടി വീടിന്റെ അന്തസ്സ് ആണെന്നാണ് ആളുകൾ വിചാരിക്കുന്നത്. കൂടുതലാളുകളും വീട്ടിൽ ഇത് നിർമ്മിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ശ്രെദ്ധിച്ചില്ല എങ്കിൽ ഈ പുല്ലുകൾ വളരെ പെട്ടെന്ന് തന്നെ കരിഞ്ഞുണങ്ങി പോകുന്നത് നമുക്ക് കാണാൻ സാധിക്കും.
വളരെ പെട്ടെന്ന് എന്ന് പറഞ്ഞാൽ നിമിഷങ്ങൾകൊണ്ട് തന്നെ സംഭവിക്കാവുന്നതാണ്. പക്ഷേ പച്ച നിറത്തിൽ ഉള്ള പുല്ലുകൾ വിടർന്നുനിൽക്കുന്ന മുറ്റത്തെ പച്ച നിറത്തിൽ നിൽക്കുന്ന പുല്ലുകളെ വച്ച് നോക്കുമ്പോൾ അഭംഗി തന്നെയാണ്. അതുകൊണ്ട് ഒരാൾ ചെയ്തത് വളരെയധികം വിചിത്രമായ ഒരു കാര്യമായിരുന്നു. ഈ പുൽത്തകിടികൾ കരിഞ്ഞു പോവുകയാണെങ്കിൽ എന്ത് ചെയ്യും. കരഞ്ഞുപോകാതെ നോക്കിയാൽ നമുക്ക് അവയിൽനിന്നും എന്തെങ്കിലുമൊക്കെ രക്ഷപ്പെടുത്തി എടുക്കാമെന്ന് ഉറപ്പാണ്. എന്നാൽ കരിഞ്ഞു തുടങ്ങിയാൽ പിന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് ഈ മനുഷ്യൻ ചെയ്യുന്നത് കുറച്ച് പച്ച നിറത്തിലുള്ള പെയിൻറ് ഇടയ്ക്ക് മുകളിലേക്ക് അടിക്കുക എന്നതായിരുന്നു.
ഏതായാലും ഒരു മഴ വരുന്നതുവരെ പിന്നീട് പുല്ലിന് യാതൊരു മാറ്റവും ഉണ്ടാവില്ല എന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഇനിയിപ്പോൾ ഇങ്ങനെയുള്ള പുല്ലുകൾ കാണുകയാണെങ്കിൽ ഇത് പ്ലാസ്റ്റിക് ആണോ എന്ന് നോക്കുന്നതിന്നോടൊപ്പം പെയിൻറ് ചെയ്തതാണോ എന്നുകൂടി നോക്കണം എന്ന് തോന്നുന്നു. കാലം പോയൊരു പോക്കേ. മനുഷ്യൻറെ ഒരു വ്യത്യസ്തമായ ബുദ്ധികൾ. വളരെയധികം വിലയുള്ള ഒരു പ്രത്യേകതരം തണ്ണിമത്തൻ കിട്ടും. ചതുര ആകൃതിയിലായിരിക്കും ഇത്. 5000 രൂപ ആയിരിക്കും ഈ തണ്ണിമത്തന് വില എന്ന് പറയുന്നത്. അത് വളരെയധികം വിശേഷപ്പെട്ട ദിവസങ്ങളിലോ അല്ലെങ്കിൽ പിറന്നാളുകൾ ഒക്കെയാണ് ആരെങ്കിലും വാങ്ങുകയും മറ്റാർക്കെങ്കിലും സമ്മാനിക്കുകയും ചെയ്യാറ്.
കാരണം വ്യത്യസ്തമായ ആകൃതി തന്നെയാണ്. യാതൊരു മാറ്റവുമില്ല രുചിക്ക്. അതുപോലെതന്നെ ചതുരത്തിലുള്ള ആപ്പിൾ കഴിയുകയാണെങ്കിലോ…? അങ്ങനെ ഒരു ആപ്പിൾ ഉണ്ടോ എന്ന് ചോദിച്ചാൽ അങ്ങനെ ഒരു ആപ്പിൾ ഇറങ്ങിയിട്ടുണ്ട്. വിപണിയിൽ നല്ല വില തന്നെയാണ്. പക്ഷേ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയോ. ചെറുതായി വളർന്നു വരുമ്പോൾ തന്നെ ചതുരത്തിലുള്ള ഒരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കും. ഇത് ഉണ്ടായി കിട്ടുമ്പോൾ ചതുരം ആകൃതിയിലാണ് ഉണ്ടാകുന്നത്. ഇതിനുവേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും. കാലം പോകുന്ന ഒരു പോക്കേ. ഇങ്ങനെയൊക്കെയാണെങ്കിൽ എല്ലാ പഴങ്ങൾക്കും വില കൂടും എന്നുള്ളത് ഉറപ്പാണ്.