വിമാനങ്ങളിൽ ഒരിക്കൽ എങ്കിലും കയറണം എന്ന് ഉള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. ജീവിതത്തിലൊരിക്കലെങ്കിലും വിമാനങ്ങളിൽ കയറി യാത്ര ചെയ്യുവാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. പലരുടെയും വിദൂര സ്വപ്നങ്ങളിൽ എങ്കിലും ഉള്ള ഒന്നായിരിക്കും. എന്നാൽ വിമാനങ്ങൾക്ക് ഉള്ളിലുള്ള സൗകര്യങ്ങളെ പറ്റിയും ആർക്കും അറിയാത്ത ചില വസ്തുതകളെ പറ്റിയും ഒക്കെയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ഒരു വിമാനത്തിൽ ഇരിക്കുന്ന ആളുകളെ അവർ ഉദ്ദേശിക്കുന്ന ലക്ഷ്യസ്ഥാനത്ത് കൊണ്ടെത്തിക്കുക എന്ന് പറയുന്നതിൽ ഒരു പൈലറ്റിന്റെ പങ്ക് വളരെ വലുതാണ്. അപ്പോൾ അതിനിടയിൽ പയലറ്റ് ഉറക്കം തൂങ്ങി പോവുകയാണെങ്കിലോ…? എന്തായിരിക്കും സംഭവിക്കുക. വിമാനത്തിൽ ഉള്ളവരുടെ കാര്യം കട്ടപ്പൊക ആയേനെ എന്ന് പറഞ്ഞാൽ മതി. അല്ലാതെ എന്ത് സംഭവിക്കാൻ…? അങ്ങനെ ആണേൽ പൈലറ്റുമാർ ഉറങ്ങാതിരിക്കുമോ…? അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനും ഉറങ്ങാതെ ഇരിക്കാനും ഒക്കെ വിമാനകമ്പനികൾ ശ്രദ്ധിക്കാറുണ്ട്. എപ്പോഴും ഒരു വിമാനത്തിന് 2 പൈലറ്റ് ഉണ്ടാകുമെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്.
ഈ രണ്ട് പൈലറ്റുമാർക്ക് എപ്പോഴും വ്യത്യസ്തങ്ങളായ ആഹാരങ്ങൾ ആയിരിക്കും കൊടുക്കാറുള്ളത്. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളും ഉറക്കവും ഒന്നും വരാതിരിക്കാനാണ് വ്യത്യസ്തമായ ആഹാരങ്ങൾ കൊടുക്കുന്നത്. ഒരിക്കൽ ഒരിടത്ത് ഒരു വിമാനത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. രണ്ട് പൈലറ്റുമാരും ഒരേ ആഹാരം കഴിച്ചു. രണ്ടുപേർക്കും ഒരുപോലെ വയറിന് പ്രശ്നം ഉണ്ടാവുകയായിരുന്നു. പിന്നീട് ആർക്കും വലിയ അപകടമൊന്നും ഉണ്ടാക്കാതെ ഒരു വിധത്തിൽ ആണ് ആ വിമാനം ലാൻഡ് ചെയ്തത്. അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് രണ്ടു പൈലറ്റുമാർക്ക് വ്യത്യസ്തമായ ഭക്ഷണം കൊടുക്കുന്നത്.
ഒരാൾക്ക് വയ്യാതെ ആകുകയാണെങ്കിൽ പോലും മറ്റൊരു പൈലറ്റ് ഉണ്ടല്ലോ എന്നുള്ള വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് ഇതാണ് ഇവർ ഉദ്ദേശിക്കുന്നത്. അല്ലാതെ പൈലറ്റിനോട് കാണിക്കുന്ന വ്യത്യാസം അല്ല ഇത്. അതുപോലെ വിമാനത്തിൽ എപ്പോഴും പൈലറ്റുമാർ ഉറങ്ങാതെ ഇരിക്കുകയാണോ…? എന്നാൽ അതിനുള്ള ഉത്തരം അങ്ങനെയല്ല എന്നതാണ്. പൈലറ്റുമാർക്ക് ഉറങ്ങുവാൻ വേണ്ടി പ്രത്യേകമായ ഒരു മുറിതന്നെ വിമാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ആ മുറിയിൽ ഇവർ വിശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് വിമാനത്തിലെ യാത്രക്കാർ അറിയുകപോലും ചെയ്യാറില്ല എന്നതാണ് സത്യം. ആരും അറിയാതെ ആണ് ഇവർ മുറിക്കുള്ളിൽ കയറുന്നതും വിശ്രമിക്കുന്നതും.
അതുപോലെതന്നെ വിമാനത്തിൻറെ പാരച്യൂട്ട് എവിടെയാണ് ഉള്ളത്. ഇതിനെപ്പറ്റിയൊക്കെ വിശദമായി പറയുന്ന ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. നമ്മൾ കാണുന്നത് പോലെ ഒന്നും അല്ല വിമാനം, അതിനുള്ളിലുള്ള സൗകര്യങ്ങളും. പൈലറ്റുമാരുടെ നിയമങ്ങളും ഒക്കെ. അതുപോലെ ഒരു വിമാനത്തിലേക്ക് കയറുന്നതിനു മുൻപ് ഒരു പൈലറ്റ് ഫോട്ടോ എടുക്കില്ല അതൊരു വിശ്വാസമാണ്. പണ്ടൊരിക്കൽ ഒരു പൈലറ്റ് ഇങ്ങനെ ചെയ്തതും വിമാനം തകർന്നു പോവുകയായിരുന്നു. അതുകൊണ്ട് വിമാനത്തിലേക്ക് കയറുന്നതിനു മുൻപ് ഫോട്ടോ എടുക്കരുത് എന്ന വിശ്വാസം പൈലറ്റുമാർക്ക് ഇടയിലുണ്ട്.
അങ്ങനെ നമുക്കറിയാത്ത വിമാനത്തെ പറ്റിയും വിമാനത്തിലെ ജീവനക്കാരെ പറ്റിയും ഒക്കെയുള്ള നിരവധി വസ്തുതകളുണ്ട്. അവയുടെയെല്ലാം പൂർണമായ വിവരങ്ങൾ കോർത്തിണക്കി കൊണ്ടാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.