ഗർഭിണി ആവുക അല്ലെങ്കിൽ ഗർഭാവസ്ഥ എന്ന് പറഞ്ഞാൽ അത് വളരെ മനോഹരമായ ഒരു അവസ്ഥയാണ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് പറയാതെ വയ്യ. അത്രത്തോളം മികച്ച ഒരു അവസ്ഥയാണ് ആണ്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു അതിഥിക്ക് വേണ്ടി 9 മാസങ്ങൾ കാത്തിരിക്കുകയാണ്. അമ്മയാകാൻ തുടങ്ങുന്ന സമയത്ത് തന്നെ ശരീരവും അതിൻറെ മാറ്റങ്ങൾ കാണിച്ചുതരാൻ തുടങ്ങും. ഏറ്റവും മനോഹരമായ അവസ്ഥയിലൂടെ കടന്നു പോകാൻ ആഗ്രഹിക്കാത്ത ഒരു സ്ത്രീകളും ഈ ലോകത്ത് തന്നെ ഉണ്ടായിരിക്കില്ല എന്നാണ് പറയേണ്ടത്.
അത്തരത്തിൽ ചില ഗർഭിണികളെ പറ്റിയുള്ള വിവരങ്ങൾ ആണ് ഇന്ന് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒന്നാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും നമ്മൾ കേൾക്കാറുള്ളതാണ് ഇരട്ട കുട്ടികൾ ജനിച്ചു, അല്ലെങ്കിൽ ഒറ്റപ്രസവത്തിൽ അഞ്ച് കുട്ടികൾ എന്നൊക്കെ. അതൊക്കെ സാധാരണയായി നടക്കുന്ന ഒരു കാര്യമല്ല. വല്ലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഇതൊക്കെ പലപ്പോഴും ചരിത്രത്തിൽ ഇടം നേടുകയും ചെയ്യാറുണ്ട്. ചില റെക്കോർഡുകൾ ഒക്കെ തകർത്ത ഗർഭത്തെ പറ്റി ആണ് പറയുവാൻ പോകുന്നത്.
1782 ലായിരുന്നു ഒരു റെക്കോർഡ് ഉണ്ടാകുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് ആയിരുന്നു നേടുന്നത്. ഒരു അമ്മയ്ക്ക് ജനിച്ച ഏറ്റവും വലിയ കുട്ടികളുടെ എണ്ണം 69. ഈ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മയുടെ പേര് ഇതുവരെ ഒരിടത്തും കാണാൻ സാധിച്ചിട്ടില്ല. പക്ഷെ റഷ്യയിൽ നിന്നുള്ള ഒരു കർഷകൻറെ ഭാര്യയായിരുന്നു എന്ന് മാത്രമേ അറിയുവാൻ സാധിച്ചുള്ളൂ. 16 ജോഡി ഇരട്ടകൾ ആയിരുന്നു അവർക്ക് ഉണ്ടായിരുന്നത് . ഏറ്റവും ഭാരമുള്ള ഒരു കുഞ്ഞിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഈ കുഞ്ഞ് ജനിക്കുമ്പോൾ 14 പൗണ്ടായിരുന്നു ഭാരം ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഈ കുട്ടിയും ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരുന്നു. അതുപോലെ ഭാരമേറിയ ഇരട്ടകൾ വേറെയുമുണ്ട്.
12.5 കിലോഗ്രാം അതായത് 27 പൗണ്ട് വരെ ഭാരമുള്ള ഇരട്ടകൾ അമേരിക്കയിൽ ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം ലോക റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. 1978 ലായിരുന്നു ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിക്കുന്നത്. ഇപ്പോൾ ടെസ്റ്റ് ട്യൂബ് ശിശു എന്ന് പറയുന്നത് വളരെയധികം സാധാരണമായ ഒരു കാര്യം ആയിരുന്നു. എങ്കിലും അന്നത്തെ കാലത്ത് ഇത് വലിയൊരു കാര്യം ആയിരുന്നു. അതുകൊണ്ടാണ് ഇത് ലോക റെക്കോർഡുകളിൽ ഇടംനേടിയിരുന്നു. 2002ലാണ് ഏറ്റവും ചെറിയ കുഞ്ഞ് ജനിക്കുന്നത്. ഈ കുഞ്ഞിന് വെറും 24 സെൻറീമീറ്റർ നീളവും 320 ഗ്രാം ഭാരവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമേരിക്കയിലായിരുന്നു ഈ കുട്ടി ജനിച്ചു വീഴുന്നത്.
അതുകൊണ്ടുതന്നെ ഇതും ലോക റെക്കോർഡുകളിൽ ഇടംനേടിയിരുന്നു. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചില കുട്ടികളും, അവരുടെ പ്രസവവും. അവയെല്ലാം വിശദമായി തന്നെ ഈ പോസ്റ്റിന്റെ ഒപ്പമുള്ള വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതോടൊപ്പം ആകാംക്ഷയും നിറയ്ക്കുന്നതാണ് ഈ വാർത്ത. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.