ഇപ്പോൾ നമ്മുടെ നാട്ടിലൊക്കെ ഫാമുകളുടെ എണ്ണം കൂടി വരികയാണല്ലേ. ഒട്ടുമിക്ക ആളുകളും വിദേശത്തെ ഓലിക്കൽ ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ എന്തെങ്കിലുമൊക്കെ ബിസിനസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്കൊണ്ട് തന്നെ പലരും ആദ്യം മുൻഗണന കൊടുക്കുന്നത് ഫാമുകൾ പോലോത്ത സംരംഭങ്ങൾക്കാണ് . ഫാമുകൾ എന്ന് പറയുമ്പോ എന്തുമാകാം. കോഴി ഫാമുകൾ, പശുക്കൾ, താറാവ് ഫാമുകൾ, പച്ചക്കറി ഫാമുകൾ, ചെടികൾ തുടങ്ങീ ഏത് ഇനത്തിൽ പെട്ട ഫാമുകളും ഇന്ന് നമ്മുടെ നാട്ടിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും കാണാൻ കഴിയും. എന്നാൽ ആളുകൾ കൂടുതലായും ചെയ്തു വരുന്നത് കന്നുകാലി ഫാമുകൾക്കാണ്. കന്നുകാലി എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് പശു, പോത്ത്, ആട് മുതലായവയാണ്. എന്നാൽ ഇവ മാത്രമല്ല കന്നുകാലികൾ എന്ന് പറയുന്നത്. കോഴികൾ, വസ്ത്രം, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവയും മരുന്ന് ഉൽപ്പാദിപ്പിക്കുന്ന എന്ത് ജീവികൾ ആയിക്കൊള്ളട്ടെ, അവയെ എല്ലാം ഫാമുകൾ എന്ന് വിളിക്കാം. തേനീച്ച, ഒച്ച് മുതലായ പല ജീവികളെയും നമ്മളിന്ന് പല ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നുണ്ട്. അത്തരം വ്യത്യസ്ത ആവശ്യങ്ങൾക്കായി ഫാമുകളിൽ കൃഷി ചെയ്യുന്ന കുറച്ചു ഈവികളെ പരിചയപ്പെടാം.
ആദ്യമായി എലിഫന്റ്ഫങ് കോഫി എന്താണ് എന്ന് നോക്കാം. പേര് തന്നെ വിചിത്രമായി തോന്നുന്നില്ലേ. ഇത് ആനയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് മനസ്സിലായില്ലേ. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കോഫിയാണിത്. ഇത് ഉൽപ്പാദിപ്പിക്കുന്നത് തായ്‌ലണ്ടിലാണ്. ഒരു കപ്പ് കോഫിക്ക് 70 ഡോളറാണ് വില. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ. ആനകളെ കൊണ്ട് കാപ്പിക്കുരു കഴിപ്പിക്കുന്നു. എന്നിട്ട് വിസർജനത്തിലൂടെ വരുന്ന കാപ്പിക്കുരു എടുത്തിട്ടാണ് കോഫി പൗഡർ നിർമ്മിക്കുന്നത്. വിസർജനത്തിൽ നിന്നും വളരെ കുറച്ചു കാപ്പിക്കുരു മാത്രമേ ലഭിക്കുകയുള്ളു. കാരണം പകുതിയിലധികം കാപ്പിക്കുരു ആനയുടെ ശരീരത്തിനുള്ളിൽ വെച്ച് തന്നെ ദഹിച്ചിരിക്കും. ബാക്കിയുള്ളത് മാത്രമേ വിസർജ്ജനത്തിലൂടെ പുറന്തള്ളപ്പെടുകയുള്ളൂ. ഇത് ആനയുടെ ശരീരത്തിൽ പ്രവേശിക്കുന്നതോടു കൂടി ഇതിനു ചില മാറ്റങ്ങൾ സംഭവിക്കുന്നു. കാപ്പിക്കുരു ആനയുടെ ദഹനവ്യവസ്ഥയിൽ എത്തുന്നതോടു കൂടി അതിന്റെ പ്രോട്ടീനും ഷുഗറും നഷ്ട്ടമാകുന്നു. അതുവഴി അതിന്റെ ചമർപ്പ് ഇല്ലാതാവുകയും ചെയ്യുന്നു. ഷുഗറിന്റെ അളവ് കുറവായത് കൊണ്ട് തന്നെ ബിയറിലും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഒരു കപ്പ് കോഫി ഉണ്ടാക്കുന്നതിനായി 33 കാപ്പിക്കുരു വേണമെന്ന് പറയപ്പെടുന്നു. എന്തായാലും വളരെ സ്വാദിഷ്ട്ടമുള്ള കോഫിയാണെന്ന് സാരം.
ഇതുപോലെയുള്ള നിരവധി വസ്തുക്കൾ ആളുകൾ ലോകത്തിന്റെ പല കോണുകളിലായി കൃഷി ചെയ്യുന്നുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോയിൽ ക്ലിക്ക് ചെയ്യുക.