ലോകത്തിലെ അസാധാരണമായ ആഘോഷങ്ങള്‍.

നമ്മളൊക്കെ ഒത്തിരി യാത്ര ചെയ്യുന്നവരാണല്ലോ. ഇന്നത്തെ കാലത്താണെങ്കിൽ യാത്ര എന്ന് പറയുന്നത് പ്രായ ഭേതമന്യേ ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒന്നായി മാറിയിട്ടുണ്ട്. എല്ലാവർക്കും യാത്രയോടിപ്പോ എന്തെന്നില്ലാത്ത പ്രണയമാണല്ലേ. പ്രത്യേകിച്ച്  യുവാക്കൾക്ക്. അവർക്കിന്ന് യാത്ര എന്ന് പറയുന്നത് ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. യാത്രയിൽ എന്തൊക്കെയോ നമുക്ക് ലഭിക്കുന്നത് പോലെയാണ്. ചില പറയുന്നു ഈ യാത്ര എനിക്ക് തന്നത് പുതിയൊരു ജീവിതമാണ്. അല്ലെങ്കിൽ പുതിയൊരു പാഠമാണ്. വർണ്ണിക്കാനും വിവരിക്കാനും കഴിയാത്ത എന്തൊക്കെയോ യാത്ര നമ്മളിൽ പലർക്കും പലതും നൽകുന്നുണ്ട്. കാരണം അത് നമുക്ക് ജീവിതത്തിൽ ഒരിക്കലും മടുക്കില്ല. എന്തിരുന്നാലും, നമ്മളിൽ ഭൂരിഭാഗം ആളുകളും ഒരുപാടല്ലെങ്കിലും കുറച്ചെങ്കിലും യാത്ര ചെയ്തിട്ടുണ്ടാകണം. അല്ലെങ്കിൽ ലോകം ചുറ്റാൻ ആഗ്രഹിക്കുന്നവരാണ്. ഇന്ന് നമ്മളിൽ ഒട്ടുമിക്ക ആളുകളും നമ്മുടെ രാജ്യം മുഴുവനും യാത്ര ചെയ്തിട്ടുണ്ടാകണം. എന്നാൽ, കാണാത്തവരും ചുരുക്കമല്ല. ഇപ്പോൾ ആളുകൾക്കു പുറത്തുള്ള രാജ്യങ്ങൾ സന്ദർശിക്കാനാകും ഏറെ ആഗ്രഹം. നമ്മുടെയൊക്കെ ഇത് വരെയുള്ള യാത്രയിൽ നിരവധി സ്ഥലങ്ങൾ കണ്ടതും അവിടത്തെ സംസ്കാരങ്ങളും ആചാരങ്ങളും നേരിട്ട് അനുഭവിച്ചതുമായിരിക്കാം. ഇപ്പോൾ ആ സ്ഥലങ്ങളുടെയൊക്കെ പേര് കേൾക്കുമ്പോൾ ചിലപ്പോൾ അതെല്ലാമായിരിക്കും ആദ്യം നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടി വരിക. ഇത് പോലെ ഓരോ രാജ്യത്തിനും അവരുടേതായ ഉത്സവങ്ങളും ആചാരങ്ങളുമുണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം.

Unusual festivals in the world
Unusual festivals in the world

ആദ്യമായി നമ്മുടെ ഇന്ത്യയിൽ തന്നെ നടക്കുന്ന ഒരു വിചിത്രമായ ഫെസ്റ്റിവലിനെ കുറിച്ച് നോക്കാം. ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ. നമ്മുടെ രാജ്യത്ത് തന്നെ നടക്കുന്ന ഈ ഒരു ഫെസ്റ്റിവലിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ഗുജറാത്തിലാണ് ഈ അന്താരാഷ്ട്ര ഫെസ്റ്റിവൽ നടക്കുന്നത്. ശൈത്യകാലം അവസാനിച്ച് വിളവെടുപ്പുകാലം തുടങ്ങുന്നതിന്റെ സൂചകമായിട്ട് ജനുവരി മാസത്തിലാണ് കൈറ്റ് ഫെസ്റ്റിവൽ നടത്തുന്നത്. ആ ദിവസം എല്ലാ ആളുകളും വിവിധ നിറത്തിലുള്ള ഒരുപാട് പട്ടങ്ങൾ നിർമ്മിക്കുന്നു. എന്നാൽ ഈ പട്ടങ്ങൾ ഒരുപാട് അപകടങ്ങൾ ഉണ്ടാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇവർ പട്ടം നിർമ്മിക്കുമ്പോൾ അതിന്റെ നൂലിൽ തേച്ചു പിടിപ്പിക്കുന്നത് ഗ്ലാസ് പൗഡർ പശയിൽ മുക്കിയിട്ടാണ്. ഇത് ഫെസ്റ്റിവൽ ഒക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം ബൈക്കിൽ യാത്ര ചെയ്യുന്ന ആളുകളുടെയും പക്ഷികളുടയും കഴുത്തിൽ കുരുങ്ങുകയും മരണം വരെ സംഭവിക്കാറുണ്ട്. ഇവർ നൂലിൽ ഇങ്ങനെ ചെയ്യുന്നത് എന്തിനെന്ന്  വെച്ചാൽ, തങ്ങളുടെ പട്ടം ഉപയോഗിച്ച് കൊണ്ട് മറ്റുള്ളവരുടെ പട്ടം പൊട്ടിക്കുക എന്നതാണ് ഈ ഫെസ്റ്റിവലിൽ പ്രധാനമായും ചെയ്യുന്നത്. എന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി പല നിർദേശങ്ങളും നൽകാറുണ്ട്.  ഈ ഫെസ്റ്റിവൽ സമയത്ത് പുര രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ വിദേശ നിർമ്മിതമായ പട്ടങ്ങൾ പരത്തുന്നതും ആളുകൾക്ക് കൗതുകമാകാറുണ്ട്. ഇത് പോലെ വിചിത്രമായ ആചാരങ്ങളും ഉത്സവങ്ങളും മറ്റു രാജ്യങ്ങളിലും ഉണ്ടാകാറുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.