വാനമ്പാടി സീരിയലിലെ ആ രംഗത്തിന് പിന്നിലെ വലിയ രഹസ്യം വെളിപ്പെടുത്തി.. അമ്പരന്ന് ആരാധകര്‍.

മലയാളി കുടുംബ മനസ്സില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇടം പിടിച്ച ഒരു നായകനാണ് വാനമ്പാടി എന്ന പരമ്പരയിലെ നായകന്‍ മോഹന്‍ കുമാര്‍. എല്ലാവരുടെയും മനസ്സില്‍ ഈ നായകന്‍ തീര്‍ത്തും ഒരു മലയാളിയാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇയാള്‍ ഒരു മലയാളിയല്ല. ഇയാള്‍ ഒരു തെലുങ്ക് നായകനാണ് എന്നതാണ് വാസ്‌തവം. ഇയാള്‍ക്ക് പ്രേക്ഷക മനസ്സില്‍ ഇത്രയും വേഗം ഒരു സ്ഥാനം ഉണ്ടാകാന്‍ കഴിഞ്ഞിട്ടുണ്ട് എങ്കില്‍ അദ്ദേഹത്തിന്‍റെ മലയാളി തനിമ ഉണര്‍ത്തുന്ന അഭിനയ മികവ് തന്നെയാണ്.

Vaanambadi Serial
Vaanambadi Serial

വളരെ കുറച്ചു എപിസോഡ്സ് കൊണ്ട് തന്നെ വാനമ്പാടി എന്ന സീരിയലിന് ഒരുപാട് ജനപ്രീതി കിട്ടിയിട്ടുണ്ട് എന്നതാണ് സത്യം. കാരണം ഇതിലെ കഥാപാത്രങ്ങളും കഥയും തീര്‍ത്തും മലയാളി മനസ്സിനെ വേഗത്തില്‍ ആകര്‍ഷിച്ച് എടുക്കുന്നവയാണ്. തെലുങ്ക് സിനിമയായ കുയിലമ്മ എന്ന സീരിയലിന്‍റെ റീമേക്ക് ആണ് മലയാളത്തിലെ വാനമ്പാടി. വാനമ്പാടി എന്ന സീരിയലില്‍ നായക കഥാപാത്രമായ മോഹന്‍കുമാറിനു ഇതിനോടകം നിരവധി ആരാധകര്‍ ആണുള്ളത്. ഈ താരത്തിനു മലയാളം അറിയില്ലെങ്കിലും നടന്‍ തിലകന്‍റെ മകനായ ഷോബി തിലകന്‍റെ ശബ്ദത്തിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഓരോ സംസ്ഥാനങ്ങളില്‍ ഓടി നടന്ന് ഷൂട്ടിംഗ് നടക്കുന്ന തിരക്കിലായിരുന്നു സായ് കിരണ്‍.

അതിനിടയിലെ രസകരമായ സംഭവങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു. വാനമ്പാടി എന്ന സീരിയല്‍ ക്ലൈമാക്സിലോട്ടു അടുക്കുമ്പോള്‍ പ്രേക്ഷകരെ ആകാംഷയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു സംഭവം നടന്നിരുന്നു. മോഹന്‍ കുമാറും ചന്ദ്രനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ ഒരു  ട്വിസ്റ്റ്‌ ഉണ്ട്. കൊറോണ കാരണം കേരളത്തിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഇദ്ദേഹം ആ അപകടം ഉണ്ടാകുന്ന സീന്‍ ഹൈദരാബാദില്‍ നിന്ന് കൊണ്ട് തന്നെ പ്രത്യേക ക്യാമറ ടീമിനെ വെച്ചു കൊണ്ടു തന്നെ ഷൂട്ട്‌ ചെയ്ത് കേരളത്തിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. അതൊരു പ്രത്യേക അനുഭവം തന്നെയായിരുന്നു എന്ന് സായ് കിരണ്‍ പറയുന്നു. സായ് കിരണിനനെ കുറിച്ചു കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കണ്ടു നോക്കുക.