വലിയ പ്രതീക്ഷയോടെ വന്നിട്ട് ഒന്നുമാവാതെ പോയ പല കാര്യങ്ങളും ഉണ്ട്. അത്തരത്തിലുള്ള പട്ടികയിൽ ചില വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. വിപണിയിൽ വലിയ തോതിൽ തന്നെ ശ്രെദ്ധിക്കപ്പെടുമെന്നും വലിയതോതിൽ തന്നെ ആളുകൾക്കിടയിൽ തരംഗം തീർക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയോടെ എത്തിയിട്ടുള്ള വാഹനങ്ങളുണ്ട്. വലിയ പ്രതീക്ഷയോടെ വന്ന്
ഒന്നുമാവാതെ പോയ അത്തരത്തിലുള്ള ചില വാഹനങ്ങളെ പറ്റിയാണ് പറയുന്നത്.
അതിൽ ഒന്നാമതായി വരുന്നത് ടാറ്റ നാനോ എന്ന് പറയുന്ന വാഹനമാണ്. ഈ ഒരു കമ്പനി പ്രതീക്ഷിച്ചത് ഒരു സാധാരണ കുടുംബത്തിന് കാർ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയെന്നത് തന്നെയായിരുന്നു. വലിയ വിലയൊന്നും ഈ വാഹനത്തിന് ഈടാക്കുന്നില്ല. ചെറിയ സമ്പദ് വ്യവസ്ഥയിൽ ആയിരുന്നു ഇത് മുന്നോട്ട് കൊണ്ടുപോയത്. അതിനാൽ ഒരുകൂട്ടം ആളുകളെ ആകർഷിക്കുവാനും സാധിച്ചിരുന്നു. ഡ്രൈവ് ചെയ്യാൻ പോലും വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ എന്ന പേരും ഇതിനായിരുന്നു.വില കുറഞ്ഞ സാധനം സ്വന്തമാകുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ്. അതായിരുന്നു അവരുടെ മാർക്കറ്റിങ്ങായി കണ്ടതും. എന്നാൽ ഇന്ത്യയിലുടനീളം നിരവധി നാനോകൾ ഒരു ചെറിയ തരംഗമോക്കെ സൃഷ്ടിക്കാൻ സാധിച്ചിരുന്നുവെങ്കിലും കാറിൻറെ വിശ്വാസ്യതയും സുരക്ഷയില്ലായ്മയും പലരും എടുത്തു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നാനോയെന്ന വാഹനം വലിയതോതിൽ ഓളമോന്നും സൃഷ്ടിക്കാതെ തിരിച്ചു പോവുകയായിരുന്നു.
അടുത്തത് ഷെവർലെ ബീറ്റ് ഡീസൽ എന്നൊരു വാഹനം ആയിരുന്നു. വളരെ മികച്ച ഒരു വാഹനമായിരുന്നു ഇതും. ഇതും ചെറുതാണെങ്കിലും കാര്യക്ഷമമായ രീതിയിലുള്ളതായിരുന്നു. വളരെ കുറഞ്ഞ വിലയിൽ ഇത്തരം
ത്തിലുള്ള ഒരു നല്ല വാഹനം ആളുകൾ വാങ്ങുമെന്നയിരുന്നു പ്രതീക്ഷിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് വലിയ ചലനം സൃഷ്ടിക്കാഞ്ഞതെന്ന് ചോദിച്ചാൽ പെട്രോൾ ഒരിക്കലും നന്നായി പ്രവർത്തിച്ചിരുന്നില്ല എന്നതാണ് ഒരു കാരണമായി പറയുന്നത്. അതുപോലെതന്നെ ഇത് കൊണ്ടുവന്ന ഒരു ഫാൻസി കാഴ്ചയും വലിയതോതിൽ ഒന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വാങ്ങുന്നവർ ഇതിനെ സ്വാഭാവികമായും മാരുതി ഹുണ്ടായി എന്നിവയൊക്കെയാണ് ഉപമിച്ചത്.
അങ്ങനെ വച്ച് നോക്കുമ്പോൾ ഇതിന് വലിയ ഗുണമേന്മയില്ലന്ന് ആളുകൾക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് ഇത് വിപണിയിൽ നിന്നും മെല്ലെ അപ്രതീക്ഷിതമായത്. അടുത്തത് ഹോണ്ട ജാസ് എന്നൊരു കാറായിരുന്നു. വളരെ മികച്ച ഒരു വാഹനമായിരുന്നു ഇത്. മികച്ച എൻജിൻ ഗിയർ ബോക്സ് കോംബോയുമോക്കെ ഉണ്ടായിരുന്നു. മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്നാൽ വലിയ ചലനമൊന്നും സൃഷ്ടിക്കുവാൻ ഇവയ്ക്കു സാധിച്ചില്ല എന്നതായിരുന്നു ഇതിന് കാരണം. ഇതുപോലെ സ്കോഡ ഫാബിയയ്ക്കും വലിയ ചലനം സൃഷ്ടിക്കാതെയാണ് പോയത്.+