ജീവിതത്തിൽ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ചില വസ്തുക്കൾ ഒക്കെ ഈ ലോകത്ത് ഉണ്ട്. അത്തരം വാർത്തകൾ കാണുമ്പോൾ നമുക്ക് അസ്വാഭാവികമായി തോന്നാം.അത്തരത്തിലുള്ള ചില വസ്തുക്കളെ കുറിച്ചാണ് പറയാൻ പോകുന്നത്.
നമുക്ക് അമേരിക്കയിൽ ചെല്ലുമ്പോൾ ഒരു ഭീമാകാരമായ എലിയുടെ രൂപമുള്ള പ്രതിമയെ കാണാൻ സാധിക്കും. എന്താണ് ഇത് എന്ന് ആദ്യം ഒന്ന് അമ്പരന്നു പോകും. ചിലപ്പോൾ ഒരു പാർക്കിലോക്കെ ചെന്ന പ്രതീതി ആയിരിക്കും തോന്നുക. എന്നാലിത് അതൊന്നുമല്ല. ഇതിന്റെ പേര് യൂണിയൻ റാറ്റ് എന്നാണ്. ഇതൊരു പ്രതിഷേധസൂചകമായി പ്രതിമയാണ്. പണ്ടുകാലത്ത് എൻജിനീയർമാർ നിർമ്മിച്ചതാണ് ഈ പ്രെതിമ. ഒരു പ്രതിഷേധത്തിന് വേണ്ടി ആയിരുന്നു അവരത് നിർമ്മിച്ചിരുന്നത്. അതിനു ശേഷം അമേരിക്കയിൽ പ്രതിഷേധങ്ങൾ ഉണ്ട് എന്ന് കാണിക്കുവാൻ വേണ്ടി യൂണിയൻ റാറ്റിനെ ഉപയോഗിക്കുന്നത് പതിവായി. എന്നാൽ ഇത് കണ്ടാൽ വളരെ വ്യത്യസ്തമായി തോന്നുന്ന ഒരു പ്രതിമ തന്നെയാണ്.
കടലിന്റെ അടിയിലേക്ക് പോകുമ്പോൾ വ്യത്യസ്തമായോരു സാധനം കാണാൻ സാധിക്കും. പെട്ടെന്ന് കാണുമ്പോൾ ഇത് കടൽ സസ്യമാണ് എന്നാണ് തോന്നുക. എന്നാൽ അത് കടൽ സസ്യമല്ല. കണവ എന്ന ജീവിയുടെ മുട്ടയാണ് ഇത്. ഇവ ഒരുമിച്ച് മാത്രമാണ് ഇരിക്കുക. പെട്ടെന്ന് കാണുമ്പോൾ ഒരു കടൽ സസ്യമാണെന്ന് തോന്നുമെങ്കിലും പിന്നീടാണ് ഇത് കണവയുടെ മുട്ടയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഒരു പൂച്ച മേയർ ആയിട്ടുണ്ടെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും.? വെറുതെ തള്ളുന്നത് അല്ല. ശരിക്കും ഒരു പൂച്ച മേയർ ആയിട്ടുണ്ട്. അമേരിക്കയിലുള്ള ഒരു സ്ഥലത്തായിരുന്നു ഇത് സംഭവിച്ചത്. പൂച്ചയ്ക്ക് എല്ലാവിധത്തിലുള്ള ആധുനിക സൗകര്യങ്ങളും ലഭിച്ചിരുന്നു എന്നതാണ് സത്യം. ഒരു ദിവസം ഈ പൂച്ചയെ കാണുവാൻ നാല്പതിലധികം ആളുകളായിരുന്നു എത്തുന്നതെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. വലിയ ആദരവോടെയായിരുന്നു ഈ മേയർ പൂച്ചയോട് അവിടെ ഉണ്ടായിരുന്നവരൊക്കെ ഇടപെടുന്നത് എന്നും അറിയുന്നു. പൂച്ച മാത്രമല്ല ഒരു സ്ഥലത്ത് പട്ടിയും മേയർ ആയിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. എങ്കിലും ഇതൊക്കെ എന്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് എല്ലാവരും ഒന്ന് ചിന്തിക്കും. മനുഷ്യന് പോലും വലിയ വില നൽകാതെ ഈ കാലത്ത് പൂച്ചയെയും പട്ടിയെയും ഒക്കെ ആദരിക്കുന്ന ആളുകൾ അഭിനന്ദനം അർഹിക്കുന്നുണ്ട്.