സൂര്യനെ ചുറ്റുന്ന 8 ഗ്രഹങ്ങളിൽ സൂര്യൻനിൽ നിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി എന്നത്. ഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ഭൂമിക്കുള്ളത്. എന്നാൽ ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ എങ്ങനെയാണ് നമ്മുടെ ഭൂമി ഉള്ളത്. അതിനെപ്പറ്റി വിശദമായി പറയാം. അതു ഉൾക്കൊളിച്ചു കൊണ്ടാണ് ഈ പോസ്റ്റ്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ അറിവ്. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ആണ് ഭൂമി.
71% വെള്ളത്തിൽ ചുറ്റപ്പെട്ട ഗ്രഹം ആയതിനാൽ തന്നെ ഭൂമിയുടെ നിറം നീലയാണ് ചന്ദ്രനിൽ നിന്ന് കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയെ നീലഗ്രഹം എന്ന് വിശേഷിപ്പിക്കാറുണ്ട്. ലോഹങ്ങളും പാറകളും കൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ ഗണത്തിലാണ് ഭൂമി ഉൾപ്പെടുന്നതും. ഭൂമിയുടെ പ്രായം എന്നത് 454 കോടി വർഷം ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
മധ്യകാലഘട്ടമായപ്പോഴേക്കും ദൂരദർശിനിയുടെ കണ്ടുപിടിത്തത്തിന് മുമ്പു തന്നെ കൂടുതൽ കൂടുതൽ ആളുകൾ ചന്ദ്രൻ എന്നാൽ ഒരു ഗോളവസ്തുവാണെന്ന മനസിലാക്കി തുടങ്ങി. എന്നാലും ഇത് മിനുസമേറിയ ഒരു ഗോളമാണെന്ന ധാരണയായിരുന്നു, കൂടുതൽ അധികം പേർക്കും. 1609-ൽ ഒരു പുസ്തകത്തിൽ ചന്ദ്രൻ മിനുസമാർന്ന ഒരു ഗോളമല്ല മറിച്ച് കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന് ഗലീലിയോ പ്രസ്താവിക്കുന്നത് വരെ. പിന്നീട് 17-ആം നൂറ്റാണ്ടിൽ ജിയോവാനി ബാറ്റിസ്റ്റ റിച്ചിയോളിയും ഫ്രാഞ്ചെസ്കോ മരിയാ ഗ്രിബാൾഡിയും ചന്ദ്രന്റെ ഒരു ഭൂപടം തയ്യാറാക്കുകയും ചെയ്തു. അവർ അതിൽ ഗർത്തങ്ങൾക്കും, പർവതങ്ങൾക്കും ഉപയോഗിച്ച പല പേരുകളും ഇന്നും പ്രേയോഗത്തിൽ ഉണ്ട്.
സാഹിത്യകാരന്മാർക്കും ചിത്രകാരന്മാർക്കും എല്ലാം എന്നും ഒരു പ്രചോദനമായിട്ടാണ് ചന്ദ്രൻ നിലനിൽക്കുന്നത്. കവിത, കഥ, നാടകം, സംഗീതം, ചിത്രങ്ങൾ എന്നിവയിലെല്ലാം ഒരു പ്രതിരൂപമാണ് ചന്ദ്രൻ എന്നത്. അയർലണ്ടിലെ നോത്ത് എന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത 5000 വർഷം പഴക്കമുള്ള ഒരു പാറക്കഷണത്തിൽ കണ്ട ചന്ദ്രന്റെ കൊത്തുപണി അത്തരത്തിലുള്ള ഏറ്റവും പുരാതനമായ ഒന്നായി കണക്കാക്കപ്പെടുന്നു. പുരാതന കാലഘട്ടത്തിൽ പല സംസ്കാരങ്ങളിലും ചന്ദ്രനെ ഒരു ദൈവമായി ആരാധിച്ചു വന്നിരുന്നു. ഹിന്ദു പുരാണപ്രകാരം ചന്ദ്രൻ ഒരു ദേവതയാണ് എന്ന് അറിയുന്നു. ഇന്നും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷരീതികൾ പലതും നിലനില്കുന്നുണ്ട്.
ഗ്രീക്ക് ചിന്തകനായ അനക്സാഗൊരാസ് ആണ് പാശ്ചാത്യലോകത്ത് ആദ്യമായി ചന്ദ്രനും സൂര്യനുമെല്ലാം വലിയ ഗോളരൂപമുള്ള പാറകളാണ് എന്ന് തെളിയിക്കാൻ നോക്കിയത്. ചന്ദ്രൻ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ പ്രസ്താവന അദ്ദേഹത്തെ തടവ് ശിക്ഷക്കും നാടുകടത്തലിനും ആണ് കാരണം ആയത്. അരിസ്ടോട്ടിലിന്റെ പ്രപഞ്ചഘടനയിൽ മാറ്റങ്ങൾ വരുന്ന ഭൂമി, ജലം, വായു, അഗ്നി എന്നിവയുടെ ഗോളങ്ങളെയും മാറ്റമില്ലാത്തതായ ഈഥറിലെ നക്ഷത്രങ്ങളെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി ചന്ദ്രനായിരുന്നു എന്ന് അനുമാനിക്കുന്നു. നൂറ്റാണ്ടുകളോളം ഭൗതികശാസ്ത്രജ്ഞർ ഈ വിശ്വാസത്തിൽ തുടർന്നു പോയി.
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ എന്നത്. ഭൂമിയിൽ നിന്ന് ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത് എന്ന് അറിയുന്നു. ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനു മടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നുണ്ട്. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം എന്ന് അറിയുന്നു.
ഇനിയും ഉണ്ട് അറിയാൻ ഒരുപാട് ഈ കാര്യത്തെ കുറിച്ച് അവയെല്ലാം കോർത്തിണക്കി ഒരു വിഡിയോ ആണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും എല്ലാരും അറിയേണ്ടതും ആയ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. അതിന് വേണ്ടി ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്.