മഴക്കാലം എന്നത് നമ്മളിൽ ഒട്ടുമിക്ക ആളുകളും ഏറെ ഇഷ്ടപ്പെടുന്ന ഒരു കാലമാണ്. എങ്കിലും മഴ പലപ്പോഴും ആളുകളെ പലരീതിയിലും ബുദ്ധിമുട്ടിക്കാറുണ്ട്. പ്രളയം വിതച്ച നാശങ്ങൾ ഒന്നും അത്രവേഗം ആർക്കും മറക്കാൻ കഴിയില്ല . അത്രയ്ക്ക് ഭീകരമായിരുന്നു അന്നത്തെ അവസ്ഥ. തിന്നാനും കുടിക്കാനും ഉടുക്കാനും പോലും ഇല്ലാത്ത ആ ദിവസങ്ങളെ ഒരിക്കലും ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒന്നാണ്. വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന മൃതശരീരങ്ങളെ ഇന്നും ദുഃഖം അടക്കാൻ കഴിയാതെ ഉള്ളിലുണ്ട്. ഇന്നും പ്രളയത്തിൻറെ പരിണിതഫലങ്ങൾ അനുഭവിക്കുന്ന ഒത്തിരി കുടുംബങ്ങൾ ഉണ്ട്. ഈയൊരു ലേഖനം എഴുതുമ്പോൾ ഇതിൽ പറയുന്ന ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒന്നും തന്നെ പ്രളയത്തിനിരയായവർക്കൊപ്പം ഒരിക്കലും കൂട്ടിച്ചേർക്കാൻ ആകില്ല എന്നതാണ് നാം ഓർക്കേണ്ട കാര്യം. ഇന്നും ആ പ്രളയത്തിൽ മുറ്റവരെ നഷ്ടപ്പെട്ട ഒത്തിരി ആളുകൾ നമുക്ക് ചുറ്റുമുണ്ട് അവരെയും ഈ അവസരത്തിൽ ഓർക്കുന്നു.
മഴക്കാലം വന്നാൽ പിന്നെ നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ ഒത്തിരി യാണല്ലേ? പ്രത്യേകിച്ച് യാത്ര വളരെ ദുസ്സഹരമായിരിക്കും ഈയൊരു കാലത്ത്. അഴുക്കും വെള്ളവും നിറഞ്ഞ ഒരു അവസ്ഥയിൽ ആയിരിക്കും ഒട്ടുമിക്ക റോഡുകളും. റോഡുകളിലെ കുഴികൾ ഇതിന് ആക്കം കൂട്ടുകയും ചെയ്യും. ഏറ്റവും കൂടുതൽ പണി കിട്ടുന്നത് റോഡിലൂടെ നടക്കുന്ന ആളുകൾക്കായിരിക്കും. ചെളിയും വെള്ളവും ദേഹത്തേക്ക് തെറിപ്പിച്ച് ചിറിപ്പഞ്ഞു പോകുന്ന വാഹനങ്ങൾ ആയിരിക്കും ഒട്ടുമിക്കതും. പ്രത്യേകിച്ച് പുതിയ വസ്ത്രം ധരിച്ച് ധൃതിയിൽ എങ്ങോട്ടെങ്കിലും പോകുന്ന സമയത്തായിരിക്കും വാഹനങ്ങൾ ഇങ്ങനെയുള്ള മോശമായ കാര്യങ്ങൾ ചെയ്യുന്നത്. ഒരുപക്ഷേ നമ്മളിൽ പലർക്കും അത്തരം സന്ദർഭങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരിക്കാം. ആ സമയത്ത് നമുക്ക് ഉണ്ടാകുന്ന ദേഷ്യവും അമർശവും എത്രയാണെന്ന് ഒരിക്കലും വിവരിക്കാൻ കഴിയില്ല. പലപ്പോഴും വാഹനത്തിൻറെ ഗ്ലാസിന് ഒരേറ് കൊടുത്താലോ എന്ന് വരെ ചിന്തിക്കാറുണ്ട്. എന്നാൽ സാധാരണക്കാരായ നമ്മൾ വാഹനം ഓടിക്കുന്ന ആളുകളുടെ ഇത്തരം ഒരു മോശമായ പെരുമാറ്റങ്ങളോട് പ്രതികരിക്കാൻ ഭയപ്പെടുന്നു.
എന്നാൽ ഇതിന് സമാനമായ സംഭവം ഡൽഹിയിലെ 39 കാരനായ ഒരു വ്യക്തിക്ക് നേരിടേണ്ടി വന്നു. അതായത് മഴപെയ്ത ശേഷം അദ്ദേഹം റോഡിലൂടെ നടന്നു പോവുകയായിരുന്നു. ആ സമയം ആ വഴി പോകുന്ന ഒരു കാർ അവിടെയുള്ള കുഴിയിൽ നിറഞ്ഞുനിൽക്കുന്ന വെള്ളം അയാളുടെ ദേഹത്തേക്ക് തെറിപ്പിച്ചു. എന്നാൽ പതിവിൽ നിന്നും വിപരീതമായി ഈ മോശമായ അയാൾ വെറുതെയങ്ങ് വിടാൻ സമ്മതിച്ചില്ല
ഒരുപക്ഷേ ആ കാറിലുള്ള ഡ്രൈവർ തന്നോട് മാത്രമല്ല ഈ രീതിയിലുള്ള പ്രവർത്തി ചെയ്യുന്നത് എന്ന ചിന്ത അയാളിൽ വന്നു. ഡ്രൈവറെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. ഒട്ടും താമസിയാതെ ഉടനെ തന്നെ ഇയാൾ പോലീസിനെ വിളിക്കുകയും കാർ ഡ്രൈവർ തനിക്ക് നേരെ തോക്ക് ചൂണ്ടി ഓടിപ്പോയെന്നും ആരോപിച്ചു. ജൂലൈ 22 ന് മുണ്ട്ക പോലീസ് സ്റ്റേഷനിൽ ഒരു പിസിആർ കോൾ ലഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എക്‌സ്‌റ്റേണൽ) സമീർ ശർമ്മ പറഞ്ഞു. അതിൽ തനിക്ക് നേരെ തോക്ക് ചൂണ്ടി ആരോ ഓടിപ്പോയതായി വിളിച്ചയാൾ പറഞ്ഞു. അതുകൊണ്ടുതന്നെ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം നടത്തിയത്.
ജൂലൈ 23-ന് പ്രതിയെ തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്തപ്പോൾ ജൂലൈ 22ന് നടന്ന എല്ലാ കാര്യവും അയാൾ തുറന്നു പറഞ്ഞു.താൻ ഓഫീസിൽ നിന്ന് മോട്ടോർ സൈക്കിളിൽ കരാല ഗ്രാമത്തിലേക്ക് മുണ്ട്ക റെഡ് ലൈറ്റ് വഴി പോകുകയാണെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു. അപ്പോൾ പുറകിൽ നിന്ന് ഒരു കാർ വന്ന് വെള്ളം തെറിപ്പിച്ച് പോയി. വസ്ത്രങ്ങൾ കേടായതിനെ തുടർന്ന് കാറുടമയെ പാഠം പഠിപ്പിക്കാൻ വ്യാജ പരാതി നൽകി ഫോൺ സ്വിച്ച് ഓഫ് ചെയ്തു. നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 182 വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.