ഇന്ന് ഹിപ്നോട്ടിസം എന്താണ് എന്ന് ചോദിച്ചാല്‍ ഭൂരിഭൂരിഭാഗം ആളുകള്‍ക്കും അത് എന്താണ് എന്നറിയാം. എന്നാല്‍ കുറച്ചു കാലങ്ങളായി പല ആളുകളും തങ്ങളുടെ നിത്യ ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാനായി ഹിപ്നോട്ടിസത്തിനു വിധേയരായിട്ടുണ്ട്. ഒരു വ്യക്തിയെ ആഘാതമായ നിദ്രയിലേക്ക് പറഞ്ഞയച്ച് കണ്ണുകള്‍ അടഞ്ഞ ശേഷം അവരോട്ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മനസ്സിന്‍റെ ഉള്ളറയില്‍ ഒളിഞ്ഞു കിടക്കുന്ന സത്യസന്ധമായ മറുപടി പറയുന്നതിനെയാണ് നമ്മള്‍ ഹിപ്പ്നോട്ടിസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ഒരു സീന്‍ നമ്മള്‍ പല സിനിമകളിലും കണ്ടിട്ടുണ്ടാകും. എന്നാല്‍ മനുഷ്യരില്‍ മാത്രമല്ല ഹിപ്നോട്ടിസം ചെയ്യുന്നത്. മൃഗങ്ങളിലും ചെയ്യാറുണ്ട്. എങ്ങനെയാണ് മൃഗങ്ങള്‍ ഹിപ്നോട്ടിസത്തിനു വിധേയരാകുന്നത് എന്ന് നോക്കാം.
ചില ജീവികള്‍ അവരുടെ ശത്രുക്കളില്‍ നിന്നും രക്ഷ നേടാനായി സ്വയം ഹിപ്നോട്ടിസത്തിലേക്ക് വഴുതിപ്പോകാറുണ്ട്. ഇത്തരം സ്വയം ഹിപ്നോട്ടിസം ചെയ്യുന്നതിനെ സെല്‍ഫ് ഹിപ്നോട്ടിസം എന്നാണ് അറിയപ്പെടുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രാവുകള്‍. പ്രാവുകള്‍ അവയുടെ ശത്രുക്കളില്‍ നിന്നും രക്ഷ നേടാനായി തല കീഴായി മിനുട്ടുകളോളം അങ്ങനെ ഒരു ചലനവും ഇല്ലാതെ ചത്ത പോലെ കിടക്കും. കൂടാതെ ആളുകള്‍ പ്രാവിനെ ഹിപ്നോട്ടിസം ചെയ്യാറുമുണ്ട്. അതിനായി ഒരു പ്രാവിനെ കയ്യില്‍ കിടത്തി ചൂണ്ടുവിരല്‍ ഉപയോഗിച്ച് പ്രാവിന്‍റെ തലയ്ക്കു ചുറ്റുമായി ചുറ്റിക്കുന്നു. ശേഷം പതിയെ നിലത്തു വെക്കുകയും ചെയ്യുന്നു. അപ്പോള്‍ അവ ഒരു പ്രത്യേക അവസ്ഥയിലേക്ക് പോകുന്നു. പിന്നെ അവ നോര്‍മല്‍ അവസ്ഥയിലേക്ക് തിരിച്ചു വരുന്നത് എന്തെങ്കിലും ശബ്ദം കേള്‍ക്കുമ്പോഴോ ശരീരത്തിന് എന്തെങ്കിലും ചലനം ഉണ്ടാകുമ്പോഴോ ആണ്.
ഇതുപോലെ മറ്റു ജീവികളെ എങ്ങനെയാണ് ഹിപ്നോട്ടിസം ചെയ്യുന്നത് എന്നറിയാന്‍ താഴെയുള്ള വീഡിയോ കാണുക.