അതിമനോഹരമായ ഒരു കടൽ. കടൽ പലപ്പോഴും പല ഭാവങ്ങളും ഉള്ളിലൊതുക്കുന്ന ഒരു നിഗൂഢതയാണ് എന്നാണ് എല്ലാവരും പറയാറുള്ളത്. ചിലപ്പോൾ സംഹാരതാണ്ഡവമാടി ആർത്തലച്ചു വരുന്ന കടലിനെ കാണാൻ സാധിക്കും. മറ്റുചിലപ്പോൾ ശാന്തമായൊഴുകുന്ന ഒരു കടലിനെ കാണാൻ സാധിക്കുന്നത്. പല രീതിയിലുള്ള ഉള്ള ഭാവങ്ങളും ഉള്ളിൽ ഒളിപ്പിക്കുന്ന ഒരു നിഗൂഢത തന്നെയാണ് കടൽ. കടലിനോളം നിഗൂഢത ഒളിഞ്ഞിരിക്കുന്ന മറ്റെന്താണുള്ളത്. ആഴങ്ങളിലേക്ക് പോകുന്തോറും അവിശ്വസനീയതകളുടെ ഒരു മാസ്മരിക ലോകം തന്നെയാണ് കടൽ പലപ്പോഴും തീർത്തു കൊണ്ടിരിക്കുന്നത്. എപ്പോഴെങ്കിലും കടൽതീരത്ത് ഇരിക്കുമ്പോൾ കടൽ തിരകൾ പുറകിലേക്ക് പോകുന്നതായി തോന്നിയിട്ടുണ്ടോ….?
കടൽ വലിയുന്നത് ആയി അനുഭവപ്പെട്ടിട്ടുണ്ടോ….? അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ഒരു സെക്കൻഡ് പോലും അവിടെ നിൽക്കരുത്, അവിടെ നിന്നും ഓടി പോവുകയാണ് വേണ്ടത്. അതിന് കാരണം മറ്റൊന്നുമല്ല ഒരു സുനാമി ഉള്ള തയ്യാറെടുപ്പിലാണ് കടൽ എന്നാണ് അതിനർത്ഥം. അവിടെ നിൽക്കുകയാണെങ്കിൽ നമ്മുടെ ജീവന് തന്നെ ആപത്തായി മാറിയേക്കാം. ഒരു സുനാമിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നാണ് പറയാൻ പോകുന്നത് ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം തന്നെ അറിയേണ്ടതും ആയ ഈ വിവരം മറ്റുള്ളവരിലേക്കും എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. സുനാമി ഉണ്ടാവുന്നതിനു മുൻപ് കടൽ തന്നെ ചില ലക്ഷണങ്ങൾ ഒക്കെ കാണിച്ചുതരും.
നമുക്കുള്ള ചില സൂചനകളാണ് പല രീതിയിലായി കടൽ നൽകുന്നത്. ഒന്നാമത്തെ സുനാമി എന്ന് പറയുന്നത് എവിടെയെങ്കിലും ഒരു ഭൂകമ്പമുണ്ടായി കഴിഞ്ഞാൽ മാത്രമാണ് ഉണ്ടാകുന്നത്. ആ സ്ഥലത്ത് ഒരു ഭൂകമ്പം ഉണ്ടായിട്ടുണ്ടാകും ചെറുതായിട്ടെങ്കിലും, അതിനുശേഷം മാത്രമേ സുനാമി ഉണ്ടാവുകയുള്ളൂ. ഇതുവരെ നടന്നിട്ടുള്ള കണക്കുകൾ എല്ലാം അങ്ങനെ തന്നെയാണ് തെളിയിച്ചു കൊണ്ടിരിക്കുന്നതും. കടലിലെ തീരങ്ങളെല്ലാം പിറകിലേക്ക് വലിയുന്നത് ആയി അറിയാൻ സാധിക്കും. കടൽവെള്ളം തീരെ കുറയുന്നതായി നമുക്ക് തോന്നുന്നു. എന്നാൽ ഇതെല്ലാം ഒരു വലിയ ശക്തമായ തിരമാലകൾ വേണ്ടി കടൽ ഒരുക്കുന്ന സൂചനകളാണ്. കടൽ തിരകൾ പിന്നിലേക്ക് മാറിയതിനുശേഷം ശക്തിയായി ഒരു തിരമാല നമ്മെ കാത്തിരിക്കുകയാണ്.
അതിനുവേണ്ടിയാണ് തിരമാലകൾ പുറകിലേക്ക് മാറുന്നത്. ഇങ്ങനെ കാണുകയാണെങ്കിൽ അധികസമയം അവിടെ നിൽക്കാതെ വളരെ പെട്ടെന്ന് തന്നെ അവിടെ നിന്നും മാറേണ്ടതാണ്. ഏറ്റവും ഉയരമുള്ള ഒരു സ്ഥലത്തേക്ക് മാറി നിൽക്കുന്നത് ആയിരിക്കും ഏറ്റവും ഉചിതമായ കാര്യം. കാരണം ഭീമൻ തിരമാലകൾ ചിലപ്പോൾ നമ്മളുദ്ദേശിക്കുന്നതിലും കൂടുതൽ നീളം ആയിരിക്കും ഉണ്ടാവുക. 30 സെന്റിമീറ്ററോളം ഉയരമുള്ള കടൽ തിരമാലകൾ വരെയുണ്ട്. അതുകൊണ്ടുതന്നെ എത്രത്തോളം നമുക്ക് അവരെ പ്രതിരോധിക്കാൻ സാധിക്കും എന്ന് അറിയില്ല. എത്രയും മുകളിലേക്ക് പോകാമോ അത്രയും മുകളിലേക്ക് ചെന്ന് ഒരു ആശ്വാസം തേടുകയാണ് വേണ്ടത്. ഇനി പറയാൻ പോകുന്നത് അത്ര സുരക്ഷിതമായ ഒരു മാർഗ്ഗം അല്ല. എങ്കിലും ചിലർക്കെങ്കിലും വിജയിച്ചിട്ടുള്ള ഒരു മാർഗം തന്നെയാണ്.
ഒരു സുനാമി ഉണ്ടായാൽ അതിൽ പെട്ടു പോവുകയാണെങ്കിൽ ഏറ്റവും അടുത്തു തന്നെ കാണുന്ന ഒരു ബലമുള്ള വസ്തുവിൽ പിടി ഉറപ്പിക്കുക. അത് ഒരു തടിക്കഷണം ആകാം ചിലപ്പോൾ ഒരു മരം ആവാം. അതിൽ തന്നെ മുറുകെപ്പിടിക്കുക. ഒട്ടും സുരക്ഷിതമല്ല എങ്കിലും ഒരിക്കൽ ഒരിടത്ത് സുനാമി നടന്നപ്പോൾ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്ന ഒരു തെങ്ങിൽ പിടിച്ചാണ് രക്ഷപ്പെട്ടത്. ദിവസങ്ങളോളം സുനാമിയുടെ വെള്ളം അവിടെ നിന്നതിനുശേഷവും ആ വെള്ളം ഇറങ്ങുന്നതുവരെ അവർ തെങ്ങിൽ തന്നെ പിടിച്ചുനിന്നു. അങ്ങനെയാണ് അവർ രക്ഷപ്പെട്ടത്. അവസാന നിമിഷം ലഭിക്കുന്ന ഒരു കച്ചിത്തുരുമ്പ് പോലും നമ്മൾ നമ്മുടെ രക്ഷയ്ക്ക് ഒരു കാരണമായി തിരഞ്ഞെടുക്കുകയും വേണം. ഇനിയുമുണ്ട് ഇതിനെ പറ്റി അറിയാൻ നിരവധി കാര്യങ്ങൾ. ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്.