നമ്മുടെ നിത്യജീവിതത്തിൽ പരസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പുതിയ വസ്തുക്കൾ നമ്മുടെ മനസ്സിലേക്ക് ആലേഖനം ചെയ്ത തരുന്നത് ഒരുപക്ഷേ പരസ്യങ്ങൾ തന്നെയായിരുന്നു. എന്നാൽ യാഥാർത്ഥ്യം മാത്രമാണോ പരസ്യങ്ങളിൽ ഉള്ളത്.? അങ്ങനെ ചോദിച്ചാൽ അല്ലന്ന് തന്നെയാണ് അതിനുള്ള മറുപടി. യാഥാർത്ഥ്യം അല്ലാത്ത പരസ്യങ്ങളുടെ ചില കാണാപ്പുറങ്ങൾ കുറിച്ചാണ് പറയുന്നത്.
നമ്മൾ ദിവസവും ചായയോ കാപ്പിയോ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പരസ്യങ്ങളിൽ ചിലപ്പോൾ നല്ല ആവി പറക്കുന്ന ചായ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ യഥാർത്ഥത്തിൽ അത് സത്യമാണോ.? സത്യത്തിൽ യഥാർത്ഥ ചായയുടെ പതയല്ല അത്. അങ്ങനെ പത ഈ ഷൂട്ടിംഗ് കഴിയുന്നതുവരെ നിലനിൽക്കുമോ.? നിലനിൽക്കില്ല എന്നതാണ് സത്യം. അത്രത്തോളം മനോഹരമായി ആ പരസ്യം നമുക്ക് കാണാൻ സാധിക്കുന്നത്. ചായയുടെയും കാപ്പിയുടെയും പരസ്യത്തിൽ കാണുന്ന പതയെന്നത് ഷാംപൂവും മറ്റു പല രാസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന ഒരു പതയാണ് എന്നതാണ്. യഥാർത്ഥത്തിൽ പരസ്യത്തിന് വേണ്ടി മാത്രം നിർമ്മിച്ചെടുക്കുന്ന ഒന്നുകൂടിയാണ് ഇത്.
അതുപോലെ തന്നെ നമ്മൾ പലപ്പോഴും കേക്കുകളുടെയും മറ്റും മുകളിലൂടെ ഒഴുകുന്ന രുചികരമെന്ന് തോന്നുന്ന ചോക്ലേറ്റ് കണ്ട് ആരുടേയും നാവിൽ കൊതി വന്നിട്ടുണ്ടാവും. എന്നാൽ ആ ചോക്ലേറ്റ് യഥാർത്ഥമല്ല. ഒരു പ്രത്യേകമായ ഫുഡ് കളറും ക്ലെയുമോക്കെ ഉപയോഗിച്ചാണ് ഈ ചോക്ലേറ്റ് പോലെയുള്ള വസ്തു ഉണ്ടാക്കുന്നത്. അതിനുകാരണം എന്താണെന്നുവെച്ചാൽ ഇത് വളരെ പെട്ടെന്ന് തന്നെ അലിഞ്ഞുപോകും എന്നതാണ്. ഇങ്ങനെ അലിഞ്ഞു പോവാതിരിക്കാൻ വേണ്ടിയാണ് ഫുഡ് കളർ ഉപയോഗിച്ചുകൊണ്ട് മറ്റൊരു രീതിയിൽ ഇത് ഉണ്ടാക്കി എടുക്കുന്നത്.
അതുപോലെയാണ് കേക്കുകളിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള ക്രീമും യഥാർത്ഥത്തിൽ ഷേവിങ് ക്രീം ഉപയോഗിച്ചാണ് പരസ്യങ്ങൾക്ക് വേണ്ടി ക്രീം ഉണ്ടാക്കിയെടുക്കുന്നതെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും. പരസ്യങ്ങളിൽ ഒരുപാട് സമയം കേക്കുകൾക്ക് ഇരിക്കേണ്ടി വരുന്നതുകൊണ്ട് തന്നെ കാർഡ്ബോർഡുകൾ ഉപയോഗിച്ചാണ് കേക്കിന്റെ രീതിയിൽ ഇതൊരു പ്രത്യേക ആകൃതിയിൽ ആക്കിയെടുക്കുന്നത്. അതിനുശേഷം ഇതിനു മുകളിലേക്ക് ചേർക്കുന്ന ക്രീം ഷേവിങ് ക്രീമുകളാണ്.
പരസ്യങ്ങളിലെ കൊതിയൂറുന്ന ഐസ്ക്രീമുകൾക്ക് പിന്നിലുമുണ്ട് ചില ക്രീമുകൾ ഒക്കെ. ഇതിനുവേണ്ടി ചേർക്കുന്നതും ചിലപ്രത്യേകമായ ഫുഡ് കളറുകൾ തന്നെയാണ്. ഇതൊന്നും അറിയാതെയാണ് നമ്മൾ പരസ്യങ്ങളിൽ വഞ്ചിതരാകുന്നത്.