ക്യാമറയിൽ കുടുങ്ങിയ ചില അസാധാരണ സംഭവങ്ങൾ.

നമ്മുടെ വീടുകളു ടെയും ബിസിനസ് സ്ഥാപനങ്ങളുടെയും സുരക്ഷ ഗൗരവമായി കാണേണ്ട ഒന്നാണ്. സുരക്ഷാ ക്യാമറകൾ സാധാരണയായി മോഷണത്തിനെതിരായ ഒരു സംരക്ഷണ ഉപകരണമായി ഉപയോഗിക്കുന്നു. കുട്ടികളെ നിരീക്ഷിക്കുന്നതിനും വീടിനെയോ ബിസിനസിനെയോ കവർച്ചക്കാരിൽ നിന്ന് സംരക്ഷിക്കുന്നതിനോ വേണ്ടിയാണ് ഇവസ്ഥാപിക്കാറ് എന്നിരുന്നാലും വിചിത്രവും അസാധാരണവുമായ വീടിന് പുറത്ത് സംഭവിക്കുന്ന വിചിത്രമായ കാര്യങ്ങൾ അതിൽ പതിഞ്ഞേക്കാം. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും തെളിവ് സഹിതം അവകണ്ടുപിടിക്കാനും സി.സി.ടി.വി ക്യാമറകളുടെ ആഗമനത്തോടുകൂടി സാധിച്ചു. ഇന്ന് ലോകത്ത് എന്ത് കുറ്റകൃത്യം നടന്നാലും ആദ്യം പരിശോധിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളായിരിക്കും. അത് കൊണ്ട് തന്നെ നമുക്ക് ചുറ്റും നടക്കുന്ന പല സംഭവങ്ങളും കണ്ടു പിടിക്കുന്നതിന്റെ വേഗത കൂടി. ഇന്ന് വളരെ ന്യൂതന സാങ്കേതിക വിദ്യകളോട് കൂടിയുള്ള ക്യാമറകൾ ലഭ്യമാണ്. കൂടതെ ക്യാമറ, ഫോട്ടോഗ്രാഫി, വീഡിയോ മേക്കിങ് എല്ലാം തന്നെ യുവാക്കളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിട്ടുണ്ട്.ഇന്ന് ഒരു കാലത്ത് ഒന്നോ രണ്ടോ വീടുകളിൽ മാത്രമാണ് ഇത്തരം സിസി ക്യാമറകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇത് കാണാൻ കഴിയുന്നുണ്ട്. മാത്രമല്ല, എല്ലാ ഷോപ്പുകളിലും ഉണ്ട്. ഇതിനർത്ഥം ആളുകൾ പരസ്പരം ഭയക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്. എന്തിരുന്നാലും സിസി ക്യാമറ പോലെയുള്ള സംവിധാനങ്ങളുടെ വളർച്ചയിൽ വാൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സി.സി.ടി.വി ക്യാമറകൾ ഉണ്ടെന്നറിയാത്ത ആളുകൾ വിചിത്രമായി ചെയ്ത പല സംഭവങ്ങളും നമ്മൾ കാണാനിടയാകാറുണ്ട്. ചിലപ്പോൾ ആളുകളെ ചിന്തിപ്പിക്കുന്നതാകാം അല്ലെങ്കിൽ ചിരിപ്പിക്കുന്നതാകാം. ടോപ്പ് ടെൻ വീഡിയോസ് വേൾഡ് എന്ന യൂട്യുബ്ബ് ചാനലാണ് ഈ ദൃശ്യങ്ങൾ പുറത്ത്വിട്ടിരിക്കുന്നത്. ഇങ്ങനെയുള്ള പലതരം വിഡിയോകൾ ഇന്റർനെറ്റിൽ വൈറലാകാറുണ്ട്.