നമ്മുടെ ഈ കുഞ്ഞു ലോകത്ത് വളരെ അപൂർവ്വമായ ആചാരങ്ങളോട് കൂടി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. നമുക്കറിയാം ഒരു രാജ്യത്തിനും അവരുടേതായ സാംസ്‌കാരമുണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അത് പോലെ തന്നെയാണ് ഒരു മതസ്ഥർക്കും അവർ വിശ്വസിച്ചു പോരുന്ന ആചാരങ്ങളുണ്ട്. അതിൽ മാറ്റം വരുത്താനും ഇല്ലായ്‌മ ചെയ്യാനും നമുക്ക് സാധിക്കില്ല. അതിന് മനുഷ്യൻ എന്ന നിലയിൽ നമുക്കാരും അധികാരവും തന്നിട്ടില്ല. എന്നാൽ നമ്മളൊന്നും ഒരിക്കലും പ്രതീക്ഷിക്കാത്തവും എന്നാൽ കാണുമ്പോൾ കൗതുകം തോന്നുന്ന രീതിയിലുള്ള ആചാരങ്ങളും സാംസ്‌കാരങ്ങളുമായി ജീവിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. ഗോത്ര വർഗക്കാർ. അത്തരത്തിൽ വളരെ അതിശയം തോന്നുന്ന ചില ഗോത്രവർഗക്കാരുടെ ജീവിതം എങ്ങനെയാണ് എന്ന് നോക്കാം.
ഫോർ ട്രൈബ്സ്. ഈ വിഭാഗത്തിലുള്ള ആളുകളുടെ ജീവിതം കേട്ടാൽ നമുക്ക് വിചിത്രമായി തോന്നും. കാരണം ഇവരിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം എന്താണെന്നു വെച്ചാൽ ഇവർ ഇവർക്കിടയിലെ ആളുകളുടെ തലച്ചോർ ഭക്ഷണമാക്കാറുണ്ട്. കേൾക്കുമ്പോൾ തന്നെ നമുക്ക് എന്തോ തോന്നുന്നില്ലേ. ജീവിച്ചരിക്കുന്ന ആളുകളുടെ തലച്ചോർ അല്ല ഇവർ കഴിക്കുന്നത്. പകരം മരിച്ചയാളുകളുടെ തലച്ചോറാണ് ഇവർ ഭക്ഷണമാക്കുന്നത്. ഈ വിഭാഗം ആളുകൾക്കിടയിൽ തലച്ചോറിനെ ബാധിക്കുന്ന ഒരു അസുഖമുണ്ട്. കുരു എന്നാണു അതിനു പറയുക. ഈ അസുഖം ബാധിച്ചു മരിക്കുന്നവരുടെ തലച്ചോറാണ് ഇവർ ഭക്ഷണമാക്കുന്നത്. സ്ത്രീകളും കുട്ടികളുമാണ് ഇത് അധികവും ഭക്ഷിക്കുന്നത്. പുരുഷന്മാർ ആണെങ്കിൽ അവർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളും. ഇങ്ങനെ മരിച്ചയാളുടെ തലച്ചോറും ശരീര ഭാഗങ്ങളും ഭക്ഷിക്കുന്നത് അവരോടുള്ള ഒരു ആതരവായിട്ടാണ് ഈ വിഭാഗക്കാർ കണക്കാക്കുന്നത്. ഇത്തരത്തിൽ വളരെ അപൂർവ്വവും വിചിത്രവുമായാ ആചാരങ്ങളോടു കൂടി ജീവിക്കുന്ന ഒത്തിരി ഗോത്ര വർഗക്കാർ നമ്മുടെ ഈ ലോകത്തിന്റെ പല കോണിലുമുണ്ട്. അവരെ കുറിച്ചും അവർക്കിടയിൽ നില നിൽക്കുന്ന ആചാരങ്ങളെ കുറിച്ചറിയാനും താഴെയുള്ള വീഡിയോ കാണുക.