നമ്മൾ ഒരു കാട്ടിൽ അകപ്പെട്ടു പോവുകയാണ്. ഒറ്റയ്ക്ക്..അതും ആമസോൺ മഴക്കാടുകളിൽ ആണെങ്കിലോ….? അതേ പറ്റി ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ അത്തരത്തിൽ ഒരു കഥയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും ആകാംഷ നിറയ്ക്കുന്നതും ആണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഒരു വിമാനം തകർന്നു വീഴുകയാണ്. അത് നേരെ വീണത് ആമസോൺ വനാന്തരങ്ങളിലെക്ക്. ആമസോൺ കാടുകൾ എന്ന് പറഞ്ഞാൽ വളരെയധികം വലിയ ഒരു കാട് ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.
അതിലുമുപരി വളരെയധികം വിഷജീവികൾ താമസിച്ചിരുന്ന ഒരു കാട് കൂടിയാണ്. എന്നാൽ ഈ കാട്ടിൽ വിമാനം തകർന്നു വീണപ്പോൾ ഒരു പെൺകുട്ടി മാത്രം അൽഭുതകരമായി രക്ഷപ്പെട്ടു.. അവളുടെ ശരീരത്തിൽ വലിയ തോതിലുള്ള മുറിവുകളുണ്ട്..എങ്കിലും മരണം സംഭവിച്ചില്ല..ചെറിയ തോതിൽ അവൾക്ക് നടക്കുവാനും സാധിക്കും. എന്നാൽ അവൾക്ക് കാടിനെപ്പറ്റി നന്നായി അറിയാമായിരുന്നു. കാരണം അവളുടെ അച്ഛൻ കാടുകളെ പറ്റി നന്നായി പഠനം നടത്തിയ വ്യക്തിയായിരുന്നു. അതോടൊപ്പം അവളോട് കാടുകളെ പറ്റിയുള്ള പഠനത്തിൽ വ്യക്തമായ കാര്യങ്ങൾ പറഞ്ഞു നൽകിയിട്ടുമുണ്ട്..അതായിരുന്നു മുന്നോട്ടുള്ള ജീവിതത്തിൽ വലിയ പ്രചോദനമായിരുന്നത്.
ആമസോൺ പോലെയുള്ള വലിയൊരു കാട്ടിൽ അകപ്പെട്ടപ്പോൾ അവളൊന്ന് ഭയന്നു പോയി..ഇനി എന്ത് ചെയ്യും അവളുടെ കണ്ണിൽ ആദ്യം പെടുന്നത് കഴുകന്മാരെയാണ്. ശവം കഴിക്കാൻ വേണ്ടി എത്തിയ കഴുകന്മാരെ. കഴുകന്മാരുടെ പ്രധാനഭക്ഷണം എന്ന് പറഞ്ഞാൽ അത് ശവശരീരങ്ങൾ ആണ്..വിമാനത്തിൽ നിന്ന് വീണ ശവങ്ങൾ അവ ഭക്ഷിക്കുന്ന ഒരു കാഴ്ച വേദനയോടെ അവൾ കണ്ടു. അതിൽ തന്റെ പ്രിയപ്പെട്ട അമ്മയും ഉണ്ടായിരിക്കും എന്ന് അവൾക്ക് മനസ്സിലായിരുന്നു. യാത്രയിൽ അവളോടൊപ്പം ഉണ്ടായിരുന്നത് അവളുടെ അമ്മയാണ്. അവളുടെ കയ്യിൽ ഒരു പാക്കറ്റ് മിഠായികൾ മാത്രം അവശേഷിച്ചു. ഫ്ലൈറ്റിൽ നിന്നും താഴെ വീണപ്പോൾ തന്നെ കൈകളിൽ അവൾ സൂക്ഷിച്ചു പിടിച്ചതായിരുന്നു, പിന്നീട് രക്ഷപ്പെടണമെന്ന ഒരു മാർഗ്ഗം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.
രക്ഷപ്പെടാൻ വേണ്ടി അവൾ പല കാര്യങ്ങളും ചെയ്തു. അപ്പോഴാണ് അച്ഛൻ പറഞ്ഞ കാര്യത്തെ പറ്റി അവൾ ഓർത്തിരുന്നത്. ഒരു കാട്ടിൽ അകപ്പെട്ട പോവുകയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ആ കാട്ടിൽ എവിടെയെങ്കിലും ഒരു ജലാശയം ഉണ്ടോ എന്ന് കണ്ടുപിടിക്കുകയാണ്. അതിനുശേഷം ആ പുഴ ഒഴുകുന്ന സ്ഥലത്ത് എത്തുക. അവിടെയാണെങ്കിൽ പൂർണമായും സുരക്ഷിതമായി കഴിയാമെന്ന് വിശ്വസിക്കാം. എല്ലുകൾ നുറുങ്ങുന്ന വേദനയോടെ ആ പെൺകുട്ടി ആ കാട്ടിലൂടെ മുഴുവൻ നടക്കുകയാണ്. ഒരു പുഴ തേടി. അവസാനം അതും കണ്ടുപിടിച്ചു..അങ്ങനെ ദാഹം ശമിക്കും അവിടെ നിന്നും വെള്ളം കുടിച്ചു.
അവൾക്ക് വിശക്കാൻ തുടങ്ങി. അപ്പോഴാണ് അരികിലുള്ള മരത്തിൽ കിടക്കുന്ന പഴങ്ങളെ പറ്റി ചിന്തിച്ചത്. ഒപ്പം അച്ഛൻ പറഞ്ഞ മറ്റൊരു ഉപദേശവും അവളുടെ മനസ്സിലേക്ക് ആ നിമിഷം തന്നെ വന്നു. കാട്ടിൽ വച്ച് കാണുന്ന പഴങ്ങൾ എല്ലാം കഴിക്കാൻ പാടില്ല. നമുക്ക് പരിചയമില്ലാത്ത ഒരു പഴം പോലും കാട്ടിൽനിന്ന് ഭക്ഷിക്കരുത്. ചിലപ്പോൾ അത് വിഷം നൽകുന്ന പഴം ആയിരിക്കാം. അതുകൊണ്ട് ആ പ്രതീക്ഷയും കൈവിട്ടു. ആ പെൺകുട്ടിക്ക് പിന്നെ എന്ത് സംഭവിച്ചു. അതാണ് ഇന്ന് പറയാൻ പോകുന്നത്.