പലകാര്യങ്ങളിലും നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ആണ് ഒളിഞ്ഞിരിക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഒരിക്കലെങ്കിലും മിനറൽ വാട്ടർ കുടിച്ചിട്ടുള്ളവരായിരിക്കും കൂടുതലാളുകളും. മിനറൽ വാട്ടർ കുപ്പിയിൽ ഒരു ത്രിഡിലൈനുകൾ നമ്മൾ കണ്ടിട്ടുണ്ടാകും. എന്താണ് ഈ ഡിസൈൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനു പിന്നിൽ എന്തെങ്കിലുമൊരു സൈക്കോളജി ഉണ്ടോ.? ഇതിനു പിന്നിൽ കുറച്ച് വസ്തുതകളുണ്ട്.
ഒന്നാമതായി പറയുന്നത് മിനറൽ വാട്ടറിനുള്ള കുപ്പി നിർമ്മിക്കുന്ന പ്ലാസ്റ്റിക് ഹാർഡ് പ്ലാസ്റ്റിക്കല്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഡിസൈനുകൾ ഇട്ടില്ലെങ്കിൽ ഈ പ്ലാസ്റ്റിക് കുപ്പി വളരെ പെട്ടെന്ന് തന്നെ ഒടിഞ്ഞു മടങ്ങാനുള്ള സാധ്യതയുണ്ട്. രണ്ടാമത്തെ കാര്യമെന്നത് ഈ പ്ലാസ്റ്റിക് കുപ്പി പിടിക്കുമ്പോൾ ഒരു ഗ്രിപ്പ് കിട്ടുവാൻ ഇത് വളരെ നല്ലതാണ്. അതോടൊപ്പം തന്നെ ഈ മിനറൽ വാട്ടർ ഏത് കമ്പനിയുടേതാണ് എന്ന് മനസ്സിലാക്കിയെടുക്കുവാനും ഇത്തരത്തിൽ കുപ്പിക്ക് ഡിസൈൻ നൽകുന്നത് സഹായകമാകുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇത്തരം കാരണങ്ങൾ കൊണ്ടാണ് മിനറൽ വാട്ടറിന്റെ കുപ്പിക്ക് ഇത്തരത്തിലുള്ള ഡിസൈനുകൾ നൽകുന്നത്.
അതുപോലെ നമ്മളെല്ലാവരും ജ്യൂസ് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ജ്യൂസ് എടുത്തതിനുശേഷം അതിനുമുകളിൽ ഒരു പത കാണാറുണ്ട്. എന്തുകൊണ്ടാണ് ജ്യൂസിൽ ഇത്തരത്തിൽ പത കാണുന്നത്. ജ്യൂസറിൽ ജ്യൂസ് അടിക്കുന്ന സമയത്ത് അതിനുള്ളിൽ വായു ഉണ്ടാകും. ഈ വായു അതിനുള്ളിൽ തന്നെ നിൽക്കുകയാണ് ചെയ്യുന്നത്. ജ്യൂസ് ഗ്ലാസ്സിലേക്ക് ഒഴിക്കുന്ന സമയത്ത് ഈ വായു മുകളിലേക്ക് പൊങ്ങി വരുന്നു. അതാണ് പതയുടെ രൂപത്തിൽ വരുന്നത്. അതുകൊണ്ടാണ് ഇത്തരത്തിൽ പത ജ്യൂസിൽ കാണാൻ സാധിക്കുന്നത്.
കിംഗ് ഖാൻ ഷാരൂഖാന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹത്തിന്റെ വാഹനങ്ങളുടെ എല്ലാം നമ്പർ എന്ന് പറയുന്നത് 555 ആണ്. എന്താണ് ഇതിന് പിന്നിലുള്ള കാരണം. അദ്ദേഹം ഒരു സിനിമയുടെ ഷൂട്ടിങ് ആണെന്ന് പോലും നോക്കാതെ അദ്ദേഹം അഭിനയിച്ച ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വച്ച് ഉപയോഗിക്കുന്ന ബൈക്കിന് പോലും ആ നമ്പർ നൽകണമെന്ന് വാശി പിടിച്ചിരുന്നു. അദ്ദേഹത്തിന്റെ ലക്കി നമ്പർ ആണ് ആ നമ്പർ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാഹനങ്ങൾക്കെല്ലാം തന്നെ ആ നമ്പർ അദ്ദേഹം നൽകുന്നത്.