കൂടുതൽ ആളുകളും പറയുന്ന ഒന്നാണ് ബ്ലാക്ക് ഹോളുകളെ കുറിച്ച്. സത്യത്തിൽ എന്താണ് ബ്ലാക്ക് ഹോൾ.? ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനു പോലും പുറത്തു കടക്കാൻ കഴിയാത്ത ഒരു മേഖലയാണ് ബ്ലാക്ക് ഹോൾ എന്ന് പറയുന്നത്. ബ്ലാക്ക് ഹോളിന്റെ ചക്രവാളത്തിലേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്ന് അല്ലാതെ പ്രകാശം ഉൾപ്പെടെയുള്ള യാതൊന്നിനും ഈ ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്ത് കടക്കാൻ സാധിക്കില്ലന്നാണ് അറിയാൻ കഴിയുന്നത്. പ്രകാശം പ്രതിഫലിപ്പിക്കുവാനോ അത് പുറത്തു വിടുവാനോ സാധിക്കാത്ത ബ്ലാക്ക് ഹോൾ പുറംലോകത്തിന് അദൃശ്യമായിരിക്കും.
ഇതിലെ ദ്വാരങ്ങൾക്ക് താപനില ഉണ്ടെന്നും അവ വികിരണങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നുവെന്നോക്കെ ആണ് ക്വണ്ടം സിദ്ധാന്തത്തിലെ പഠനങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ടിരിക്കുന്നത്. ബ്ലാക്ക് ഹോൾ അദൃശ്യമാണെങ്കിലും ഇതിന് ചുറ്റുമുള്ള വസ്തുക്കളിൽ അതുളവാക്കുന്ന മാറ്റങ്ങളും അതിന്റെ സാന്നിധ്യവും മനസ്സിലാക്കാൻ സാധിക്കും. ഒരുകൂട്ടം നക്ഷത്രങ്ങൾ പ്രപഞ്ചത്തിലെ ശൂന്യമായ സ്ഥലത്തെ പരിക്രമണം ചെയ്യുന്നതായി കാണാൻ സാധിക്കും. അതിലൂടെ അവിടെ ഒരു ബ്ലാക്ക് ഹോൾ ഉണ്ടെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കും. അതുപോലെ ഇരട്ട നക്ഷത്രം ഉണ്ടെങ്കിൽ അതിൽ നിന്നും ബ്ലാക്ക് ഹോളിലേക്ക് വാതകങ്ങൾ വീഴുകയും അവർ ഉയർന്ന താപനിലയിലേക്ക് മാറ്റപ്പെടുകയുമോക്കെ ചെയ്യും. ചില സാഹചര്യങ്ങളിൽ ഇവ എക്സറേ വികിരണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്.
ഭൂമിയിലുള്ളതും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നുതുമായിട്ടുള്ള ദൂരദർശിനികൾ വഴിയൊക്കെ ഈ വികിരണങ്ങളെ കണ്ടെത്തുവാനും സാധിക്കും. ഇത്തരം നിരീക്ഷണങ്ങളിലൂടെയാണ് പ്രപഞ്ചത്തിൽ ബ്ലാക്ക് ഹോളുകളുടെ അസ്ഥിത്വം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ളത്. പിണ്ഡമുള്ള നക്ഷത്രങ്ങൾക്ക് പരിണാമത്തിന്റെ അവസാനത്തിൽ ഒരു ബ്ലാക്ക് ഹോളായിത്തീരുവാനുള്ള സാധ്യതയും കാണാൻ സാധിക്കുന്നുണ്ട്.
ഊർജ്ജ സൃഷ്ടികൾക്കുള്ള കഴിവ് പൂർണമായും അവസാനിച്ച് പിണ്ഡം സ്വന്തം ഗുരുത്വാകർഷണത്താൽ വീണ്ടും വീണ്ടും ചുരുങ്ങി കൊണ്ടിരിക്കുമെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. ഇങ്ങനെ ചുരുങ്ങുന്നതിനോടൊപ്പം നക്ഷത്രത്തിന് ഗുരുത്വാകർഷണവും വർദ്ധിക്കുന്നുണ്ട്. ഗുരുത്വാകർഷണം ഒരു അളവിൽ കൂടുതൽ വർദ്ധിക്കുകയും ഇത് പ്രകാശത്തെ പോലും പിടിച്ചു നിർത്താനുള്ള കഴിവ് ആവർത്തിക്കുകയും ചെയ്യുന്ന സമയത്താണ് നക്ഷത്രം ഒരു ബ്ലാക്ക് ഹോളായി മാറുന്നത്. വൈദ്യുത ചാർജുള്ള ബ്ലാക്ക് ഹോളിന്റെ ദ്വാരം സമചാർജ്ജുള്ള മറ്റു വസ്തുക്കളെ വികർഷിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.